ഒറ്റത്തവണ നിക്ഷേപിച്ചാൽ മാസ വരുമാനം റെഡി; 3 ബാങ്കുകളുടെ മികച്ച പദ്ധതികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾ പല തരത്തിലാകും. ദീർഘകാല നിക്ഷേപത്തിലൂടെ വലിയ ആദായം പ്രതീക്ഷിക്കുന്നവർക്ക് മാസ ചെലവിനുള്ള തുക കയ്യിൽ കാണും. അധിക വരുമാനം പ്രതീക്ഷിക്കുന്നവർക്ക് അനുയോജ്യമായ പദ്ധതികളാണ് മന്ത്ലി ഇൻകം സ്കീമുകൾ. ഒറ്റത്തവണ നിക്ഷേപം നടത്തി മാസത്തിൽ കൃത്യമായ വരുമാനം നേടാൻ സാധിക്കും. ഇതുവഴി നിക്ഷേപത്തിൽ നിന്നുള്ള ആദായം അപ്പപ്പോൾ ഉപയോ​ഗപ്പെടുത്താം.

 

മന്ത്ലി ഇൻകം സ്കീം

നിക്ഷേപത്തിനും പലിശയ്ക്കുമുള്ള ​ഗ്യാരണ്ടിയാണ് മന്ത്ലി ഇൻകം സ്കീമുകളുടെ പ്രത്യേകത. റിസർവ് ബാങ്ക് അം​ഗീകൃ ബാങ്കുകളായതിനാൽ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പാണ്. ബാങ്കുകളിലെ നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷയുണ്ട്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഈ റിസർവ് ബാങ്ക് സബ്സിഡിയറി ഇൻഷൂറൻസ് നൽകും.

നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശ നിരക്കിൽ കാലാവധിയോളം മാസ വരുമാനം ലഭിക്കുമെന്നതിനാൽ മറ്റു റിസ്കില്ലാതെ നിക്ഷേപം മുന്നോട്ട് കൊണ്ടു പോകാം. പൊതുമേഖലാ ബാങ്കുകളായി ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് എന്നിവയുടെ മന്ത്ലി ഇൻകം സ്കീമുകൾ നോക്കാം.

Also Read: യുപിഐ ഇടപാട് പരാജയപ്പെടുന്നോ? പണം നഷ്ടപ്പെട്ടാൽ ആരോട് പരാതി പറയും; അറിയേണ്ടതെല്ലാംAlso Read: യുപിഐ ഇടപാട് പരാജയപ്പെടുന്നോ? പണം നഷ്ടപ്പെട്ടാൽ ആരോട് പരാതി പറയും; അറിയേണ്ടതെല്ലാം

ബാങ്ക് ഓഫ് ബറോഡ് മന്ത്‌ലി ഇന്‍കം പ്ലാന്‍

ബാങ്ക് ഓഫ് ബറോഡ് മന്ത്‌ലി ഇന്‍കം പ്ലാന്‍

ബാങ്ക് ഓഫ് ബറോഡ് മന്ത്‌ലി ഇന്‍കം പ്ലാന്‍ മാസത്തില്‍ പലിശ വരുമാനം നേടാന്‍ സാധിക്കുന്ന പദ്ധതിയാണ്. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. 1000 രൂപയാണ് അക്കൗണ്ട് ആരംഭിക്കാന്‍ വേണ്ട ചുരുങ്ങിയ തുക. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തിന് പരിധിയില്ല.

ചുരുങ്ങിയത് 12 മാസം നിക്ഷേപിക്കണം. ഉയര്‍ന്ന കാലാവധി 120 മാസമാണ്. മാസത്തില്‍ സേവിംഗ്‌സ് അക്കൗണ്ടിലേക്കാണ് പലിശ ലഭിക്കുക. 5.30 ശതമാനം മുതല്‍ 5.50 ശതമാനം വരെയാണ് പദ്ധതിയുടെ പലിശ നിരക്ക്.

Also Read: നിക്ഷേപിച്ചാൽ 10 ലക്ഷം ഉറപ്പ്; പിപിഎഫോ, മ്യൂച്വൽ ഫണ്ടോ ആര് ആദ്യം ലക്ഷാധിപതിയാക്കുംAlso Read: നിക്ഷേപിച്ചാൽ 10 ലക്ഷം ഉറപ്പ്; പിപിഎഫോ, മ്യൂച്വൽ ഫണ്ടോ ആര് ആദ്യം ലക്ഷാധിപതിയാക്കും

യൂണിയന്‍ ബാങ്ക് മന്ത്‌ലി ഇന്‍കം സ്‌കീം

യൂണിയന്‍ ബാങ്ക് മന്ത്‌ലി ഇന്‍കം സ്‌കീം

സുരക്ഷിതമായി സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് യൂണിയന്‍ ബാങ്ക് മന്ത്‌ലി ഇന്‍കം സ്‌കീം. ഏതൊരാള്‍ക്കും പദ്ധതിയില്‍ ചേരാം. 12 മാസമാണ് കുറഞ്ഞ കാലാവധി. 120 മാസമാണ് ഉയര്‍ന്ന കാലാവധി. 1,000 രൂപയില്‍ നിക്ഷേപം തുടങ്ങി. 100 ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപം ഉയര്‍ത്താം.

5.35 ശതമാനം മുതല്‍ 5.80 ശമാനം വരെ പലിശ ലഭിക്കും. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ യൂണിയൻ ബാങ്ക് അനുവദിക്കും. പിൻവലിക്കുന്നത് വരെയുള്ള പലിശ അനുവദിക്കും. 7 ദിവസത്തിന് മുകളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം പിഴ ഈടാക്കും.

Also Read: കെഎസ്എഫ്ഇ ചിട്ടിയിലെ പൂഴിക്കടകൻ; പണം നേടാം പലിശയില്ലാതെ, ഒറ്റദിവസം കൊണ്ട് വിളിച്ചെടുക്കാം ലക്ഷങ്ങൾAlso Read: കെഎസ്എഫ്ഇ ചിട്ടിയിലെ പൂഴിക്കടകൻ; പണം നേടാം പലിശയില്ലാതെ, ഒറ്റദിവസം കൊണ്ട് വിളിച്ചെടുക്കാം ലക്ഷങ്ങൾ

ഐസിഐസിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് മന്ത്രി ഇന്‍കം ഓപ്ഷന്‍

ഐസിഐസിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് മന്ത്രി ഇന്‍കം ഓപ്ഷന്‍

ഭാവിയില്‍ മാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് നിക്ഷേപിക്കാവുന്ന പദ്ധതിയാണ് ഐസിഐസിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് മന്ത്രി ഇന്‍കം ഓപ്ഷന്‍. പ്രായ പരിധിയില്ലാതെ ആര്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. നിക്ഷേപം ചുരുങ്ങിയത് 1 ലക്ഷം രൂപ ആവശ്യമാണ്. 25000 ത്തിന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. നിശ്ചിത കാലം നിക്ഷേപം നടത്തി കാലാവധിക്ക് ശേഷം നിക്ഷേപവും പലിശയും മാസത്തില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കുറഞ്ഞ നിക്ഷേപ കാലയളവ് 24 മാസമാണ്. പേ ഔട്ട് കാലാവധി ചുരുങ്ങിയത് 24 മാസമാണ്. നിക്ഷേപ സമയത്ത് ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം ആരംഭിക്കണം. 5.35 ശതമാനമാണ് പലിശ നിരക്ക്.

നിക്ഷേപ കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപവും പലിശയും ആന്യുറ്റി സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റും. മാസത്തില്‍ ലഭിക്കുന്ന തുക സേവിഗംസ് അക്കൗണ്ടിലേക്ക് മാറ്റും. 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ 24 മാസ ശേഷം നിക്ഷേപം 1,10,093 രൂപയായി വളരും. ഇത് ആന്യുറ്റി നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ മാസത്തില്‍ 4,897 രൂപ 24 മാസത്തേക്ക് ലഭിക്കും. 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസത്തില്‍ 9,793 രൂപ ലഭിക്കും.

Read more about: investment icici
English summary

​Icici Bank, Bank Of Baroda, Union Bank Provides Monthly Income From One Time Investment; Details

​Icici Bank, Bank Of Baroda, Union Bank Provides Monthly Income From One Time Investment; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X