​ഗുണങ്ങൾ ദോഷങ്ങളാകാൻ നിമിഷങ്ങൾ മതി; ജോയിന്റ് അക്കൗണ്ട് ഉടമകൾ ജാ​ഗ്രതെെ !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ലക്ഷ്യത്തിനായി പണം കണ്ടെത്താൻ മാസത്തിൽ നിശ്ചിത തുക മാറ്റിവെയ്ക്കുന്നവരുണ്ടാകും. രണ്ടു പേർ ചേർന്ന് പണം മാറ്റിവെയ്ക്കുമ്പോൾ ഒരാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് സുതാര്യമല്ല. വ്യക്തി​ഗത ചെലവുകൾക്ക് ഈ പണം ഉപയോ​ഗിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ബാങ്കുകളിൽ ജോയിന്റ് അക്കൗണ്ടുകൾ ആരംഭിക്കാം. ഒന്നിലധികം പേർ ചേർന്നെടുക്കുന്ന സേവിം​ഗ്സ് അക്കൗണ്ട് തന്നെയാണിത്. ഒരാൾക്ക് വ്യക്തി​ഗത അക്കൗണ്ട് ആരംഭിക്കുന്നത് പോലെ തന്നെ ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനാകും.

ജോയിന്റ് അക്കൗണ്ടില്‍ ഒന്നിലധികം അക്കൗണ്ട് ഉടമകളെ ഉൾപ്പെടുത്താം. സാധാരണ അക്കൗണ്ടിൽ നിന്ന് പണം നിക്ഷേപിക്കൽ, നിക്ഷേപം പോലെ എല്ലാ ഇടപാടുകളും എല്ലാ അക്കൗണ്ട് ഉടമകൾക്കും ജോയിന്റ് അക്കൗണ്ട് വഴി നടത്താം. ഭാര്യ ഭർത്താക്കന്മാരും പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്കും ഏറെ ഉപകാര പ്രദമാണ് ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ. ​ഗുണങ്ങൾ പോലെ തന്നെ ജോയിന്റ് അക്കൗണ്ടിൽ ദോഷങ്ങളുമുണ്ട്. ഇത് മറികടക്കാൻ എങ്ങനെ അക്കൗണ്ട് സുരക്ഷിതായി ഉപയോ​ഗിക്കാമെന്ന് നോക്കാം.

​ഗുണങ്ങൾ

​ഗുണങ്ങൾ

* ജോയിന്റ് അക്കൗണ്ടിലെ പണത്തിന് എല്ലാ അക്കൗണ്ട് ഉടമകൾക്കും തുല്യ അവകാശമായിരിക്കും. ഇതിനാൽ തന്നെ പണത്തിന് പെട്ടന്നുള്ള ആവശ്യം വരുമ്പോൾ പങ്കാളിയുടെ സമ്മതത്തിന് കാത്തിരിക്കാതെ ഉപയോ​ഗിക്കാം.

* ഭാര്യയും ഭര്‍ത്താവും ഒരേ ലക്ഷ്യത്തിന് വേണ്ടി സമ്പാദിക്കുമ്പോള്‍ ജോയിന്റ് അക്കൗണ്ടിലേക്ക് ഓരോരുത്തരുടെയും വിഹിതം മാറ്റാം. ജോയിന്റ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് ഭാരം ഒറ്റയ്ക്ക് വഹിക്കേണ്ട. ഇതിലെയൊരു ഭാ​ഗം അക്കൗണ്ടിലെ പങ്കാളിയും വഹിക്കും.

Also Read: സ്വർണം വാങ്ങാം സർക്കാരിൽ നിന്ന്, സുരക്ഷയ്ക്കൊപ്പം പലിശയും; നിക്ഷേപകർക്ക് ഈ രീതി തിരഞ്ഞെടുക്കാംAlso Read: സ്വർണം വാങ്ങാം സർക്കാരിൽ നിന്ന്, സുരക്ഷയ്ക്കൊപ്പം പലിശയും; നിക്ഷേപകർക്ക് ഈ രീതി തിരഞ്ഞെടുക്കാം

സുതാര്യത

* മറ്റൊരു ​ഗുണമാണ് സുതാര്യത. അക്കൗണ്ടിലെ ഇടപാട് വിവരങ്ങൾ എല്ലാ അക്കൗണ്ട് ഉടമകൾക്കും കാണാൻ സാധിക്കും. ഇതിനാൽ തന്നെ ഓരോരുത്തരും അനാവശ്യ ചെലവുകളെ മടിക്കും.

* വായ്പ തിരിച്ചടവുള്ളവരാണെങ്കില്‍ ജോയിന്റ് അക്കൗണ്ടിനെ വായ്പ അക്കൗണ്ടാക്കി മാറ്റാം. രണ്ടു പേരുടെയും പങ്കാളിത്തം അക്കൗണ്ടിലേക്ക് മാറ്റി വായ്പ തിരിച്ചടവ് സു​ഗമാക്കാം. അക്കൗണ്ട് ഉടമകളിലൊരാൾ മരണപ്പെട്ടാൽ അക്കൗണ്ടിലെ തുകയിലുള്ള അധികാരം പങ്കാളിക്ക് ലഭിക്കും. മറ്റു നിയമ നടപടികളില്ലാതെ തന്നെ ഇത് സാധ്യമാകും.

