പെട്ടന്നുള്ള പണ സാമഹരണത്തിന് അനുയോജ്യമായ മാർഗമാണ്ചിട്ടികൾ. പലിശയില്ലാതെ പണം ലഭിക്കുകയും ആവശ്യ സമയത്ത് വിളിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുമെന്നതാണ് ചിട്ടിയുടെ ഗുണം. ചിട്ടിയിൽ ചേരാനായി ചിട്ടി കമ്പനിയുടെ ഓഫീസിലെത്തി ലഭ്യമായ ചിട്ടികളിൽ ഒന്നിൽ ചേരുകയെന്നത് മികച്ച രീതിയല്ല. ഇത് ലാഭത്തിൽ ചിട്ടി ലഭിക്കാനുള്ള സാധ്യതയെ കുറയ്ക്കുന്നു. ചിട്ടിയിൽ ചേരുന്നൊരാൾ തുടക്കം മുതൽ ശ്രദ്ധിക്കേണ്ട ചില പോയിന്റുകളാണ് ചുവടെ വിശദമാക്കുന്നത്.
സുരക്ഷ
ഏത് ചിട്ടിയാണ് ചേരുന്നത് എന്ന് നോക്കിയാണ് സുരക്ഷ പരിഗണിക്കുന്നത്. സർക്കാർ, സ്വകാര്യ ചിട്ടികളും സഹകരണ ബാങ്കുകളുടെ ചിട്ടിയും ഇന്നുണ്ട്. ചിട്ടി ചേരുമ്പോൾ കമ്പനിക്ക് രജിസ്ട്രേഷൻ ഉണ്ടോയെന്നും പ്രവർത്തന കാലയളവും പരിഗണിക്കേണ്ടതാണ്. എത്ര കാലം കമ്പനി പ്രവർത്തിക്കുന്നു സമൂഹത്തിൽ കമ്പനിയെ പറ്റിയുള്ള മതിപ്പ് എന്നിവ പരിഗണിച്ച് വേണം ചിട്ടിയിൽ ചേരാൻ. സർക്കാർ ചിട്ടികളാണെങ്കിൽ പണത്തിന്റെ കാര്യത്തിൽ കൂടുതൽ സുരക്ഷ ലഭിക്കും.
അനുയോജ്യമായ ചിട്ടി
ഓരോരുത്തരുടെയും ആവശ്യം വ്യത്യസ്തമാണ്. എന്ത് ആവശ്യം മുന്നിൽ കണ്ടാണോ ചിട്ടിയിൽ ചേരുന്നതെന്ന് മനസിലാക്കി അതിന് അനുയോജ്യമായ തുക എത്രയാണെന്ന് കണ്ടെത്തി വേണം ചിട്ടി ചേരാൻ. ആവശ്യമായ തുകയേക്കാൾ കൂടിയ സലയുള്ള ചിട്ടി കണ്ടെത്തണം. ഈ ചിട്ടി എത്ര മാസം കാലാവധിയുള്ളതാണെന്നും മാസ തവണയും മനസിലാക്കണം. ബജറ്റിന് അനുസരിച്ച് മാസത്തിൽ അടയ്ക്കാൻ സാധിക്കുന്ന സംഖ്യയാണോ എന്നതും ആവശ്യ സമയത്ത് വിളിച്ചെടുക്കാൻ സാധിക്കുന്ന ചിട്ടിയാണോ എന്നുള്ള പരിശോധനയും ആവശ്യമാണ്.
ചിട്ടി ഒരു നിക്ഷേപമല്ല
ചിട്ടി നിക്ഷേപമല്ലെന്ന് ആദ്യം തന്നെ മനസിലാക്കണം. ചിട്ടി തുകയ്ക്കായി കാലാവധിയോളം കാത്തിരുന്നാൽ അത് നഷ്ടമുണ്ടാക്കും. അടച്ചതിനേക്കാൾ കൂടുതൽ തുക ലഭിക്കുമെങ്കിലും നാമമാത്രമായ ഈ വ്യത്യാസം നഷ്ട കണക്കാണ് ഉണ്ടാക്കുന്നത്. ഇതിന് പകരം അനുയോജ്യമായ സമയത്ത് ചിട്ടി പിടിക്കണം.
