5 ലക്ഷം നിക്ഷേപിച്ചാൽ 8,125 രൂപ വീതം പലിശ തരും; അറിയാം ഐസിഐസിഐ ബാങ്ക് പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിലെ പണം നിക്ഷേപിച്ചാൽ നഷ്ടമാകുമോയെന്ന് കരുതി അലമാരയിൽ വച്ചു പൂട്ടിയാൽ സുരക്ഷിതമായി. എന്നാൽ പണത്തിന് വളർച്ചയുണ്ടോകുമോ, ഇല്ലാ എന്നാണ് ഉത്തരം. അതേസമയം പണപ്പെരുപ്പവുമായി തട്ടിച്ചു നോക്കിയാൽ അലമാരയിൽ വച്ചിരിക്കുന്ന പണത്തിന്റെ മൂല്യം കുറയുകയും ചെയ്യും. സുരക്ഷിതത്വത്തിന് അമിത പ്രാധാന്യം നൽകുന്നവരുടെ കാര്യമാണ് പറഞ്ഞു വന്നത്. ഇവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ നിക്ഷേപമാണ് ബാങ്ക് സ്ഥിര നിക്ഷേപം. ബാങ്കിന്റെ സുരക്ഷിതത്വത്തോളം ഈ രാജ്യത്ത് നിക്ഷേപത്തിന് സുരക്ഷ ലഭിക്കുന്നിടം ചുരുക്കമാണ്.

 

ബോണസ് പലിശ

പൊതുവെ പണത്തിന്റെ സുരക്ഷിത്വത്തിൽ കൂടുതൽ ആകുലപ്പെടുന്നത് മുതിർന്ന പൗരന്മാരാണ്. ഇവർക്ക് സാധാരണ ബാങ്കുകൾ അധിക പലിശ നൽകാറുണ്ട്. അധിക പലിശയ്ക്കൊപ്പം ബോണസായി പലിശ നൽകാൻ തുടങ്ങിയത് കോവിഡ് കാലത്താണ്. ഈ സ്പെഷ്യൽ സ്ഥിര നിക്ഷേപങ്ങൾ കാലാവധി അവസാനിക്കാനിരിക്കുകയാണ്. ഇത്തരത്തിൽ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ച സ്പെഷ്യൽ എഫ്ഡിയായ ഐസിഐസിഐ ​ഗോൾഡൻ ഇയർ എഫ്ഡിയുടെ വിശദാംശങ്ങളാണ് ചുവടെ. 

Also Read: മുതിർന്നവർക്ക് ഉയർന്ന പലിശ നൽകുന്ന എസ്ബിഐ വീകെയർ എഫ്ഡികൾ; ചേരാൻ സെപ്റ്റംബർ 30 വരെ അവസരംAlso Read: മുതിർന്നവർക്ക് ഉയർന്ന പലിശ നൽകുന്ന എസ്ബിഐ വീകെയർ എഫ്ഡികൾ; ചേരാൻ സെപ്റ്റംബർ 30 വരെ അവസരം

ഐസിഐസിഐ ​ഗോൾഡൻ ഇയർ എഫ്ഡി

ഐസിഐസിഐ ​ഗോൾഡൻ ഇയർ എഫ്ഡി

സ്ഥിര നിക്ഷേപങ്ങള്‍ക്ക് .50 ശതമാനമാണ് അധിക നിരക്കായി ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപത്തിന്റെ ഭാഗമായി 0.25 ശതമാനം ബോണസ് നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.

ഇതു പ്രകാരം സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ .75 ശതമാനം പലിശ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. നിശ്ചിത കാലപരിധിക്കുള്ളിൽ നിക്ഷേപമിടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. 2022 ഒക്ടോബര്‍ 7 വരെയാണ് ഗോൾഡൻ ഇയർ എഫ്ഡിയിൽ ചേരാന്‍ സാധിക്കുക. 

Also Read: ​ഗാന്ധിജിയോട് ചേർന്നു നിന്ന ബിർള; ​ബ്രിട്ടീഷുകാരെ നേരിട്ട് സ്വാതന്ത്ര്യത്തിനൊപ്പം വളർന്ന ബിർള ​ഗ്രൂപ്പ് ​​Also Read: ​ഗാന്ധിജിയോട് ചേർന്നു നിന്ന ബിർള; ​ബ്രിട്ടീഷുകാരെ നേരിട്ട് സ്വാതന്ത്ര്യത്തിനൊപ്പം വളർന്ന ബിർള ​ഗ്രൂപ്പ് ​​

പിഴ

കോവിഡ് കാലത്ത് സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞ 2022 മേയ് മാസത്തിലാണ് ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി ഈ പദ്ധതി ആരംഭിച്ചത്.

5 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുക. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധിയിൽ നിക്ഷേപം ആരംഭിക്കാം. കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ 1.25 ശതമാനം പിഴ ഈടാക്കും. 

Also Read: മാസ വരുമാനം നേടാൻ വാതിൽ തുറന്ന് പോസ്റ്റ് ഓഫീസ്; ആകെ ചെലവ് 5,000 രൂപ; തയ്യാറാണോ?Also Read: മാസ വരുമാനം നേടാൻ വാതിൽ തുറന്ന് പോസ്റ്റ് ഓഫീസ്; ആകെ ചെലവ് 5,000 രൂപ; തയ്യാറാണോ?

പലിശ നിരക്ക്

പലിശ നിരക്ക്

5 വര്‍ഷം 1 ദിവസത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഗോൾഡൻ ഇയർ എഫ്ഡി നിരക്ക് ബാധകമാകുക. ഈ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 5.75 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഇതിനൊപ്പം 0.75 ശതമാനം ചേർത്ത് 6.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.

​ഗോൾഡൻ ഇയർ എഫ്ഡിയിൽ മൂന്ന് തരത്തില്‍ സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. ക്യുമുലേറ്റീവ് രീതി, മന്ത്ലി പേഔട്ട് രീതി, ക്വാട്ടേർലി പേ ഔട്ട് രീതി എന്നിങ്ങനെ. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന ആദായം എത്രയാണെന്ന് നോക്കാം.

ആദായം

ആദായം

5 വര്‍ഷം 1 ദിവസ കാലാവധിയിലേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ക്യുമുലേറ്റീവ് രീതിയിൽ കാലാവധിയെത്തുമ്പോൾ 1,90,332 രൂപ പലിശയായി ലഭിക്കും.ക്വാട്ടേർലി പേ ഔട്ട് രീതി തിരഞ്ഞെടുത്താല്‍ ത്രൈമാസത്തിൽ 8,125 രൂപ പലിശയായി ലഭിക്കും. 5 വര്‍ഷം കൊണ്ട് ലഭിക്കുക ആകെ പലിശ 1,62,589 രൂപയാണ്.

മന്ത്ലി പേഔട്ട് രീതിയിൽ 2,694 രൂപയാണ് പലിശ ലഭിക്കുക. 5 വര്‍ഷത്തേക്ക്, 60 മാസത്തേക്ക് 1,61,711 രൂപയാണ് ആകെ പെന്‍ഷന്‍ ലഭിക്കുക. 5 ലക്ഷം രൂപ 6 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാൽ 2,36,310 രൂപ പലിശയായി ലഭിക്കും.

Read more about: fixed deposit icici
English summary

ICICI Bank Golden Year Plan; Invest 5 Lakhs In This Plan And Get 8,125 Quarterly Interest

ICICI Bank Golden Year Plan; Invest 5 Lakhs In This Plan And Get 8,125 Quarterly Interest
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X