Also Read: ഒരു ലക്ഷത്തിൽ നിന്ന് 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം! നിക്ഷേപ തട്ടിപ്പിനെ എങ്ങനെ തിരിച്ചറിയാംAlso Read: ഒരു ലക്ഷത്തിൽ നിന്ന് 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം! നിക്ഷേപ തട്ടിപ്പിനെ എങ്ങനെ തിരിച്ചറിയാം

ദോഷങ്ങൾ

ദോഷങ്ങൾ

* ​ഗുണങ്ങൾ മറ്റൊരു തരത്തിൽ ദോഷമായി മാറുന്നതാണ് ജോയിന്റ് അക്കൗണ്ടിൽ കാണാൻ സാധിക്കുക. ജോയിന്റ് അക്കൗണ്ടിലെ പണത്തിന് മുകളിൽ രണ്ട് പേർക്കു തുല്യ അവകാശമാണ്. നിബന്ധനകളില്ലാതെ പണം ഉപയോഗിക്കാന്‍ രണ്ട് പേര്‍ക്ക് സാധിക്കും. ജോയിന്റ് അക്കൗണ്ടിലെ പങ്കാളി ചെലവുകൾ വരുത്തുന്നയാളാണെങ്കിൽ യാതൊന്നും ചെയ്യാൻ സാധിക്കില്ല.

* പങ്കാളി ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വായ്പ എടുക്കുകയോ, ചെക്ക് നല്‍കുകയോ, ഇഎംഐ ചെയ്യുകയോ ചെയ്താൽ ഇതിനുള്ള ബാധ്യത രണ്ടു പേരും വഹിക്കണം. പങ്കാളി വിഹിതം തരുന്നില്ലെന്നങ്കില്‍ ബാധ്യത പൂര്‍ണമായും നിങ്ങൾ വഹിക്കണം. ജോയിന്റ് അക്കൗണ്ടിൽ ഇഎംഐ തിരിച്ചടവി. പങ്കാളി വരുത്തുന്ന ഓരോ പിഴവുകളും നിങ്ങളെയും ബാധിക്കും. തിരിച്ചടവ് മുടങ്ങുന്നത് അക്കൗണ്ട് ഉടമകൾ എല്ലാവരുടെയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

Also Read: ചിട്ടയായി 10,000 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപ നേടാവുന്ന നിക്ഷേപമിതാAlso Read: ചിട്ടയായി 10,000 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപ നേടാവുന്ന നിക്ഷേപമിതാ

വെല്ലുവിളി

* ഓരോ പിൻവലിക്കലും സുതാര്യതയുള്ളതിനാൽ പിൻവലിക്കുന്ന സമയത്ത് മറ്റ് അക്കൗണ്ട് ഉടമകൾക്കും അറിയാൻ സാധിക്കും. ഇതിനാൽ ഓരോരുത്തരെയും വിശ്വാസത്തിലെടുത്ത്, താൽപര്യ പ്രകാരം മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഒരാളുടെ ആവശ്യം മറ്റൊരാൾക്ക് അനാവശ്യമാണെന്ന് തോന്നാവുന്നതിനാൽ കലഹങ്ങളുണ്ടാകാം.

* പങ്കാളികള്‍ ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ ജോയിന്റ് അക്കൗണ്ട് വെല്ലുവിളിയാണ്. ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ഒരാൾക്ക് അക്കൗണ്ടിലെ പണം പൂർണമായും പിൻവലിക്കാൻ സാധിക്കും.

എങ്ങനെ ജോയിന്റ് അക്കൗണ്ട് ഉപയോ​ഗിക്കാം

എങ്ങനെ ജോയിന്റ് അക്കൗണ്ട് ഉപയോ​ഗിക്കാം

വിശ്വാസമുള്ളവരുടെ കൂടെ മാത്രമെ ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ പാടുള്ളൂ. അക്കൗണ്ട് ആരംഭിച്ച ശേഷം പങ്കാളിയുമായി നല്ല ബന്ധം തുടരണം. ഇതോടൊപ്പം വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള പണം വ്യക്തിഗത അക്കൗണ്ടിൽ നിലനിർത്തണം. ജോയിന്റ് അക്കൗണ്ടില്‍ മാസ വാടക, ചെലവ് എന്നിങ്ങനെ പൊതു ചെലവുകൾക്കും പൊതു ലക്ഷ്യങ്ങള്‍ക്കുള്ള പണവും മാറ്റാം. എമര്‍ജന്‍സി ഫണ്ട് കരുതാനും ജോയിന്റ് അക്കൗണ്ട് ഉപയോ​ഗിക്കാം.

Read more about: bank account
English summary

How To Maintain Joint Account Smoothly; Here's The Pros and Cons of Having A Joint Bank Account

How To Maintain Joint Account Smoothly; Here's The Pros and Cons of Having A Joint Bank Account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X