ഈ ആറ് കാര്യങ്ങൾ ചെയ്താൽ, 2020ൽ നിങ്ങൾക്ക് തീർച്ചയായും കാശുണ്ടാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനുഷ്യരായ നമുക്ക് പരിമിതികളില്ലാത്ത ആവശ്യങ്ങളും പരിധിയില്ലാത്ത ആഗ്രഹങ്ങളുമുണ്ട്, അതുകൊണ്ടാണ് എത്ര കിട്ടിയാലും ആർക്കും പണം തികയാതെ വരുന്നത്. എന്നിരുന്നാലും സമ്പന്നരാകുക എന്നത് മിക്കവാറും എല്ലാവരുടെയും സ്വപ്നമാണ്. ചിലർ സ്വന്തമായി ബിസിനസ്സ് ആരംഭിക്കുമ്പോൾ മറ്റുള്ളവർ നിക്ഷേപങ്ങൾ നടത്തി കാശ് സമ്പാദിക്കാൻ നോക്കും. നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ കാരണം, ജീവിതച്ചെലവ് തീർച്ചയായും ഉയർന്നിട്ടുണ്ട്. അതിനാൽ ചില കാര്യങ്ങൾ പിന്തുടർന്നാൽ നിങ്ങളുടെ വരുമാനം തീർച്ചയായും വർദ്ധിപ്പിക്കാൻ സാധിക്കും. ഈ പുതുവർഷത്തിൽ കൂടുതൽ സമ്പത്ത് സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ..

പ്രാഥമിക വരുമാന സ്രോതസ്സ് വർദ്ധിപ്പിക്കുക

പ്രാഥമിക വരുമാന സ്രോതസ്സ് വർദ്ധിപ്പിക്കുക

നിലവിൽ നിങ്ങളുടെ വരുമാനത്തിൽ നിങ്ങൾ അസംതൃപ്തരാണെങ്കിൽ നിങ്ങളുടെ ജോലിയിൽ നിന്ന് കൂടുതൽ വരുമാനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും പുതിയ കഴിവുകൾ വികസിപ്പിക്കുകയും പഴയവയെ മിനുസപ്പെടുത്തുകയും ചെയ്യണം. ജോലിസ്ഥലത്തെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകളുമായി പൊരുത്തപ്പെടാൻ ഇത് സഹായിക്കുകയും നിങ്ങളുടെ ഡിമാൻഡ് ഉയരുകയും ചെയ്യും. കൂടാതെ പുതിയ ജോലി തേടി കൂടുതൽ ശമ്പളം വാങ്ങാനും സാധിക്കും.

നിക്ഷേപം ആരംഭിക്കുക

നിക്ഷേപം ആരംഭിക്കുക

ഒരു സേവിംഗ്സ് അക്കൗണ്ടിൽ പണം നിക്ഷേപിച്ച് കാശ് സമ്പാദിക്കാൻ ഒരിയ്ക്കലും സാധിക്കില്ല. പണപ്പെരുപ്പത്തെ മറികടക്കുന്നതിനും സമ്പന്നരാകുന്നതിന് മികച്ച വരുമാന മാർഗം തിരഞ്ഞെടുക്കേണ്ടതുണ്ട്. നിങ്ങൾ ഇതുവരെ നിക്ഷേപം ആരംഭിച്ചിട്ടില്ലെങ്കിൽ, ആരംഭിക്കുന്നതിനുള്ള മികച്ച സമയമാണിത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപം ആരംഭിക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട് കൂടുതൽ റിസ്ക്ക് എടുക്കാൻ താത്പര്യമില്ലെങ്കിൽ ഫിക്‌സഡ് ഡെപ്പോസിറ്റുകൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പോലുള്ള വളരെ കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ ആരംഭിച്ച് ക്രമേണ ഇരട്ട അക്ക വരുമാനം നൽകുന്ന മ്യൂച്വൽ ഫണ്ടുകൾ പോലുള്ള കൂടുതൽ പ്രതിഫലം നൽകുന്ന നിക്ഷേപ ഓപ്ഷനുകളിലേക്ക് നീങ്ങാവുന്നതാണ്.

പോർട്ട്ഫോളിയോ

പോർട്ട്ഫോളിയോ

നിക്ഷേപത്തിൽ വേഗത കൈവരിച്ചു കഴിഞ്ഞാൽ, വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ ഏറ്റെടുക്കുന്നത് പരിഗണിക്കുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലോ നാഷണൽ പെൻഷൻ സ്കീമിലോ (എൻ‌പി‌എസ്) വ്യവസ്ഥാപിത നിക്ഷേപത്തിലൂടെയോ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക. നിങ്ങളുടെ വരുമാനം, പ്രായം, നിങ്ങളുടെ ലക്ഷ്യങ്ങളുടെ കാലാവധി എന്നിവ അനുസരിച്ച് നിക്ഷേപ വിഹിതം സന്തുലിതമാക്കുക. ഇതുവഴി നിങ്ങൾക്ക് ഉയർന്ന വരുമാനം നേടാൻ കഴിയും.