ചിട്ടി വിളിക്കേണ്ടത്
ചിട്ടി ആരംഭിച്ച ശേഷം കൃത്യമായി ചിട്ടി പിന്തുടർന്നൊരാൾക്ക് ചിട്ടി ലാഭത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. ഓരോ മാസവും ചിട്ടി ലഭിക്കുന്ന വിവരങ്ങളും ലാഭ വിഹിതവും കെഎസ്എഫ്ഇയിൽ നിന്ന് എസ്എംഎസ് മുഖേന ലഭിക്കുന്നതിനാൽ അവ പരിശോധിക്കണം.
ചിട്ടിയിൽ നിലവിൽ പോകുന്ന തുക മനസിലാക്കി ഈ തുകയിൽ വിളിച്ചെടുക്കുന്നത് ഉപകാരപ്രദമാണോയെന്ന് മനസിലാക്കുക. ചിട്ടി വിശദമായി പഠിക്കുമ്പോൾ ലാഭകരമായി സാഹചര്യമാണെങ്കിൽ വിളിച്ചെടുത്ത് കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാം. 7.5 ശതമാനം വരെ പലിശ ഇപ്പോൾ ലഭിക്കും.
പരമാവധിയിൽ താഴ്ത്തി വിളിക്കുക
സാധാരണ ചിട്ടികളില്‍ 30 ശതമാനം വരെയാണ് ഒരാള്‍ക്ക് താഴ്ത്തി വിളിക്കാന്‍ സാധിക്കുക. ഇതിനെയാണ് മിനിമം എന്ന് പറയുന്നത്. മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ മിനിമത്തില്‍ 50 മാസം വരെ കാലായളവുള്ളവയ്ക്ക് 30 ശതമാനം വരെയും 50-100 മാസ കാലയളവുള്ള ചിട്ടികൾക്ക് 35 ശതമാനം വരെയും 100 മാസത്തിൽ കൂടുതലുള്ള ചിട്ടികളിൽ 40 ശതമാനം വരെയുമാണ് താഴ്ത്തി വിളിക്കാൻ സാധിക്കുക.
എല്ലാവരും മിനിമത്തില്‍ വിളിക്കേണ്ടതുണ്ടോയെന്ന് ആദ്യം അറിയണം. ജാമ്യ വ്യവസ്ഥകളില്‍ കൃത്യമാക്കി വെച്ച് ശാഖാ മാനേജറെ കണ്ട് ഉറപ്പാക്കിയവരും മിനിമത്തിൽവിളിച്ചെടുത്താല്‍ ലഭിക്കുന്ന തുക കൊണ്ട് ആവശ്യം നിറവേറ്റാൻ സാധിക്കുന്നവർക്കും മിനിമത്തിൽ ചിട്ടി സ്വന്തമാക്കാം.
ജാമ്യം കണ്ടെത്തണം
ചിട്ടിയിൽ ചേരുന്നതിന് മുൻപ് ജാമ്യം കണ്ടെത്തേണ്ടതുണ്ട്. ജാമ്യങ്ങൾ വസ്തു ജാമ്യം, വ്യക്തിഗത ജാമ്യം, സാമ്പത്തിക രേഖകൾ, സ്വർണം എന്നിങ്ങനെ 4 കാറ്റഗറി ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. സര്‍ക്കാര്‍ ജോലിക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റാണ് വ്യക്തിഗത ജാമ്യം.
എല്‍ഐസി സറണ്ടര്‍ വാല്യു, സ്ഥിര നിക്ഷേപ രസിറ്റ്, ബാങ്ക് ഗ്യാരണ്ടി, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, കിസാന്‍ വികാസ് പത്ര , നാഷണല്‍ സേവിംഗ്‌സ് സ്‌കീം, എൻആർഇ, എൻആർഒ നിക്ഷേപം, സുഗമ സേവിംഗ്‌സ് അക്കൗണ്ട് എന്നിവയാണ് സാമ്പത്തിക രേഖകൾ. സ്വർണം, വസ്തു എന്നിവയും ജാമ്യമായി സ്വീകരിക്കും. ഒന്നോ ഒന്നില്‍ കൂടുതല്‍ രേഖകളോ ജാമ്യമായി നൽകാം. ഇവ ചിട്ടിയിൽ ചേരുന്നതിന് മുൻപ് ശാഖ മാനേജറെ കണ്ട് വിലയിരുത്താം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications