ദിവസം 300 രൂപയുണ്ടോ? 3 വര്‍ഷം കൊണ്ട് 4 ലക്ഷം നേടാവുന്ന ഹ്രസ്വകാല ചിട്ടിയിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ചേരുന്നൊരു സാമ്പത്തിക പദ്ധതിയാണ് ചിട്ടി. കെഎസ്എഫ്ഇ ചിട്ടികളും സ്വകാര്യ ചിട്ടികളും നാട്ടിൻപുറങ്ങളിൽ ക്ലബുകൾ വഴി നടത്തുന്നതുമായ ചിട്ടികൾ വഴി ഈ സാമ്പത്തിക പദ്ധതിക്ക് വലിയ സ്വീകാര്യത കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. കേരള സർക്കാറിന്റെ ​ഗ്യാരണ്ടിയോടെ സുരക്ഷിതമായി ചേരാവുന്ന ചിട്ടിയാണ് കെഎസ്എഫ്ഇയിലേത്. 1982 ലെ കേന്ദ്ര ചിട്ടി നിയമപ്രകാരം പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇ. ചിട്ടി പൊതുജനങ്ങളുടെ പണത്തിന് ഉയർന്ന പലിശ നൽകുന്നു. 

ഹ്രസ്വകാല ചിട്ടി

മാസത്തിൽ 1,000 രൂപ മുതൽ 6 ലക്ഷം രൂപ വരെ പ്രതിമാസ തവണകളുള്ള ചിട്ടികളുണ്ട്. ഇതിൽ എളുപ്പത്തിൽ പണം ആവശ്യമായി വരുന്നവർക്ക് 60 മാസം വരെയുള്ള ഹ്രസ്വകാല ചിട്ടികളിൽ ചേരാവുന്നതാണ്. ഇത്തരത്തിലുള്ളൊരു മികച്ച ചിട്ടിയാണ് 40 മാസം കാലാവധിയുള്ള 4 ലക്ഷത്തിന്റെ സാധാരണ ചിട്ടി. ഇതിന്റെ വിശദാംശങ്ങൾ ചുവടെ നോക്കാം. 

Also Read: പണം വളരന്‍ പലിശ വേണം; ഇവിടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും 8.90% പലിശ; നോക്കുന്നോAlso Read: പണം വളരന്‍ പലിശ വേണം; ഇവിടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും 8.90% പലിശ; നോക്കുന്നോ

4 ലക്ഷത്തിന്റെ ചിട്ടി

4 ലക്ഷത്തിന്റെ ചിട്ടി

40 മാസം കാാലാവധിയുള്ള 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരുന്നൊരാൾക്ക് മാസത്തിൽ അടയക്കേണ്ടി വരുന്ന പരമാവധി തുക 10,000 രൂപാണ്. മാസത്തില്‍ ഒരാള്‍ക്കാണ് ചിട്ടി തുക ലഭിക്കുക. ആദ്യമാസങ്ങളില്‍ ലേലത്തിന് പകരം നറുക്കാണ് ചിട്ടിയിലുണ്ടാവുക. പരമാവധി ലേല കിഴിവായ 30 ശതമാനം കിഴിവിൽ വിളിക്കാൻ തയ്യാറായവരിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് ചിട്ടി തുക ലഭിക്കും.

30 ശമാനം കിഴിവില്‍ പോകുന്ന മാസങ്ങളില്‍ 1.20 ലക്ഷം രൂപ കുറച്ച് 2.80 ലക്ഷം രൂപയാണ് ലഭിക്കുക. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജുകൾ കുറയും. 

Also Read: ചിട്ടിയിലെ പ്രോഫിറ്റ് പോയിന്റ് അറിയാം; 60 മാസ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടാൻ എപ്പോൾ ചിട്ടി വിളിക്കണം?Also Read: ചിട്ടിയിലെ പ്രോഫിറ്റ് പോയിന്റ് അറിയാം; 60 മാസ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടാൻ എപ്പോൾ ചിട്ടി വിളിക്കണം?

മാസ അടവ്

മാസ അടവ്

ആദ്യ മാസത്തില്‍ 10,000 രൂപ അടയ്ക്കണം. ശേഷം ലേല കിഴിവ് ലഭിച്ച തുക അടച്ചാല്‍ മതിയാകും. 30 ശതമാനമാണ് ചിട്ടിയിലെ പരമാവധി കിഴിവ്. 30 ശതമാനം ലേല കിഴിവോടെ ചിട്ടി വിളിച്ചെടുക്കുമ്പോൾ 1.20 ലക്ഷം രൂപ ലേല കിഴിവ് ലഭിക്കും. ഇതിൽ ചിട്ടി​ ​ഗ്രോസ് തുകയുടെ 5 ശതമാനം ഫോർമാൻസ് കമ്മീഷനായി കെഎസ്എഫ്ഇയ്ക്ക് നൽകണം. 

Also Read: ജാമ്യം വലിയ വിഷയമാകില്ല; സാധാരണക്കാര്‍ക്ക് ചേരാന്‍ പറ്റിയ 4 ചിട്ടികള്‍; ലേലം വിളിച്ചെടുക്കാൻ എളുപ്പംAlso Read: ജാമ്യം വലിയ വിഷയമാകില്ല; സാധാരണക്കാര്‍ക്ക് ചേരാന്‍ പറ്റിയ 4 ചിട്ടികള്‍; ലേലം വിളിച്ചെടുക്കാൻ എളുപ്പം

ഫോർമാൻസ് കമ്മീഷൻ

ഫോർമാൻസ് കമ്മീഷനായ 20,000 രൂപ കുറച്ച് 1ലക്ഷം രൂപ ചിട്ടി അം​ഗങ്ങൾക്കിടയിൽ വീതിക്കും ഈ സമയങ്ങളില്‍ 7500 അടച്ചാല്‍ മതി. 2500 ലാഭ വിഹിതമായി അക്കൗണ്ടിൽ വരും. ചിട്ടി കാലാവധിയോളം. 7,500- 10,000 ഇടയിലുള്ള തുകയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടത്. 300-400 രൂപയ്ക്ക് ഉള്ളിലുള്ള തുക ദിനം പ്രതി അടവ് വരും.

ഇപ്പോൾ ചേർന്നാൽ ഇരട്ടി ലാഭം

ഇപ്പോൾ ചേർന്നാൽ ഇരട്ടി ലാഭം

കെഎസ്എഫ്ഇ ചിട്ടികളിൽ 2022 ജൂലായ് 31നും 2023 ജനുവരി 31നും ഇടയിൽ ചേരുന്നവർക്ക് കെഎസ്എഫ്ഇ സ്മാര്‍ട്ട് ഭദ്രത സ്‌കീമിന്റ നേട്ടം ലഭിക്കും. ചേർന്ന ചിട്ടിയുടെ ആദ്യ ലേലം പൂർത്തിയായ ശേഷം മതിയായ ജാമ്യം സ്വീകരിച്ച് ചിട്ടി തുകയുടെ 50 ശതമാനം വരെ വായ്പ നേടാനും സാധിക്കും.

സ്മാർട്ട് ഭദ്രത ചിട്ടിയുടെ കാലയളവിൽ വരിക്കാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് നിലവിലെ പലിശയിൽ നിന്ന് 2 ശതമാനം ഇളവോടെ ചിട്ടിയിൽ അടച്ച തുകക്ക് തുല്യമായ തുക വായ്പയും നേടാൻ സാധിക്കും. പരമാവധി 50,000 രൂപ വരെയാണ് വായ്പ ലഭിക്കുക. ഇതോടൊപ്പം സമ്മാനങ്ങളും സ്മാർട്ട് ഭദ്രത ചിട്ടികളുടെ ഭാ​ഗമായുണ്ട്.

എവിടെ ലഭിക്കും പുതിയ ചിട്ടി

എവിടെ ലഭിക്കും പുതിയ ചിട്ടി

ഇത്തരം ഹ്രസ്വകാല ചിട്ടികൾ കെഎസ്എഫ്ഇ ഓരോ ശാഖയിലും ആരംഭിക്കുന്നുണ്ട്. കേരളത്തിലെ ഏത് ശാഖയിലെ ചിട്ടിയുലും ചേരാൻ ഇന്ന് സാധിക്കും. ഓരോ ശാഖയിലുമുള്ള പുതിയ ചിട്ടികളെ പറ്റി അറിയാൻ ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.

Read more about: ksfe chitty
English summary

If You Have Short Term Money Need Choose This Short Term Chitty Worth 4 Lakh By Paying 300 Daily

If You Have Short Term Money Need Choose This Short Term Chitty Worth 4 Lakh By Paying 300 Daily, Read In Malayalam
Story first published: Saturday, October 15, 2022, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X