മൂന്ന് വർഷം കാത്തിരിക്കൂ; 10,000 നിക്ഷേപിച്ച് 5 ലക്ഷമാക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളെ എങ്ങനെ നേരിടണമെന്ന് അറിയാത്തതിനാലാണ് പലരും വിപണിയിലേക്ക് നിക്ഷേപത്തിനിറങ്ങാത്തത്. വിപണിയിലെ നഷ്ട സാധ്യത കുറച്ച് ഇത്തരക്കാര്‍ക്ക് നിക്ഷേപം നടത്താവുന്ന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. സിസ്റ്റമാറ്റിക് ഇന്‍വസ്റ്റമെന്റ് പ്ലാന്‍ (എസ്ഐപി) വഴിയും ഒറ്റത്തവണ നിക്ഷേപിച്ചും ദീര്‍ഘകാലത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നു. നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. പ്രൊഫണല്‍ ഫണ്ട് മാനേജറായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്. ഈ പണം ഇക്വുറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകളിലും നിക്ഷേപിക്കും. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ആനുപാതികമായി വീതിച്ചു നല്‍കും. നിക്ഷേപകന് യൂണിറ്റുകള്‍ ലഭിക്കും. ഇതാണ് മ്യൂച്വൽ ഫണ്ട് രീതി.

എസ്ഐപി

നിക്ഷേപകന് മൂന്ന് വർഷത്തിന് ശേഷം അഞ്ച് ലക്ഷത്തിലധികം പണം ആവശ്യമാണെന്ന് കരുതുക. എങ്ങനെ പണം കണ്ടെത്തുമെന്ന് തല പുകഞ്ഞു ചിന്തിക്കുന്നതിനോടൊപ്പം നല്ല ആദായം നൽകുന്ന മ്യൂച്വൽ ഫണ്ടുകളെ കുറിച്ചും അറിയണം. മൂന്ന് വർഷത്തെ എസ്ഐപി യിലൂടെ നിക്ഷേപത്തെ അഞ്ച് ലക്ഷത്തിലേക്ക് സാധിക്കുന്ന ഒരു ഫണ്ടാണ് ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്. എസ്ഐപി വഴി 10,000 രൂപ നിക്ഷേപമാണ് മൂന്ന് വർഷത്തേക്ക് ആവശ്യം.

Also Read: നിരക്കുകൾ വീണ്ടും ഉയർന്നു തുടങ്ങി; നിക്ഷേപത്തിന് എവിടെ ലഭിക്കും കൂടുതൽ പലിശ?Also Read: നിരക്കുകൾ വീണ്ടും ഉയർന്നു തുടങ്ങി; നിക്ഷേപത്തിന് എവിടെ ലഭിക്കും കൂടുതൽ പലിശ?

ഡിവിഡന്റ് യീല്‍ഡ് ഫണ്ട്

ഡിവിഡന്റ് യീല്‍ഡ് ഫണ്ട്

മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപങ്ങളില്‍ നിന്ന് ഡിവിഡന്റ് (ലാഭ വിഹിതം) പ്രതീക്ഷിക്കുന്ന നിക്ഷേപകരുണ്ട്. ഇത്തരത്തിലുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഫണ്ടാണ് ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍. മികച്ച ലാഭ വിഹിതം നല്‍കുന്ന കമ്പനികളുടെ ഓഹരികലാണ് ഇത്തരത്തിലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. ഇത് നിക്ഷേപകന് ഇടവേളകളില്‍ കമ്പനികളില്‍ നിന്ന് മികച്ച ലാഭ വിഹിതം ലഭിക്കുന്നതിന് സഹായകമാകുന്നു. ഇത്തരത്തിലുള്ള ഡിവിഡന്റ് യീല്‍ഡ് ഫണ്ടാണ് ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്.

