ദീര്‍ഘകാലത്തേക്ക് മാസ വരുമാനം; കീശ നിറയുന്നതിനൊപ്പം നിക്ഷേപവും വളരും; അറിയണം ഹൈബ്രിഡ് ഫണ്ടിലെ വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ നല്ലൊരു തുക വരുമാനം നേടാൻ നിക്ഷേപങ്ങളേക്കാൾ മികച്ച മാർ​ഗങ്ങളില്ല. ജോലിക്കാരാണെങ്കിൽ അധിക വരുമാനത്തിന് പാര്ട്ടൈം ജോലികൾ പോലുള്ളവ വലിയ അധ്വാനം ആവശ്യമായാവയാണ്. ഇവിടെ നിക്ഷേപങ്ങൾ ​ഗുണകരമാകും. മാസ വരുമാനം പ്രതീക്ഷിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നല്ലൊരു തുക കയ്യിലെത്തുന്നതിനൊപ്പം നിക്ഷേപത്തിന്റെ വളർച്ച കൂടിയാണ്.

നിക്ഷേപം വളർന്നാൽ മാത്രമെ ദീർഘകാലത്തേക്ക് മാസ വരുമാനം പ്രതീക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നൊരു വിഭാ​ഗം നിക്ഷേപമാണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലേത്. മാസ വരുമാനം ലഭിക്കുന്നതിനൊപ്പം നിക്ഷേപം വളർത്താനും ഇവ സഹായിക്കുന്നു. വിവിധ ഹൈബ്രിഡ് ഫണ്ടുകലും ഇവയുടെ ​ഗുണങ്ങളും ദോഷങ്ങളും നോക്കാം.

ഹൈബ്രിഡ് ഫണ്ട്

ഹൈബ്രിഡ് ഫണ്ട്

100 ശതമാനം ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നവയാണ്ല ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. ഡെബ്റ്റിൽ മാത്രം നിക്ഷേപിക്കുന്നവ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നും അറിയപ്പെടുന്നു. ഇതിന്റെ കോമ്പിനേഷനുകളാണ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ട്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഫണ്ട് മാനേജർ ഓഹരികളാണ് വാങ്ങുന്നത്.

എന്നാൽ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിലെത്തുമ്പോൾ ബോണ്ട്, കടപത്രം, ട്രഷറി ബില്‍ എന്നിവിടങ്ങളിലാണ് ഡെബ്റ്റ് ഫണ്ടുകളുടെ നിക്ഷേപം. ഈ ഫണ്ടുകളില്‍ നിന്ന് പലിശ രീതിയില്‍ വരുമാനം നേടാം. റിസ്‌ക് കുറവാണെന്നതിനാല്‍ ആദായവും കുറവാകും. ഇവയുടെ കോമ്പിനേഷനാണ് ഹൈബ്രി‍ഡ് ഫണ്ടുകൾ. 

Also Read: ഇപിഎഫ് അക്കൗണ്ടിൽ 1 കോടിയുമായി വിരമിക്കാം; മാസത്തിൽ നിക്ഷേപിക്കേണ്ടത് എത്ര രൂപ? കണക്കുകളറിയാംAlso Read: ഇപിഎഫ് അക്കൗണ്ടിൽ 1 കോടിയുമായി വിരമിക്കാം; മാസത്തിൽ നിക്ഷേപിക്കേണ്ടത് എത്ര രൂപ? കണക്കുകളറിയാം

വിവിധ കോമ്പിനേഷനുകൾ

വിവിധ കോമ്പിനേഷനുകൾ

പല റേഷ്യോയിലുള്ള കോമ്പിനേഷനുകള്‍ ഹൈബ്രിഡ് ഫണ്ടുകളിലുണ്ട്. ഇക്വിറ്റി കൂടുതലുള്ള ഫണ്ടുകൾ ഇക്വിറ്റി ഓറിയന്റഡ് എന്നാണ് പറയുന്നത്. 60 ഇക്വിറ്റിയിലും 40 ശതമാനം ഡെബ്റ്റിലും നിക്ഷേപമുള്ള ഫണ്ടുകളെ ബാലൻസ്ഡ് ഫണ്ട് എന്നാണ് വിളിക്കുന്നത്. ആദായം ബാലന്‍സായി ലഭിക്കുന്നതിനാലാണ് ബലാൻസ് ഫണ്ട് എന്ന് വിളിക്കുന്നത് 50-50 എന്ന അനുപാതത്തിലും ബാലൻസ് ഫണ്ടുകളുണ്ട്.

വിപണി സാഹചര്യങ്ങൾക്കനുസരിച്ച് അസറ്റ് അലോക്കേഷന്‍ നടത്തുന്ന ഡൈനാമിക്ക് ഫണ്ടും ഇക്വിറ്റി, ഡെബ്റ്റ് എന്നിവയ്ക്കൊപ്പം സ്വർണം കൂടി ഉൾപ്പെടുത്തുന്ന മള്‍ട്ടി അസറ്റ് ഫണ്ടുകളുമുണ്ട്. ഇവയിൽ നിന്ന് റിസ്‌കെടുക്കാനുള്ള ശേഷി അനുസരിച്ച് ആവശ്യമുള്ള ഫണ്ട് തിരഞ്ഞെടുക്കാം.

