അക്കൗണ്ടില്‍ പണമില്ലാത്തതിന്റെ പേരിൽ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിർത്തേണ്ട; ഇവിടെയുണ്ട് 'പ്ലാൻ ബി'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ മാർ​ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. നിക്ഷേപിക്കാനുള്ള തുക മാസത്തിൽ കണ്ടെത്തിയാൽ മതിയെന്നതാണ് എസ്ഐപിയെ ആകർഷകമാക്കുന്നത്. മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനിയുമായി ബന്ധിപിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കാനുള്ള തുക ഓട്ടോ ഡെബിറ്റാവുന്നതാണ് എസ്ഐപിയുടെ രീതി. എസ്ഐപിയായി തുക ഡെബിറ്റ് ചെയ്യാനുള്ള തീയതി നിക്ഷേപം ആരംഭിക്കുമ്പോൾ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. 

എസ്ഐപി തീയതി

എസ്ഐപി തീയതി ബാങ്ക് അക്കൗണ്ടിൽ പണമുണ്ടാകേണ്ടതിനാൽ ശമ്പള തീയതിയോട് ചേർന്ന ദിവസമാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നാൽ എല്ലാവരുടെയും സാമ്പത്തിക സ്ഥിതി എപ്പോഴും ഒരുപോലെയാകണമെന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിനെ എസ്ഐപി അടയ്ക്കാൻ അക്കൗണ്ടിൽ പണമില്ലാത്ത സാഹചര്യത്തിൽ നിക്ഷേപം അവസാനിപ്പിക്കുക എന്നതാകും പലരുടെയും മനസിലുള്ള ചിന്ത. എന്നാൽ ഇതിന് പകരം അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഒരുക്കുന്ന സേവനങ്ങൾ ഉപയോ​ഗപ്പെടുത്തണം. 

Also Read: ഈ ചിട്ടിയിൽ ചേർന്നാൽ നേടാം മാസ വരുമാനം; ചിട്ടിയിലെ തന്ത്രങ്ങളറിഞ്ഞാൽ ഞെട്ടും; നോക്കാം ഈ സുവർണാവസരംAlso Read: ഈ ചിട്ടിയിൽ ചേർന്നാൽ നേടാം മാസ വരുമാനം; ചിട്ടിയിലെ തന്ത്രങ്ങളറിഞ്ഞാൽ ഞെട്ടും; നോക്കാം ഈ സുവർണാവസരം

എസ്ഐപി മുടങ്ങിയാൽ എന്ത് സംഭവിക്കും

എസ്ഐപി മുടങ്ങിയാൽ എന്ത് സംഭവിക്കും

എസ്‌ഐപി ദിവസത്തിന് മുന്‍പ് കൃത്യമായി അക്കൗണ്ട് പരിശോധിച്ച് ബാലന്‍സ് ഉറപ്പു വരുത്തുക എന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമാണ്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സ് ഇല്ലാത്ത സാഹചര്യത്തിലാണ് എസ്‌ഐപി മുടങ്ങുന്നത്. എസ്‌ഐപി മുടങ്ങുന്നത് മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ പിഴ ഈടാക്കുന്നില്ല.

Also Read: 1,000 രൂപയില്‍ തുടങ്ങാവുന്ന സർക്കാർ നിക്ഷേപം; കാലാവധിയില്‍ നേടാം 14 ലക്ഷം; മടിക്കുന്നത് എന്തിന്Also Read: 1,000 രൂപയില്‍ തുടങ്ങാവുന്ന സർക്കാർ നിക്ഷേപം; കാലാവധിയില്‍ നേടാം 14 ലക്ഷം; മടിക്കുന്നത് എന്തിന്

ഓട്ടോ ഡെബിറ്റ് പേ

ഓട്ടോ ഡെബിറ്റ് പേയ്‌മെന്റിനായി ആവശ്യമായ തുക അക്കൗണ്ടില്‍ ഇല്ലാതിരിക്കുമ്പോള്‍ ബാങ്കാണ് ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കുന്നത്. ഇലക്ട്രോണിക് ക്ലിയറന്‍സ് സര്‍വീസ് റിജക്ഷനുള്ള തുകയായി 150-750 രൂപ വരെ ഈാക്കും. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് അടവുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ അസറ്റ് മാനേജ്മെന്റ് കമ്പനികൾ എസ്‌ഐപി റദ്ദാക്കും. അതുവരെ നടത്തിയ നിക്ഷേപത്തിന് കോമ്പൗണ്ടിംഗ് രീതിയില്‍ പലിശ തുടര്‍ന്നും ലഭിക്കും.  

