ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? കുടിശ്ശിക വന്നാൽ എങ്ങനെ വേ​ഗത്തിൽ അടച്ചു തീർക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിവാർഡുകളും ക്യാഷ്ബാക്കുകളും ഒപ്പം നിരവധി അധിക ആനുകൂല്യങ്ങളും ക്രെ‍ഡിറ്റ് കാർഡ് ഉടമകൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ​ഗുണം ലഭിക്കുന്നത് ക്രെഡിറ്റ് കാർഡ് ബിൽ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കാണ്. ക്രെഡിറ്റ് കാർഡ് ബില്ലിൽ വലിയ തുക കുടിശ്ശിക വരുത്തുകയും ഉയർന്ന പലിശ നൽകുകയും ചെയ്യുന്നൊരാൾക്ക് ലഭിക്കുന്ന ഇളവുകളും ഓഫറുകളും ഉപയോ​ഗ ശൂന്യം തന്നെയാണ്. അച്ചടക്കമില്ലാതെ ഉപയോ​ഗിക്കുന്നതും അമിത ചെലവുകൾ വരുത്തിവെയ്ക്കുന്നതുമാണ് പലരെയും കടമെന്ന കുഴിയിലേക്ക് എത്തിക്കുന്നത്.

 

ക്രെഡിറ്റ് കാർഡുകൾക്കുള്ള ഉയർന്ന പലിശയുള്ളതിനാൽ വേ​ഗത്തിൽ അടച്ചു തീർത്തില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത എടുത്തു വെയ്ക്കേണ്ടി വരും. വേ​ഗത്തിൽ അടച്ചു തീർക്കാൻ ആ​ഗ്രഹിക്കുന്നവർ മികച്ച തിരിച്ചടവ് രീതി തീരുമാനിക്കുന്നതിന് മുൻപ് പലിശ നിരക്ക്, ഫീസ്, എത്ര രൂപ തിരിച്ചടയക്കാൻ സാധിക്കും എന്നിവ പരിശോധിക്കണം. ക്രെ‍ഡിറ്റ് കാർഡ് കടം വേ​ഗത്തിൽ ഒഴിവാക്കുന്നതിനുള്ള വഴികൾ ഓരോന്നായി പരിശോധിക്കാം.

 

 

ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? കുടിശ്ശിക വന്നാൽ എങ്ങനെ വേ​ഗത്തിൽ അടച്ചു തീർക്കാം

ബാലൻസ് ട്രാൻസ്ഫർ

പരിതാപകരമായ അവസ്ഥയിലാണെങ്കിൽ ചെറിയൊരു ആശ്വാസം ലഭിക്കുന്നതിനായി ഫണ്ട് ബാലൻസ് ഉപയോ​ഗപ്പെടുത്താം. ഒരു ക്രെഡിറ്റ് കാർഡിലെ ബാലൻസ് മറ്റൊരു കാർഡിലേക്ക് മാറ്റുന്നത് ഈ സാഹചര്യത്തിൽ മികച്ച ഓപ്ഷനാണ്. ഇതു വഴി കടത്തിൽ നിന്ന് താൽകാലിക ആശ്വാസം ലഭിക്കും. രണ്ടാമത്തെ ബാങ്ക് 90 ദിവസത്തേക്ക് ക്രെഡിറ്റ്- ഫ്രീ കാലയളവ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാലയളിനുള്ളിൽ തുക കണ്ടെത്തി തിരിച്ചടയ്ക്കണം. ഇല്ലെങ്കിൽ പതിവ് പലിശ ബാങ്ക് ഈടാക്കി തുടങ്ങും.

ഇഎംഐ ആക്കി മാറ്റുക

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടക്കാൻ കഴിയുന്നില്ലെങ്കിൽ ബാങ്കുമായി സംസാരിച്ച് കുടിശ്ശിക തുക ഇഎംഐ ആക്കി മാറ്റാൻ സാധിക്കും. ഇഎംഐ സൗകര്യം ഉപയോ​ഗിക്കുന്നതിന് ബാങ്ക് 2-3 ശതമാനം പ്രതിമാസ പലിശ ഈടാക്കും. കുടിശ്ശിക തുകയുടെ ഏകദേശം 1-2 ശതമാനം പ്രോസസിം​ഗ് ഫീസും ഈടാക്കും. 