മന്ത്‌ലി ഇന്‍കം പ്ലാന്‍ (എംഐപി)

മന്ത്‌ലി ഇന്‍കം പ്ലാന്‍ (എംഐപി)

കുറഞ്ഞ റിസ്കെടുക്കാൻ സാധിക്കുന്നവർക്ക് പറ്റിയ ഫണ്ടാണ് മന്ത്‌ലി ഇന്‍കം പ്ലാന്‍. 80 ശതമാനം ഡെബ്റ്റിലും 20 ശതമാനം ഇക്വിറ്റിയിലുമാണ് ഇതിന്റെ അസറ്റ് അലോക്കേഷൻ വരുന്നത്. 80 ശതമാനം നിക്ഷേപം കൊണ്ട് സ്ഥിര വരുമാനം ഉപയോ​ഗിക്കാമെന്നതാണ്ക ഇവിടെയുള്ള പ്രധാന നേട്ടം.

വലിയ ഭാ​ഗം നിക്ഷേപവും ബോണ്ട്, കടപത്രം എന്നിവയിലായതിനാൽ വലിയ റിസ്‌കില്ലാതെ മുന്നോട്ട് കൊണ്ടു പോകാം. ഇതിനൊപ്പം . ഇക്വിറ്റിയിലുള്ള 20 ശതമാനം നിക്ഷേപം കാലങ്ങളോളം വളര്ന്ന് നല്ലൊരു തുകയായി മാറുകയും ചെയ്യും. വിരമിക്കൽ പ്രായത്തോട് അടുത്തവർക്ക് ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കാം.യുവാക്കളായവര്‍ക്ക് ബാലന്‍സ്ഡ് ഫണ്ടാണ് അനുയോജ്യം. 

Also Read: 1,000 രൂപയില്‍ തുടങ്ങാവുന്ന സർക്കാർ നിക്ഷേപം; കാലാവധിയില്‍ നേടാം 14 ലക്ഷം; മടിക്കുന്നത് എന്തിന്Also Read: 1,000 രൂപയില്‍ തുടങ്ങാവുന്ന സർക്കാർ നിക്ഷേപം; കാലാവധിയില്‍ നേടാം 14 ലക്ഷം; മടിക്കുന്നത് എന്തിന്

നേട്ടങ്ങള്‍

നേട്ടങ്ങള്‍

ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിച്ച് മാസ വരുമാനം നേടുന്നതു വഴിയുള്ള ​ഗുണങ്ങൾ എന്തെല്ലാമെന്ന് നേക്കാം. അസറ്റ് അലോക്കേഷൻ ഡെബ്റ്റ്- ഇക്വിറ്റിയും വരുന്നതിനാല്‍ നല്ലൊരു വൈവിധ്യവത്കരണം ഇത്തരം ഫണ്ടുകളിൽ നടക്കുന്നുണ്ട്. റിസ്‌കെടുക്കാനുള്ള ശേഷി അനുസരിച്ച് ഇക്വിറ്റി അലോക്കേഷന്‍ കുറഞ്ഞ ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

പ്രായ വ്യത്യാസമില്ലാതെ റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ച് തുടക്കകാര്‍ക്കും പ്രായമായവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഫണ്ടുകൾ ഹൈബ്രിഡ് വിഭാ​ഗത്തിലുണ്ട്. ചെലവ് അനുപാതം കുറവായിരിക്കു എന്നതാണ് മറ്റൊരു ​ഗുണം. ഹ്രൈബ്രിഡ് ഒരു ഭാഗം ഡെബ്റ്റിലായതിനാൽ വിപണി ഇടിയുമ്പോൾ പോലും സുരക്ഷിതമായി ആദായം നൽകി വരുന്നവയാണിവ. 

Also Read: ഈ ചിട്ടിയിൽ ചേർന്നാൽ നേടാം മാസ വരുമാനം; ചിട്ടിയിലെ തന്ത്രങ്ങളറിഞ്ഞാൽ ഞെട്ടും; നോക്കാം ഈ സുവർണാവസരംAlso Read: ഈ ചിട്ടിയിൽ ചേർന്നാൽ നേടാം മാസ വരുമാനം; ചിട്ടിയിലെ തന്ത്രങ്ങളറിഞ്ഞാൽ ഞെട്ടും; നോക്കാം ഈ സുവർണാവസരം

ദോഷങ്ങള്‍

ദോഷങ്ങള്‍

ബാലന്‍ഡ് ഫണ്ടാണ് ഉപയോഗിക്കുന്നവർക്കുള്ള പ്രധാന പ്രതിസന്ധി മാർക്കറ്റിന്റെ നേട്ടങ്ങൾ വേണ്ട വിധത്തിൽ നേടാൻ സാധിക്കില്ലെന്നതാണ്. അസറ്റ് അലോക്കേഷന്‍ നിക്ഷേപം ആരംഭിക്കുന്ന സമയത്ത് തിരഞ്ഞെടുത്തതിനാൽ ഇവ ഇടയ്ക്ക് മാറ്റാൻ പറ്റില്ല. ഇതിനായി ഡൈനാമിക്ക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകൾ തിരഞ്ഞെടുക്കാം. ഹൈബ്രിഡ് വിഭാ​ഗത്തിലായതിനാൽ ഇന്‍ഡ്ക്‌സുകളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. മറ്റു ഹൈബ്രിഡ് ഫണ്ടുകളുമായി മാത്രമെ ഇവയുടെ താരതമ്യം സാധ്യമാവുകയുള്ളൂ.

Read more about: investment mutual fund
English summary

If You Are Seeking Monthly Income You Must Try Hybrid Mutual Fund That Gives Regular Return | മാസ വരുമാനം പ്രതീക്ഷിക്കുന്നവർക്ക് മികച്ച നേട്ടം നൽകുന്ന ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം

If You Are Seeking Monthly Income You Must Try Hybrid Mutual Fund That Gives Regular Return, Read In Malayalam
Story first published: Sunday, October 9, 2022, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X