പണക്കാരനാകണോ? എങ്കില്‍ എസ്‌ഐപി പരീക്ഷിക്കൂ; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപം തുടങ്ങണമെന്ന് പറയുമ്പോള്‍ എന്റെ കയ്യില്‍ ഒന്നുമില്ലെന്ന് പറയുന്നവരുണ്ടാകും. കയ്യിലുള്ള പണം ബാങ്കിലോ, ഫണ്ടിലോ, ഓഹരികളിലോ മാറ്റുന്നത് മാത്രമല്ല നിക്ഷേപം. ചെറിയ ചുവട് വെച്ച് ഓരോ പടികളായി കയറി ഉയരത്തിലെത്താനും നിക്ഷേപ രീതികളുണ്ട്. കയ്യില്‍ പണമില്ലെന്ന് പറയുന്നവരോട് തിരിച്ച് ചോദിക്കേണ്ടത് മാസത്തില്‍ കുറഞ്ഞത് 500 രൂപ ഉണ്ടാകില്ലെയെന്നാണ്. ഓരോ മാസവും നിശ്ചിത തുക വെച്ച് നിശ്ചിത കാലത്തേക്ക് വിവിധ നിക്ഷേപങ്ങളില്‍ പണമിറക്കുന്ന നിക്ഷേപ മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അഥവാ എസ്‌ഐപി. അച്ചടക്കമുള്ള നിക്ഷേപ മാർ​ഗമാണ് ഇത്. നിങ്ങളുടെ ലക്ഷ്യം, റിസ്‌ക് എടുക്കാനുള്ള കഴിവ് എന്നിവ കണക്കാക്കി എത്ര കാലത്തേക്ക് എത്ര രൂപ, എത്ര ഇടവേള, ബാങ്ക് അക്കൗണ്ടിൽ നിന്ന് എസ്ഐപി പിടിക്കേണ്ട തീയതി എന്നീ കാര്യങ്ങള്‍ സ്വയം തീരുമാനിക്കാം. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതിനാല്‍ മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് പണം മാറ്റുകയോ പോര്‍ട്ടഫോളിയോയില്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതില്ല. അതേസമയം എസ്ഐപി എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം മാത്രമാണെന്ന ധാരണയുണ്ട്. എസ്ഐപി ഒരു നിക്ഷേപ രീതിയാണ്. എസഐപി രീതിയില്‍ മ്യൂച്വല്‍ ഫണ്ടിലും എക്‌സചേഞ്ച് ട്രേഡഡ് ഫണ്ടുകളിലുമടക്കം നിക്ഷേപിക്കാം. എസഐപി വഴി നിക്ഷേപം ആരംഭിക്കാനിരിക്കുന്ന ആളാണെങ്കിൽ എന്തുകൊണ്ട് എസ്ഐപി എന്നതിനുള്ള ഉത്തരം വായിക്കാം.

എളുപ്പം

എളുപ്പം

എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന നിക്ഷേപ രീതിയാണ് എസ്ഐപി എന്ന് പറായം. നേരത്തെ തന്നെ നിശ്ചയിച്ചാൽ കൃത്യമായ ഇടവേളയില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം യാന്ത്രികമായി നിക്ഷേപത്തിലേക്ക് മാറ്റുമെന്നതിനാല്‍ മറന്നു പോകുമെന്ന പേടിവേണ്ട. ഏത് ദിവസമാണ് പണം പിടിക്കേണ്ടതെന്ന് സ്വയം തീരുമാനിക്കാം. മറ്റു ചെലവുകളെയും ഫണ്ട് വരവിനെയും അടിസ്ഥാനമാക്കി ഇത് നിജപ്പെടുത്താം. ഇതോടൊപ്പം എത്ര തുക എന്നത് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കാതെയുള്ള തുക നിജപ്പെടുത്തണം. 500 രൂപ മുതല്‍ നിക്ഷേപിക്കാന്‍ എസ്‌ഐപി വഴി സാധിക്കും.

