1959തില്‍ 80 രൂപയ്ക്കാണ് ലിജാത് പപ്പടം ആരംഭിക്കുന്നത്. ഇന്ന് ഈ വിലയ്ക്ക് ഒന്നോ രണ്ടോ പപ്പട പാക്കറ്റ് വാങ്ങാന്‍ മാത്രമാണ് വാങ്ങാൻ സാധിക്കുന്നത്. പറഞ്ഞു വരുന്നത് പണപ്പെരുപ്പം എങ്ങനെ പണത്തിന്റെ മൂല്യത്തെ ബാധിക്കുന്നു എന്നാണ്. പണത്തിന്റെ മൂല്യം കുറയുന്നതിന് അനുസരിച്ച് ഓരോ ആവശ്യങ്ങള്‍ക്കും കൂടുതല്‍ തുക ചെലവാക്കേണ്ടി വരും.
ഇതുവഴി ജീവിത ചെലവ് ഉയരും. ഇതിനാല്‍ പണപ്പെരുപ്പം എന്ന യാഥാര്ത്യത്തെ അംഗീകരിക്കാതെ നടത്തുന്ന നിക്ഷേപങ്ങള്‍ വഴി നാളത്തെ ആവശ്യത്തിനുള്ള പണം ലഭിക്കില്ല. പണപ്പെരുപ്പം 8 ശതമാനമായി നില്ക്കുമ്പോള് 6 ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തില്‍ പണമിടുന്നൊരാള്ക്ക് നെഗറ്റീവ് റിട്ടേണ്‍ ആണ് ലഭിക്കുന്നത്. ഇതിനാൽ തന്നെ വിരമിക്കൽ കാല നിക്ഷേപങ്ങളെ ഇവ ബാധിക്കാതെ ശ്രദ്ധിക്കണം.
വാങ്ങൽ ശേഷി കുറയുന്നു
പണപ്പെരുപ്പത്തിന് അനുസരിച്ച് വാങ്ങൽ ശേഷി കുറയുകയാണ്. 30 വര്‍ഷത്തിന് ശേഷമുള്ള ആവശ്യത്തിനായി ഒരു കോടി രൂപ സമ്പാദിക്കാന്‍ തുടങ്ങുന്നൊരാള്ക്ക് 30 വര്‍ഷത്തിന് ശേഷം ഒരു കോടിയുടെ വാങ്ങല്‍ ശേഷി 23 ലക്ഷം രൂപയയി കുറയും. അതായത് നിക്ഷേപത്തിലൂടെയുള്ള വരുമാനത്തിന് പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധിക്കുന്നില്ലെന്ന് അർഥം. ഇതോടൊപ്പം 1 കോടിയുടെ ആവശ്യം നിറവേറ്റാൻ 30 വര്‍ഷത്തിന് ശേഷം 4.32 കോടി രൂപ കരുതണം. ഇവിടെയാണ് പണപ്പെരുപ്പം ബാധിക്കുന്നത്.
30 വർഷത്തിന് അപ്പുറം ചെലവ് എത്ര
ഇന്ന് 30 വയസുള്ളൊരാൾക്ക് വിരമിക്കലിനായി മുന്നിൽ 30 വർഷമുണ്ട്. ഇത് നിക്ഷേപം നടത്താൻ അനുയോജ്യമായ സമയമാണ്. ഈ പ്രായക്കാരെ പണപ്പെരുപ്പ നിരക്ക് എങ്ങനെ ബാധിക്കുന്നു എന്ന് ഉദാഹരണ സഹിതം വിശദമാക്കാം. നിലവില്‍ ജീവിക്കാന്‍ 2.40 ലക്ഷം വര്‍ഷത്തില്‍ ആവശ്യമായി വരുന്നൊരാള്‍ക്ക് 8 ശതമാനം പണപ്പെരുപ്പം കണക്കിലെടുത്താല്‍ എത്ര തുക ആവശ്യമായി വരുമെന്ന് നോക്കാം.
30 വര്‍ഷത്തിന് ശേഷം ഒരു വര്‍ഷത്തേക്കുള്ള ജീവിത ചെലവ് 24,15,038 രൂപയായി ഉയരും. ഇതുപ്രകാരം ഒരു മാസത്തില്‍ 2 ലക്ഷം രൂപയുടെ ചെലവാണ് ഉണ്ടാകുന്നത്. ഇതേ രീതിയില്‍ ചെലവ് ഉയരുമ്പോള്‍ വിരമിക്കല്‍ ഫണ്ടുകളിലും ഇതിന് അനുസരിച്ചുള്ള വർധനവ് വരുത്തണം.
എത്ര രൂപ കരുതണം
30 വയസുള്ളൊരാള്‍ 60 വയസിന് ശേഷം വിരമിക്കുമ്പോള്‍ 80 വയസു വരെ എത്ര രൂപ ചെലവ് വരുമെന്ന് റിട്ടയർമെന്റ് കാൽക്കുലേറ്റർ വഴി പരിശോധിക്കാം. 20 വര്‍ഷത്തേക്കാണ് വിരമിക്കലിന് ശേഷം പണം വേണ്ടത്. മാസത്തില്‍ 20,000 രൂപ ചെലവാക്കുന്നൊരാള്ക്ക് 8 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 2 ലക്ഷം ചെലവാക്കേണ്ട അവസ്ഥ വരും. ഇതിനായി 5,77,33,163 രൂപ ആവശ്യമായി വരും. ഇതിനായി 30 വർഷമാണ് നിക്ഷേപിക്കാനുള്ളത്.
നിക്ഷേപം എങ്ങനെ
30 വർഷത്തിന് ശേഷം 5.7 കോടി രൂപ ആവശ്യമുള്ളവർക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. 10 ശതമാനം ആദായം പ്രതീക്ഷിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമിൽ മാസത്തിൽ 25,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കാൻ സാധിക്കുന്നൊരാൾക്ക് 30 വർഷത്തിന് ശേഷം 5.69 കോടി രൂപ ലഭിക്കും. ഇത്രയും കാലത്തിനിടെ 90 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കുന്നത്.
അതേസമയം ഫണ്ടിൽ നിന്ന് 12 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 20,000 രൂപ മാസത്തില്‍ എസ്ഐപി വഴി നിക്ഷേപിച്ചാൽ മതിയാകും. ഇത്തരത്തിൽ 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 30 വര്‍ഷം കൊണ്ട് 72 ലക്ഷമാണ് നിക്ഷേപിക്കുന്നത്. 12 ശതമാനം ആദായം പ്രതീക്ഷിക്കുമ്പോൾ 7,05,98,275 രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications