ഓണ ചെലവുകള്‍ കഴിഞ്ഞു; ഇനി മുണ്ടു മുറുക്കേണ്ടി വരുമോ? ചെലവുകളെ മെരുക്കാൻ ഉഗ്രന്‍ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്തിന് ശേഷം വന്ന ഓണം ആഘോഷിക്കാന്‍ തന്നെ മലയാളി തീരുമാനിച്ചതോടെ നല്ലൊരു ചെലവാക്കലാണ് സെപ്റ്റംബറിലെ ആദ്യ വാരം ഉണ്ടായത്. മാസത്തിന്റെ ആദ്യ ആഴ്ചകളിലായതിനാല്‍ ചെലവാക്കലുകള്‍ക്ക് പലര്‍ക്കും ആശ്രയമായത് ശമ്പളം തന്നെയാണ്. ഓണ ചെലവുകള്‍ കഴിഞ്ഞാലും 20 ദിവസത്തിലധികമായി മാസം നീണ്ടു കിടക്കുകയാണ്.

വൈദ്യുത ബിൽ, വാട്ടർ ബില്ല്, വീട്ടു വാടക, ക്രെഡിറ്റ് കാർഡ് ബിൽ, വീണ്ടും സ്കൂൾ തുറക്കുമ്പോഴുള്ള ചെലവുകൾ, എസ്ഐപി തീയതി എന്നിങ്ങനെ വരുന്ന ദിവസങ്ങളിലും ചെലവുകൾ കുന്നുകൂടി കിടക്കുകയാണ്. ചെലവുകളെ നേരിടാൻ കടം വാങ്ങുക എന്നത് അവസാനം കാണാത്ത പരിപാടിയാണ്. അതൊരു ശീലമായാൽ സാമ്പത്തിക അച്ചടക്കം തന്നെ നഷ്ടപ്പെട്ടെന്ന് വരാം. എന്നുകരുതി ഇനി വരുന്ന ചെലവുകളെ നേരിടാന്‍ മുണ്ടു മുറുക്കാനാണോ പരിപാടി. എങ്കില്‍ ചെലവുകളെ മെരുക്കുന്ന ഒരുഗ്രന്‍ വഴി അറിഞ്ഞിരിക്കണം.

ബജറ്റിം​ഗ്

ബജറ്റിം​ഗ്

പണം ചെലവാക്കുന്നതില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ബഡ്ജറ്റിംഗ് രീതികള്‍ ഉപയോഗിക്കാം. എത്ര തുക എവിടെ പോകുന്നു എന്നറിയാത്ത അവസ്ഥയാണെങ്കിൽ ചെലവുകളുടെ വഴി അറിയുക എന്നത് പ്രധാനമാണ്. ആവശ്യമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടി തരുന്നതിനൊപ്പം വായ്പ പോലുള്ള അനാവശ്യ ചെലവുകളിലേക്ക് പോകാതിരിക്കാന്‍ ഇവ സഹായിക്കും. ഇത്തരത്തിലുള്ള പ്രധാന ബജറ്റിംഗ് രീതിയാണ് 50-30-20 റൂള്‍. വരുമാനത്തെ മൂന്ന് ഭാഗങ്ങളിലായി തിരിച്ച് ചെലവുകളെ നേരിടനാണ് ഇത് പറയുന്നത്. 

Also Read: 1.5 ലക്ഷം നികുതിയിളവും കൈ നിറയെ വരുമാനവും; ആദായത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നിക്ഷേപങ്ങളേത്?Also Read: 1.5 ലക്ഷം നികുതിയിളവും കൈ നിറയെ വരുമാനവും; ആദായത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നിക്ഷേപങ്ങളേത്?

50-30-20 റൂള്‍

50-30-20 റൂള്‍

മാസ വരുമാനത്തില്‍ 50 ശതമാനം അത്യാവശ്യ കാര്യങ്ങള്‍ക്ക് നീക്കിവെയ്ക്കണം. ഇനി വരാനുള്ള വൈദ്യുത ബില്ല്, വാട്ടര്‍ ബില്ല്, മക്കളുടെ വിദ്യഭ്യാസ ചെലവുകള്‍ എന്നിവയ്ക്കായുള്ള തുകയാണിത്. ഓരോരുത്തരുടെയും അത്യാവശ്യങ്ങൾ അവരവരുടെ തിരഞ്ഞെടുപ്പാണ്. 30 ശതമാനം ആവശ്യങ്ങള്‍ക്കായി പരിഗണിക്കേണ്ട തുകയാണ്. ആ​ഗ്രഹങ്ങളില്ലാത്ത മനുഷ്യരുണ്ടാകില്ല. ഇത്തരത്തിലുള്ള ഹോട്ടല്‍ ഭക്ഷണം, മറ്റു വിനോദങ്ങള്‍ എന്നിവയ്ക്കുള്ള തുകയാണിത്. ഓണ മാസത്തില്‍ വലിയൊരു ആഘോഷം കഴിഞ്ഞതിനാല്‍ ഇനി ഇത്തരം ചെലവുകള്‍ കുറയ്ക്കുന്നതാണ് ഉചിതമാകുക. 