Also Read: കയ്യിലെ കാശ് കടം ‌കൊടുത്താലും പ്രശ്നമോ? പിഴ പിന്നാലെയുണ്ട്; പണം കൊടുക്കും മുൻപ് അറിയേണ്ടതെല്ലാംAlso Read: കയ്യിലെ കാശ് കടം ‌കൊടുത്താലും പ്രശ്നമോ? പിഴ പിന്നാലെയുണ്ട്; പണം കൊടുക്കും മുൻപ് അറിയേണ്ടതെല്ലാം

ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്

ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്

2018ൽ ആരംഭിച്ച ഒരു ഫണ്ടാണ് ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്.31.3-.2022 നുള്ള കണക്ക് പ്രകാരം 93 കോടി രൂപയാണ് ഫണ്ടിന്റെ മൊത്തം ആസ്തി. ഫണ്ടിന്റെ 95.71 ശതമാനവും ഇന്ത്യന്‍ ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 62.03 ശതമാനവും ലാര്‍ജ് കാപ്പ് ഫണ്ടുകളാണ്. വിപണിയിലെ സൂക്ഷ്മ ചലനങ്ങളെ പറ്റി ധാരണയുള്ളവര്‍ക്ക് പറ്റിയ ഫണ്ടാണിത്. 2022 മേയ് 23ന് 16.30 രൂപയാണ് ഫണ്ടിന്റെ എന്‍എവി. എനര്‍ജി, ടെകനോളജി, ഓട്ടോമൊബൈല്‍, ഫിനാന്‍ഷ്യല്‍, മെറ്റല്‍ സെക്ടറുകളിലാണ് ഈ ഫണ്ടിന്റെ കൂടുതൽ നിക്ഷേപമുള്ളത്. ഇതില്‍ എനര്‍ജി ടെക്‌നോളജി സെക്ടറുകളില്‍ മറ്റുള്ള സെക്ടറിനെക്കാള്‍ കുറവ് നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്.

Also Read: സ്വര്‍ണ വായ്പ: പ്രധാന ബാങ്കുകളില്‍ പലിശയും പ്രോസസിങ് ചാര്‍ജും കുറവുളളത് എവിടെ?Also Read: സ്വര്‍ണ വായ്പ: പ്രധാന ബാങ്കുകളില്‍ പലിശയും പ്രോസസിങ് ചാര്‍ജും കുറവുളളത് എവിടെ?

വാര്‍ഷിക ആദായം

എസ്‌ഐപി നിക്ഷേപകര്‍ക്ക് 12.9 ശതമാനം വാർഷിക ആദായമാണ് ഫണ്ട് നൽകിയത്. രണ്ട് വര്‍ഷം മുന്‍പ് ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട് 26.35 ശതമാനം വാര്‍ഷിക ആദായം നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എസ്‌ഐപി നിക്ഷേപകർക്ക് 25 ശതമാനമാണ് വാര്‍ഷിക ആദായം ഫണ്ട് നൽകിയിട്ടുണ്ട്. 12.7 ശതമാനമാണ് വാര്‍ഷിക ആദായം നല്‍കുന്ന ഫണ്ടില്‍ ഒരു വര്‍ഷം മുന്‍പ് എസ്‌ഐപി വഴി 10,000 രൂപ നിക്ഷേപിച്ച ആൾക്ക് 1,27,000 രൂപയായി നിക്ഷേപം ഉയർത്താൻ സാധിക്കും. രണ്ട് വര്‍ഷം മുന്നേ ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ടിൽ നിക്ഷേപം ആരംഭിച്ചെങ്കില്‍ അടച്ച തുക 2,40,000 രൂപയായിരികകും. 26 ശതാനം വാർഷിക ആദായം കണക്കാക്കിയാൽ ആകെ നിക്ഷേപം തുക 3,09,000വുമാകും. മൂന്ന് വര്‍ഷം മുന്‍പെ എസ്‌ഐപി തുടങ്ങിയിരുന്നുവെങ്കില്‍ 3,60,000 നിക്ഷേപിച്ചിടത്ത് നിന്ന് 5,13,000 രൂപയായി നിക്ഷേപം ഉയർന്നിട്ടുണ്ടാകും.

Read more about: mutual fund sip
English summary

IDBI Dividend Yield Fund: Make 10,000 Sip For 3 Years Get 5 lakh As Return

IDBI Dividend Yield Fund: Make 10,000 Sip For 3 Years Get 5 lakh As Return
Story first published: Tuesday, May 24, 2022, 18:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X