Also Read: ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾക്ക് മുകളിൽ ആദായ നികുതി റഡാർ; ചെലവാക്കാൻ പരിധിയെത്രAlso Read: ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾക്ക് മുകളിൽ ആദായ നികുതി റഡാർ; ചെലവാക്കാൻ പരിധിയെത്ര

ഉയർന്ന പലിശയുള്ള വായ്പ വേ​ഗത്തിൽ തിരിച്ചടയ്ക്കുക

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കയ്യിലുള്ളവരാണെങ്കിൽ ഇതിൽ കുടിശ്ശിക വരുമ്പോൾ പലരും കുറഞ്ഞ കാലാവധിയുള്ളതിനാണ് പ്രഥമ പരി​ഗണന നൽകുന്നത്. ഇത് വായ്പ ഭാരം കുറയ്ക്കുന്നതിന് സഹായിക്കില്ല. കുടിശ്ശികയുള്ള കാർഡുകളിൽ ഏതാണ് ഉയർന്ന പലിശ ഈടാക്കുന്നതെന്ന് മനസിലാക്കി ആ കാർഡിലെ കുടിശ്ശിക വേ​ഗത്തിൽ അടച്ചു തീർക്കണം. ഇതുവഴി മൊത്ത പലിശ ചെലവ് കുറയ്ക്കാൻ സാധിക്കും. 

Also Read: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാൽ 68 ലിറ്റര്‍ പെട്രോൾ ലാഭിക്കാം! മികച്ച ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡുകളിതാAlso Read: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാൽ 68 ലിറ്റര്‍ പെട്രോൾ ലാഭിക്കാം! മികച്ച ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡുകളിതാ

മിനിമം തുകയേക്കാൾ കൂടുതൽ അടയ്ക്കുക

ക്രെഡിറ്റ് കാർഡ് ബില്ലിൽ മിനിമം തുക മാത്രം അടയ്ക്കുന്നത് പലരും ചെയ്യുന്ന തെറ്റാണ്. ഇതുവഴി വർധിച്ചു വരുന്ന കടക്കെണിയുമായി ഭാ​ഗമായി ഒരിക്കലും അവസാനിക്കാത്ത കടത്തിന്റെ കെണിയിൽപ്പെടുകയാണ് ചെയ്യുന്നത്. ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ നിരക്കുള്ളതിനാൽ ബാധ്യത വലുതാകും. ഇതിനാൽ തന്നെ ബിൽ തക പൂർണമായും അടച്ചു തീർക്കാൻ ശ്രമിക്കുക.

ആവശ്യമില്ലാത്ത ക്രെഡിറ്റ് കാർഡുകൾ ഒഴിവാക്കുക

ക്രെഡിറ്റ് കാർഡ് കമ്പനി പ്രതിനിധികളുടെ ഫോൺ കോളിലൂടെയും ഇ- മെയിൽ വഴിയും നിരവധി ക്രെഡിറ്റ് കാർഡ് ഓഫ‌റുകൾ കാണാം. ഇവയിൽ വീണ് ആവശ്യത്തിലധികം ക്രെഡിറ്റ് കാർഡുകൾ സൂക്ഷിക്കുന്നത് സാമ്പത്തികമായി ​ഗുണം ചെയ്യില്ല. അധിക കാർഡുകളുണ്ടാകുന്നത് അമിത ചെലവാക്കലിനും കടക്കെണിയിലേക്കും എത്തിക്കാനുള്ള സാധ്യതയുണ്ട്. ഇതിനാൽ തന്നെ ആവശ്യമായ ക്രെഡിറ്റ് കാർഡുകൾ മാത്രം കയ്യിൽ വെയ്ക്കുകയും മറ്റുള്ളവ ഒഴിവാക്കാനും ശ്രമിക്കുക.

ബജറ്റ് തയ്യാറക്കുക

കൃത്യമായ ബജറ്റ് തയ്യാറാക്കുന്നത് ആവശ്യമായ ചെലവുകളെയും അനാവശ്യ ചെലവുകളെയും തരംതിരിക്കാന്‍ സഹായിക്കും. ഇതനുസരിച്ച് ഓരോന്നിനും എത്ര തുക ചെലവാക്കണമെന്ന് മനസിലാക്കാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബജറ്റിന് അനുസരിച്ച് ചെലവാക്കാന്‍ ശ്രമിച്ചാല്‍ ചെലവുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ഇത് സാമ്പത്തിക അച്ചടക്കത്തിനൊപ്പം കൃത്യസമയത്ത് കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ സഹായിക്കും.

Read more about: credit card budget 2024
English summary

How To Pay Off Credit Card Debt Easily; Here's Tips For Credit Card Users

How To Pay Off Credit Card Debt Easily; Here's Tips For Credit Card Users, Read In Malayalam
Story first published: Wednesday, January 18, 2023, 20:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X