പണം തരാതെ എടിഎം പണി തന്നോ? ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായി; എന്തു ചെയ്യണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് പണം കൈകാര്യം ചെയ്യാന്‍ ഏറ്റവും സുഖകരമായ മാര്‍ഗങ്ങളാണ് എടിഎമ്മുകള്‍. പണം ധാരണമായി കയ്യില്‍ കൊണ്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കി ആവശ്യമുള്ള സ്ഥലത്ത് എടിഎം കൗണ്ടറിലൂടെ പണ പിന്‍വലിക്കാന്‍ സാധിക്കും. ഈ ഗുണങ്ങളോടൊപ്പം തന്നെ എടിഎം പലപ്പോഴും ഉപഭോക്താക്കള്‍ക്ക് പണി കൊടുക്കാറുണ്ട്. എടിഎം ഉപയോ​ഗിക്കുന്നതിനിടയിൽ ഇടപാട് പരാജയപ്പെടുകയും പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റാവുകയും ചെയ്യാറുണ്ട്.

ബാങ്കിനോട് ചേർന്ന എടിഎം ആണെങ്കിൽ നേരിട്ട് ബാങ്കിലെത്തി പരാതിപ്പെടാവുന്നതാണ്. എന്നാൽ മറ്റു ബാങ്കുകളുടെ എടിഎം ആണെങ്കിലോ രാത്രി സമയങ്ങളിൽ ആണെങ്കിലോ പരാതിപ്പെടാനുള്ള അവസരവും ഇല്ലാതാവുകയാണ്. വലിയ തുകയാണ് ഡെബിറ്റായതെങ്കിൽ പണം തിരികെ വരുന്നത് വരെ അതൊരു വലിയ തലവേ​ദനയായി തുടരും. ഇത്തരം സഹാചര്യത്തിലൂടെ കടന്നു പോകേണ്ടി വന്നാൽ ഡെബിറ്റായ പണം തിരികെ ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

പണം നഷ്ടപ്പെട്ടാൽ

പണം നഷ്ടപ്പെട്ടാൽ

പണം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുകയും എടിഎം ഇടപാട് റദ്ദാവുകയും ചെയ്താൽ പണം തിരികെ അക്കൗണ്ടിലെത്തുന്നതാണ്. ഇടപാട് പരാജയപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്ക് ഉപഭോക്താലിന്റെ പരാതിയില്ലാതെ തന്നെ ഇടപെടും. ഇടപാട് റദ്ദായെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ പണം ഓട്ടോമാറ്റിക്കായി അക്കൗണ്ടിലേക്ക് എത്തും. ഇത് ലഭിക്കാത്ത പക്ഷം ബാങ്കിലെത്തി പണം തിരികെ ആവശ്യപ്പെടാം. എടിഎമ്മുകളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ടാകും. ഇതുവഴി ബാങ്കിനെ ബന്ധപ്പെടാം. 

Also Read: 5 ലക്ഷം രൂപ നിക്ഷേപിച്ച് വെറുതെയിരിക്കാം; നേടാം പ്രതിമാസം 70,000 രൂപ വീതം; നോക്കുന്നോ ഈ പദ്ധതിAlso Read: 5 ലക്ഷം രൂപ നിക്ഷേപിച്ച് വെറുതെയിരിക്കാം; നേടാം പ്രതിമാസം 70,000 രൂപ വീതം; നോക്കുന്നോ ഈ പദ്ധതി

എങ്ങനെ പരാതിപ്പെടാം

എങ്ങനെ പരാതിപ്പെടാം

ബാങ്കിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് നമ്പറിലേക്ക് വിളിക്കുക എന്നതാണ് ആദ്യ നടപപടി. കസ്റ്റമർ സർവീസ് നമ്പർ എല്ലാ എടിഎം കൗണ്ടറുകളിലും നൽകിയിട്ടുണ്ടാകും. പ്രശ്നം അവതരിപ്പിക്കുകയും ഇടപാട് റഫറൻസ് നമ്പർ രേഖപ്പെടുത്തുകയും ചെയ്ത് പരാതി രജിസ്റ്റർ ചെയ്യാം. ശേഷം പരാതി ട്രാക്കിംഗ് നമ്പർ ലഭിക്കും.