Also Read: പെന്‍ഷന്‍ സമ്പാദ്യത്തിലും 'പിടിവീഴാം'; നികുതി കുരുക്കുകള്‍ ഇങ്ങനെAlso Read: പെന്‍ഷന്‍ സമ്പാദ്യത്തിലും 'പിടിവീഴാം'; നികുതി കുരുക്കുകള്‍ ഇങ്ങനെ

നഷ്ട സാധ്യത കുറവ്

നഷ്ട സാധ്യത കുറവ്

സ്ഥിരമായൊരു തുക ഇടവേളകളില്‍ നിക്ഷേപിക്കുന്നതിനാല്‍ വിപണിയിലെ താഴ്ചകളില്‍ എസ്ഐപി നിക്ഷേപകർ പേടിക്കേണ്ടതില്ല. വിപണി ഉയരുമ്പോള്‍ മികച്ച റിട്ടേണ്‍ എസ്ഐപി നിക്ഷേപരെ കാത്തിരിക്കുന്നുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ എസ്‌ഐപി തുടര്‍ന്നാല്‍ നല്ല നിക്ഷേപം ഉണ്ടാക്കാന്‍ സാധിക്കും. വീട്, വിരമിക്കല്‍ കാലത്തേക്കുള്ള തുക പോലുള്ള വലിയ സ്വപനങ്ങള്‍ക്ക് വേണ്ടി എസ്‌ഐപി തുടങ്ങുന്നത് മികച്ച തീരുമാനമാണ്. ചെറിയ ചുവടുവെയ്പ്പായി നിക്ഷേപിക്കുന്ന തുക ആവശ്യ സമയത്തേക്ക് എത്തുമ്പോൾ വലിയ നിക്ഷേപമായി ഉയര്‍ന്നിട്ടുണ്ടാകും. കോമ്പൗണ്ടിം​ഗ് രീതിയിൽ പലിശ കണക്കാക്കുന്നതിനാൽ മികച്ച ആദായം നിക്ഷേപകന് ലഭിക്കും.

Also Read: രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാംAlso Read: രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാം

വൈവിധ്യമായ പോര്‍ട്ട്‌ഫോളിയോ

വൈവിധ്യമായ പോര്‍ട്ട്‌ഫോളിയോ

വിവിധ നിക്ഷേപങ്ങളിലേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കാനാകും. സ്റ്റോക്ക്, ബോണ്ട്, ഓഹരി വിപണി, സ്വർണ ഇടിഎഫ് തുടങ്ങി വൈവിധ്യങ്ങളിലേക്ക് എസ്‌ഐപി നിക്ഷേപത്തെ മാറ്റാം. എസ്ഐപിക്ക് പകരം സ്വയം സ്വയം നിക്ഷേപിക്കുകയാണെങ്കിൽ പോർട്ട്ഫോളിയോ വൈവിധ്യമുണ്ടാകില്ല. ഒന്നോ രണ്ടോ കമ്പനികളിലേക്ക് മുഴുവൻ തുകയും മാറ്റുകയാണ് ചെയ്യുന്നത്.

Also Read: കള്ളന് താക്കോൽ കൊടുക്കണോ? കാർഡിലെ പണം സുരക്ഷിതമാക്കാനുള്ള വഴികൾAlso Read: കള്ളന് താക്കോൽ കൊടുക്കണോ? കാർഡിലെ പണം സുരക്ഷിതമാക്കാനുള്ള വഴികൾ

എസ്‌ഐപി എങ്ങനെ തുടങ്ങാം

എസ്‌ഐപി എങ്ങനെ തുടങ്ങാം

എസ്‌ഐപി യില്‍ നിക്ഷേപിക്കാന്‍ ബ്രേക്കറേജ് സ്ഥാപനങ്ങള്‍ വഴിയോ ഓണ്‍ലൈനായോ സാധിക്കും. എസ്‌ഐപി അക്കൗണ്ട് തുറക്കാന്‍ പാന്‍ കാര്‍ഡ്, തിരിച്ചറിയാല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് ചെക്ക് എന്നിവ ആവശ്യമാണ്. അസറ്റ് മാനേജ്‌മെന്റ് കമ്പനി വഴി കെവൈസി വെരിഫിക്കേഷന്‍ ആവശ്യമുണ്ട്. ശേഷം രജിസ്‌ട്രേഷന്‍ നടത്തി യൂസര്‍നെയിമും പാസ്‍വേഡ് ലഭിക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതോടൊപ്പം നല്‍കണം

Read more about: sip mutual fund
English summary

How To Start And Benefits of Systematic Investment Plan; Details Here

How To Start And Benefits of Systematic Investment Plan; Details Here
Story first published: Monday, May 23, 2022, 21:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X