വരുമാനം കൂട്ടാൻ ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര സർക്കാർവരുമാനം കൂട്ടാൻ ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ

നികുതി ആനുകൂല്യങ്ങൾ

നികുതി ആനുകൂല്യങ്ങൾ

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങൾ അർഹരാണെന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ നിക്ഷേപങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ പരമാവധി വർദ്ധിപ്പിക്കാനും കൂടുതൽ പണം ലാഭിക്കാനും കഴിയും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾ, ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ഇഎൽഎസ്എസ് ഫണ്ടുകൾ എന്നീ നിക്ഷേപങ്ങൾ പരിഗണിക്കാൻ നിങ്ങൾക്ക് കഴിയും. ഇവയ്‌ക്ക് പുറമേ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ അടയ്ക്കൽ, ഭവനവായ്പ തവണകൾ എന്നിങ്ങനെയുള്ള ചില കിഴിവുകളും നിങ്ങൾക്ക് ലഭിക്കും.

മ്യൂച്വൽ ഫണ്ട്: ഡയറക്‌ട് പ്ലാനിലൂടെ എങ്ങനെ കൂടുതൽ വരുമാനം നേടാം?മ്യൂച്വൽ ഫണ്ട്: ഡയറക്‌ട് പ്ലാനിലൂടെ എങ്ങനെ കൂടുതൽ വരുമാനം നേടാം?

മറ്റ് വരുമാന സ്രോതസ്സ്

മറ്റ് വരുമാന സ്രോതസ്സ്

ജീവിതച്ചെലവ് വർദ്ധിക്കുകയും നമ്മുടെ ജീവിതശൈലി വികസിക്കുകയും ചെയ്യുമ്പോൾ, സമ്പന്നരാകാൻ ഒരു വരുമാന മാർഗ്ഗം മാത്രം മതിയാകില്ല, അതിനാൽ നിങ്ങളുടെ ഹോബികൾ ധനസമ്പാദനം നടത്താനും കൂടുതൽ വരുമാനം നേടാനുമായി ഉപയോഗിക്കാം. പലരും പരിഗണിക്കാത്ത കാര്യമാണിത്. ധാരാളം ആളുകൾക്ക് ഫോട്ടോഗ്രഫി, സംഗീതം, എഡിറ്റിംഗ്, എഴുത്ത് തുടങ്ങിയ കഴിവുകൾ ഉണ്ട്, അത് അവരുടെ ഹോബികളാണ്. എന്നാൽ ഈ കഴിവുകൾ ധനസമ്പാദനം നടത്താനും കൂടുതൽ സമ്പാദിക്കാനും സഹായിക്കും. നിങ്ങൾ‌ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുകയും അതിൽ‌ മികച്ച വൈദഗ്ധ്യവുമുണ്ടെങ്കിൽ നിങ്ങളുടെ ഫോട്ടോകൾ‌ ഗെറ്റി, ഷട്ടർ‌ഷോക്ക് മുതലായ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് വിൽ‌ക്കുകയും പണം സമ്പാദിക്കുകയും ചെയ്യാം. നിങ്ങൾ ഡ്രോയിംഗിൽ മികച്ച ആളാണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ കല വിൽക്കാനോ കൂടുതൽ വരുമാനം നേടാൻ അനുവദിക്കുന്ന കമ്മീഷൻ പ്രോജക്റ്റുകൾ എടുക്കാനോ കഴിയും. നിങ്ങൾക്ക് എഡിറ്റിംഗ് കഴിവുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഒഴിവുസമയത്ത് ചില പ്രോജക്ടുകൾ ഏറ്റെടുക്കാനും വരുമാനം നേടാനും കഴിയും.

സാമ്പത്തിക ആസൂത്രണം

സാമ്പത്തിക ആസൂത്രണം

നിങ്ങളുടെ അക്കൗണ്ടിൽ പണമുണ്ടാകുമ്പോൾ യാതൊരു പദ്ധതിയും ഇല്ലാതെ ചെലവഴിക്കുന്നത് വളരെ എളുപ്പമാണ്. മിക്ക ആളുകളും ശമ്പളം മുതൽ ശമ്പളം വരെ ജീവിക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് വളരെ അപകടകരമാണ്, കാരണം നിങ്ങളുടെ ഭാവിക്കായി നിങ്ങൾ ഒരിക്കലും സംരക്ഷിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നില്ല. അതിനൽ നിങ്ങളുടെ പണം വിവേകപൂർവ്വം ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്.

വീട്ടിലിരുന്ന് മാസം 2,850 രൂപയുടെ പലിശ വരുമാനം നേടാം, നിങ്ങൾ ചെയ്യേണ്ടത് എന്ത്?വീട്ടിലിരുന്ന് മാസം 2,850 രൂപയുടെ പലിശ വരുമാനം നേടാം, നിങ്ങൾ ചെയ്യേണ്ടത് എന്ത്?

English summary

ഈ ആറ് കാര്യങ്ങൾ ചെയ്താൽ, 2020ൽ നിങ്ങൾക്ക് തീർച്ചയായും കാശുണ്ടാക്കാം

Getting rich is almost everyone's dream. Some start their own business while others look for investments and earn cash. Following certain things can definitely increase your income. Read in malayalam.
Story first published: Thursday, January 16, 2020, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X