കെഎസ്എഫ്ഇ വ്യത്യസ്ത മാസ തവണകളുള്ളതും വ്യത്യസ്ത കാലാവധിയുള്ളതുമായ ചിട്ടികളുണ്ട്. ഇതിൽ ഓരോരുത്തർക്കും മാസത്തിൽ അടയ്ക്കാൻ സാധിക്കുന്ന തുകയുടെ ചിട്ടിയിൽ ചേരുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചിട്ടി അടവ് മുടങ്ങിയാൽ പിഴയും തുടർച്ചായായി മാസ അടവ് മുടങ്ങുമ്പോൾ ചിട്ടിയിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്.
ഇതിനാൽ കാലാവധി തീരുമാനിക്കുന്നതിനൊപ്പം അടച്ചു പോകാൻ സാധിക്കുന്ന തുക തിരഞ്ഞെടുക്കണം. എന്നാൽ ചിട്ടി തുക ലഭിച്ചൊരാൾ ഇത് സ്ഥിര നിക്ഷേപമിട്ടാൽ ചിട്ടി അടച്ചു പോകാനുള്ള തുക ലഭിക്കുമോ? ഒരു മൾട്ടി ഡിവിഷൻ ചിട്ടി ഉദാഹരണമാക്കിയെടുത്ത് പരിശോധിക്കാം.
മൾട്ടി ഡിവിഷൻ ചിട്ടി
വ്യത്യസ്ത കാലാവധിയിൽ വ്യത്യസ്ത മാസ തവണയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയുണ്ട്. 40 മാസ കാലാവധി മുതൽ കെഎസ്എഫ്ഇ മൾട്ടിഡിവിഷൻ ചിട്ടികൾ ആരംഭിക്കാറുണ്ട്. 100 മാസ കാലാവധിയുള്ള 5,000 രൂപ മാസ അടവുള്ള 5 ലക്ഷത്തിന്റെ മൾട്ടിഡിവിഷൻ ചിട്ടിയാണ് ഇവിടെ പരിഗണിക്കുന്നത്. മൂന്ന് ലേലവും ഒരു നറുക്കുമാണ് മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഉണ്ടാവുക. ആദ്യ മാസം നറുക്ക് ലഭിച്ചൊരാൾക്ക് മാസ അടവിന് എങ്ങനെ ഉപകരിക്കുമെന്ന് നോക്കാം.
സ്ഥിര നിക്ഷേപം
നറുക്ക് ലഭിച്ചയാല്‍ തുക കെഎസ്എഫ്ഇയില്‍ നിക്ഷേപമിടാൻ സാധിക്കും. 5 ലക്ഷത്തിന്റെ ചിട്ടിയില്‍ നിന്ന് 25,000 രൂപ ഫോര്‍മാന്‍സ് കമ്മീഷൻ കെഎസ്എഫ്ഇ ഈടാക്കും. ചരക്കുസേവന നികുതി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവയ്ക്കായി 4,736 രൂപയും ഈടാക്കും. ആകെ 4,70,264 രൂപ ചിട്ടിയിൽ നിന്ന് സ്ഥിര നിക്ഷേപമിടാനായി ലഭിക്കും.
പലിശ നിരക്ക്
ഈ തുക സ്ഥിര നിക്ഷേപമിട്ടാൽ പലിശ നിരക്ക് എങ്ങനെ എന്ന് നോക്കാം. ഭാവിബാധ്യയയ്ക്കുള്ള തുക ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റ് നിക്ഷേപായാണ് മാറ്റുക ഇതിന് 7.50 ശതമാനം പലിശ ലഭിക്കും.
ബാക്കി തുക പ്രൈസ് മണി ഡെപ്പോസിറ്റ് സ്‌കീമിലേക്ക് നിക്ഷേപിക്കും. ഇതിന് 7 ശതമാനവുമാണ് പലിശ ലഭിക്കുക. 4,70,264 രൂപയ്ക്ക് 7 ശതമാനം പലിശ ലഭിച്ചാൽ 32,918 രൂപ വാര്‍ഷിക പലിശ ലഭിക്കും. മാസ പലിശ 2,743 രൂപ ലഭിക്കും.
മാസ അടവ്
5 ലക്ഷത്തിന്റെ 100 മാസ മൾട്ടി ഡിവിഷൻ ചിട്ടിയിൽ പരമാവധി കിഴിവിൽ ചിട്ടി ലേലത്തിൽ പോകുമ്പോൾ 3875 രൂപയാണ് മാസ അടവ് വരുന്നത്. കാലാവധിയോളം 3,875 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിലുള്ള സംഖ്യയാണ് ലഭിക്കുക. സ്ഥിര നിക്ഷേപത്തിലെ പലിശ ഉപയോഗിച്ചാൽ 3875 രൂപ അടവ് വരുന്ന മാസങ്ങളിൽ 1,137 രൂപ അധികം കരുതിയാൽ മതിയാകും. ബാക്കി തുക സുഗമ അക്കൗണ്ട് വഴി ചിട്ടി അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും.
ലാഭം
ചിട്ടി കാലാവധിയോളം സ്ഥിര നിക്ഷേപം തുടർന്നാൽ 98 മാസം കൊണ്ട് 2,68,814 രൂപയാണ് പലിശയായി ലഭിക്കുക. ഇതിനൊപ്പം സ്ഥിര നിക്ഷേപമിട്ട 4,70,264 രൂപയും ചേർത്ത് 100 മാസത്തിന് ശേഷം 7,39,064 രൂപ ലഭിക്കും. 5 ലക്ഷത്തിനും താഴെ തുകയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടത്. രണ്ടാം മാസത്തിൽ നറുക്ക് ലഭിച്ചായാൾക്കും ഇതേ രീതി പിന്തുടരാം.
ഒരു മാസത്തെ പലിശ മാത്രമാണ് കുറയുന്നത്. അതേ സമയം 100 മാസം വരെ 3,875നും 5,000 ത്തിനും ഇടയിലുള്ള തുക അടച്ചാല്‍ ഏകദോശം 4,30,000 രൂപയാണ് ചിട്ടിയിലേക്ക് അടയക്കേണ്ടി വരുന്നത്. ചിട്ടി കാലാവധിക്ക് വാങ്ങുന്നൊരാൾക്ക് 4,70,264 രൂപ കിട്ടും. ഇവിടെ 40,264 രൂപ ലാഭം ലാഭമുണ്ടാകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