പരാതി സമർപ്പിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഡെബിറ്റ് ചെയ്ത തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യണം. അല്ലാത്തപക്ഷം വൈകുന്നതിന് പ്രതിദിനം 100 രൂപ വീതം ബാങ്കിൽ നിന്ന് ഈടാക്കും. 

Also Read: ഓപ്ഷന്‍ ട്രേഡിങ്ങിലാണോ നോട്ടം? അറിയണം ഈ ബുള്ളിഷ്, ബെയറിഷ് സ്ട്രാറ്റജികള്‍Also Read: ഓപ്ഷന്‍ ട്രേഡിങ്ങിലാണോ നോട്ടം? അറിയണം ഈ ബുള്ളിഷ്, ബെയറിഷ് സ്ട്രാറ്റജികള്‍

ഹെൽപ്പ് ഡെസ്ക

ഈ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ ബ്രാഞ്ചിലെത്തി പോയി ഹെൽപ്പ് ഡെസ്കിൽ പരാതി നൽകാം. ഈ ഘട്ടത്തിലും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ അക്കൗണ്ടുള്ള ബ്രാഞ്ചിന്റെ മാനേജരുമായി ബന്ധപ്പെടുക. മാനേജർ തലത്തിൽ പരാതികൾ അറിയിക്കുമ്പോൾ നടപടികൾ വേഗത്തിലാകും. ഇതോടൊപ്പം ബാങ്കിന്റെ വെബ്‌സൈറ്റ് വഴി പരാതികൾ കൈകാര്യം ചെയ്യുന്ന ഗ്രീവൻസ് സെല്ലിലും പരാതി നൽകാം. 

Also Read: ദിവസത്തിൽ എത്ര ഇടപാട് നടത്താം; എത്ര തുക അയക്കാം; യുപിഐ ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങൾAlso Read: ദിവസത്തിൽ എത്ര ഇടപാട് നടത്താം; എത്ര തുക അയക്കാം; യുപിഐ ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങൾ

റിസർവ് ബാങ്ക് ഓംബുഡ്സമാൻ

റിസർവ് ബാങ്ക് ഓംബുഡ്സമാൻ

മുകളിൽ പറഞ്ഞ വഴികളിൽ പരിഹരിക്കപ്പെടാത്ത ഘട്ടത്തിൽ മാത്രമാണ് റിസർവ് ബാങ്കിനെയോ ബാങ്കിംഗ് ഓംബുഡ്‌സ്മാനെയോ ബന്ധപ്പെടേണ്ടത്. പരാതികൾ മെയിൽ വഴിയോ തപാൽ മുഖാന്തരമോ അറിയിക്കാം. ഓംബുഡ്സമാന് പരാതി നൽകുന്നതിന് മുൻപ് ബാങ്കിന് പരാതി നൽകണം. പരാതി നൽകി 30 ദിവസത്തിന് ശേഷം മാത്രമെ ഓംബുഡ്സമാന് പരാതി നൽകാൻ സാധിക്കുകയുള്ളൂ.

എടിഎം കാർഡ് കുടുങ്ങിയാൽ

എടിഎം കാർഡ് കുടുങ്ങിയാൽ

എടിഎമ്മില്‍ കാര്‍ഡ് കുടുങ്ങി പോവാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇത്തരം അനുഭവങ്ങളുണ്ടായാല്‍ കാര്‍ഡ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കാര്‍ഡിനും എടിഎമ്മിനും കേടുപാട് വരുത്തും. ഓരോ ഇടപാടിനും സമയ പരിധിയുണ്ട്. ഈ സമയത്തിനുള്ളില്‍ ഇടപാട് നടത്തിയില്ലെങ്കില്‍ എടിഎം ഓട്ടോമാറ്റിക്കായി കാര്‍ഡ് തിരികെ നല്‍കും.. ഇതിനാല്‍ സമയ പരിധി വരെ കാത്തിരിക്കുന്നതാണ് നല്ലത്.

Read more about: atm
English summary

In An ATM Your Money Debited But The Transaction Was Declined; What To Do In This Situation

In An ATM Your Money Debited But The Transaction Was Declined; What To Do In This Situation, Read In Malayalam
Story first published: Saturday, December 24, 2022, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X