Also Read: 6 വർഷം കൊണ്ട് 13 ലക്ഷം തിരികെ നൽകിയ എച്ച്ഡിഎഫ്സി റിട്ടയർമെന്റ് ഫണ്ട്; വിരമിക്കൽ കാലത്തേക്ക് അനുയോജ്യംAlso Read: 6 വർഷം കൊണ്ട് 13 ലക്ഷം തിരികെ നൽകിയ എച്ച്ഡിഎഫ്സി റിട്ടയർമെന്റ് ഫണ്ട്; വിരമിക്കൽ കാലത്തേക്ക് അനുയോജ്യം

നിക്ഷേപം

ബാക്കി വരുന്ന 20 ശതമാനം സമ്പാദ്യത്തിലേക്കും നിക്ഷേപത്തിലേക്കും മാറ്റേണ്ട തുകയാണ്. ചെലവുകൾ കഴിഞ്ഞ് ബാക്കി നിക്ഷേപിക്കാം എന്ന രീതി മാറ്റാൻ ഇത് സഹായിക്കും. വിരമിക്കല്‍ കാലത്തേക്കുള്ള ഫണ്ടിലേക്കോ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവുകള്‍ക്കോ ഉള്ള നിക്ഷേപത്തിനായി ഈ തുക ഉപയോഗിക്കണം. ഓണ ചെലവുകൾ കഴിഞ്ഞ കയ്യിൽ ബാക്കി വരുന്ന തുക ഇത്തരത്തിൽ ക്രമീകരിക്കുമ്പോൾ സെപ്റ്റംബർ മാസത്തിലെ ചെലവുകളെ നേരിടാൻ സാധിക്കും. 

Also Read: 12 ലക്ഷം നിക്ഷേപിച്ചൊരാൾ 50 ലക്ഷം നേടുമ്പോൾ നിങ്ങളുടെ സമ്പാദ്യം 23 ലക്ഷമാകുന്നത് എന്തുകൊണ്ട്?Also Read: 12 ലക്ഷം നിക്ഷേപിച്ചൊരാൾ 50 ലക്ഷം നേടുമ്പോൾ നിങ്ങളുടെ സമ്പാദ്യം 23 ലക്ഷമാകുന്നത് എന്തുകൊണ്ട്?

മാറ്റം വരുത്താം

മാറ്റം വരുത്താം

കുടുംബ ബജറ്റിം​ഗിനുള്ള ഒരു രീതി മാത്രമായാണ് ഈ റൂളിനെ കാണേണ്ടത്. ഓരോ മാസങ്ങളിലും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും ആവശ്യങ്ങളും പരിഗണിക്കണം, ഇതോടൊപ്പം താമസിക്കുന്ന സ്ഥലത്തിനും മുൻ​ഗണന നൽകണം. ബം​ഗളൂരു, മുംബൈ, ഡൽഹി, കൊച്ചി എന്നിങ്ങനെ ഉയർന്ന ചെലവുള്ള ന​ഗരങ്ങളിൽ വരുമാനത്തിന് അനുസരിച്ച് റൂളിൽ വ്യത്യാസം വരുത്തണം. മെട്രോ ന​ഗരങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനം ചെലവുകൾക്ക് മതിയാകില്ല.

ഇവർക്ക് 60-20-20 എന്ന റൂൾ പ്രകാരം ബജറ്റ് ക്രമീകരിക്കാം. ഇവിടെ മാസത്തിലെ വിനോദങ്ങളിൽ ചെറിയ കുറവുകൾ വരുത്തേണ്ടതായി വരും. എന്നാൽ ഉയർന്ന ശമ്പളം വാങ്ങുന്ന സാമ്പത്തിക ഭദ്രതയുള്ളൊരാൾക്ക് വിനോദങ്ങൾക്ക് പണം ചെലവാക്കാം. എന്നാൽ സമ്പാദ്യം വർധിപ്പിക്കുക എന്ന് ലക്ഷ്യം വെയ്ക്കുന്നൊരാളാണെങ്കിൽ 40-20-40 എന്ന റൂളിലേക്ക് കാര്യങ്ങൾ മാറ്റാം.

Read more about: expense investment
English summary

How To Manage Spending And Save For Investment; Here's The Explanation Of Budgeting Rule 50-30-20

How To Manage Spending And Save For Investment; Here's The Explanation Of Budgeting Rule 50-30-20
Story first published: Friday, September 9, 2022, 18:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X