ആര്‍ടിഒ ഓഫീസില്‍ പോകാതെ ഓണ്‍ലൈനായി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?

വാഹനം ഓടിക്കാനറിയുന്നവരുടെ പക്കല്‍ നിര്‍ബന്ധമായും ഡ്രൈവിംഗ് ലൈസന്‍സ് കൂടെ ഉണ്ടാകേണ്ടതുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ പൊതു നിരത്തിലൂടെ വാഹനമോടിച്ച് പിടിയ്ക്കപ്പെട്ടാല്‍ നിങ്ങള്‍ പിഴ നല്‍കേണ്ടതായി വരും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനം ഓടിക്കാനറിയുന്നവരുടെ പക്കല്‍ നിര്‍ബന്ധമായും ഡ്രൈവിംഗ് ലൈസന്‍സ് കൂടെ ഉണ്ടാകേണ്ടതുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ പൊതു നിരത്തിലൂടെ വാഹനമോടിച്ച് പിടിയ്ക്കപ്പെട്ടാല്‍ നിങ്ങള്‍ പിഴ നല്‍കേണ്ടതായി വരും. 20 വര്‍ഷമാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി. അല്ലെങ്കില്‍ വ്യക്തിയ്ക്ക് 50 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ. ഏതാണോ ആദ്യം സംഭവിക്കുന്നത് അത് പരിഗണിക്കുക. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇതേ വ്യവസ്ഥകള്‍ തന്നെയാണ് നടപ്പിലുള്ളത്.

ആര്‍ടിഒ ഓഫീസില്‍ പോകാതെ ഓണ്‍ലൈനായി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?

20 വര്‍ഷത്തേക്കാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി. നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ 1 വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. ഈ ഒരു വര്‍ഷത്തിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയില്ല എങ്കില്‍ വീണ്ടും പുതിയൊരു ലൈസന്‍സ് എടുക്കുന്ന എല്ലാ പ്രക്രിയകളും വീണ്ടും നിങ്ങള്‍ ആവര്‍ത്തിക്കേണ്ടതായി വരും. അതായത് ആദ്യം ലേര്‍ണിംഗ് ഡ്രൈവിംഗ് സ്വന്തമാക്കണം. അതിന് ശേഷമാണ് സ്ഥിരമായ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്കുകള്‍മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്കുകള്‍

നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി പൂര്‍ത്തിയായാല്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ പുതുക്കുവാന്‍ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം.

1. പരിവാഹന്‍ സേവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://parivahan.gov.in/
2. ഹോം പേജില്‍ ഓണ്‍ലൈന്‍ സര്‍വീസുകളില്‍ ഡ്രൈവിംഗ് ലൈസന്‍സ് റിലേറ്റഡ് സേവനങ്ങള്‍ തിരഞ്ഞെടുക്കുക
3. നിങ്ങളുടെ സംസ്ഥാനം തെരഞ്ഞെടുക്കുക
4. തുടര്‍ന്ന് കാണിക്കുന്ന ഓപ്ഷനുകളില്‍ നിന്നും അപ്ലൈ ഫോര്‍ ഡിഎല്‍ റിന്യൂവല്‍ തെരഞ്ഞടുക്കുക
5. ആവശ്യമായ വിവരങ്ങള്‍ നല്‍കുക

ഡാറ്റ സുരക്ഷ; നിങ്ങളുടെ വ്യക്തിഗത, സാമ്പത്തീക വിവരങ്ങള്‍ ഓണ്‍ലൈനിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?
6. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക (ആവശ്യമെങ്കില്‍)
7. ചില സംസ്ഥാനങ്ങളില്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യേണമെന്ന് നിബന്ധനയുണ്ട്
8. ഫീസ് പെയ്‌മെന്റ് നടത്തുക. പെയ്‌മെന്റ് സ്റ്റാറ്റസ് പരിശോധിക്കുക
9. റസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രീന്റ് ഔട്ട് എടുക്കാം.

Read more about: driving license
English summary

How To Renew driving license online without visiting RTO office, Step-by-step guide|ആര്‍ടിഒ ഓഫീസില്‍ പോകാതെ ഓണ്‍ലൈനായി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?

How To Renew driving license online without visiting RTO office, Step-by-step guide
Story first published: Thursday, June 3, 2021, 20:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X