Also Read: 'സ്ഥിര നിക്ഷേപമിട്ട് കാശ് പകുതിയും നികുതി കൊണ്ടുപോയി'; ഇനി പുതിയ വഴി; ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നോക്കാംAlso Read: 'സ്ഥിര നിക്ഷേപമിട്ട് കാശ് പകുതിയും നികുതി കൊണ്ടുപോയി'; ഇനി പുതിയ വഴി; ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നോക്കാം

താൽക്കാലികമായി എസ്ഐപി നിർത്താം

താൽക്കാലികമായി എസ്ഐപി നിർത്താം

ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നൊരാളാണെങ്കില്‍ മൂന്ന് മാസത്തേക്കുള്ള എസ്‌ഐപി തുക ആദ്യം തന്നെ എമര്‍ജന്‍സി ഫണ്ടായി കരുതി വെയ്ക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ പണമില്ലാത്തതിന്റെ പേരില്‍ എസ്‌ഐപി റദ്ദാക്കുന്നതിന് പകരം നിക്ഷേപകര്‍ക്ക് ഇവ താല്‍ക്കാലികമായി നിര്‍ത്താന്‍ സാധിക്കും. അക്കൗണ്ടില്‍ പണമില്ലാത്ത സാഹചര്യത്തില്‍ ചെയ്യാവുന്ന നടപടികളില്‍ ഒന്നാണ് എസ്‌ഐപി താല്‍ക്കാലികമായി നിര്‍ത്തുക എന്നത്. പണത്തിന്റെ ലഭ്യത കുറയുന്ന സമയത്ത് എസ്‌ഐപി ഭാഗികമായി നിര്‍ത്താന്‍ ഫണ്ട് ഹൗസിനോട് ആവശ്യപ്പെടാം.

എത്ര മാസം വരെ നിർത്താം

എത്ര മാസം വരെ നിർത്താം

അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ എസ്‌ഐപി താല്‍ക്കാലികമായി നിര്‍ത്താനുള്ള നിര്‍ദ്ദേശം ബാങ്കിന് നൽകി ഓട്ടോ ഡെബിറ്റ് സൗകര്യം നിശ്ചിത മാസത്തേക്ക് നിർത്തലാക്കും. ബാങ്കിന് ഓട്ടോ ഡെബിറ്റ് സൗകര്യം ഒഴിവാക്കാനുള്ള നടപടികളെടുക്കാന്‍ സമയം നൽകേണ്ടതിനാൽ നേരത്തെ അപേക്ഷ നൽകുന്നതാകും ഉചിതം.

ഓരോ അസറ്റ് മാനേജ്‌മെന്‍ഖ് കമ്പനികൾ അനുസരിച്ച് 3-6 മാസം വരെയാണ് എസ്‌ഐപി താൽക്കിലാകമായി നിർത്താൻ സാധിക്കുക. നിക്ഷേപ കാലാവധിക്കുള്ളില്‍ ഒന്നോ രണ്ടോ തവണ മാത്രമെ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

നടപടികൾ എങ്ങനെ

നടപടികൾ എങ്ങനെ

അസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുടെ വൈബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി എസ്‌ഐപി താല്‍ക്കാലകമായി റദ്ദാക്കാനും. അക്കൗണ്ടില്‍ നിന്ന് എസ്‌ഐപി ഇടപാടുമായി ബന്ധപ്പെട്ട ഭാഗത്ത് നിലവില്‍ ആക്ടീവായ എസ്‌ഐപികള്‍ കാണാന്‍ സാധിക്കും. ഇതില്‍ നിന്ന് pause sip എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

ഒരു മാസം മുതല്‍ 6 മാസത്തേക്കോ, മൂന്ന് മാസത്തേക്കോ എസ്‌ഐപി പോസ് ചെയ്യാം. ഓരോ അസറ്റ് മാനേജ്‌മെന്റ് മ്പിനിയുടെയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാകും. ഇതിനായി ഓണ്‍ലൈനായി ഫോം സമർപ്പിക്കണം, നല്‍കിയ സമയ പരിധിക്ക് ശേഷം എസ്‌ഐപി വീണ്ടും ആരംഭിക്കും.

Read more about: investment sip mutual fund
English summary

If You Have Short Of Money Choose Pausing SIP In Mutual Fund For Avoiding Penalty | അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മ്യൂച്വൽ ഫണ്ട് എസ്ഐപി അവസാനിപ്പിക്കുന്നതിന് പകരം താൽക്കാലികമായി നിർത്തുന്ന സൗകര്യം ഉപയോ​ഗിക്കാം

If You Have Short Of Money Choose Pausing SIP In Mutual Fund For Avoiding Penalty, Read In Malayalam
Story first published: Saturday, October 8, 2022, 19:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X