പരമാവധി ലാഭം നേടാൻ നിക്ഷേപം തുടങ്ങേണ്ടത് ഏത് ദിവസം; മാസതവണ അടയ്ക്കുമ്പോൾ ഏത് തീയതി തിരഞ്ഞെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗകര്യപ്രദമായി നിക്ഷേപിച്ച് പോകാൻ സാധിക്കുന്ന പദ്ധതികളാണ് മാസതവണ അടവ് വരുന്ന പദ്ധതികൾ. ശമ്പളം വാങ്ങുന്നവർക്ക് വരുമാനത്തിൽ നിന്നൊരു ഭാ​ഗം നിക്ഷേപത്തിലേക്ക് മാറ്റാനും എളുപ്പത്തിൽ സമ്പാദ്യമുണ്ടാക്കാനും സാധിക്കും. ഇതുപോലെ വരുമാനം കരുതി വെയ്ക്കുന്നവർക്കും മാസ തവണകൾ എളുപ്പത്തിൽ അടയ്ക്കാവുന്നതാണ്. ഇതു തന്നെയാണ് ഇത്തരം പദ്ധതികളുടെ സ്വീകാര്യതയ്ക്ക് കാരണം. 

ഏത് തീയതി

സുരക്ഷിത നിക്ഷേപമായി കാണുന്ന പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ ഒറ്റത്തവണയായോ മാസത്തിലോ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. അല്പം റിസ്കെടുക്കാൻ തയ്യാറുള്ളവർക്ക് നല്ല ആദായം നൽകുന്ന മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുന്നതും മാസ തവണകളായാണ്. ഈ രണ്ട് നിക്ഷേപങ്ങളിൽ നിന്നും ഉയർന്ന വരുമാനം നേടാൻ മാസത്തിൽ ഏത് തീയതിലാണ് നിക്ഷേപിക്കേണ്ടത് എന്ന് നോക്കാം. 

Also Read: ഓഹരി വിപണിയില്‍ ലാഭത്തിനുള്ള ഓട്ടത്തിനിടെ 80 ലക്ഷത്തിന്റെ വീഴ്ച; പിന്മാറാതെ അജയ് നേടിയത് അതിശയ വിജയംAlso Read: ഓഹരി വിപണിയില്‍ ലാഭത്തിനുള്ള ഓട്ടത്തിനിടെ 80 ലക്ഷത്തിന്റെ വീഴ്ച; പിന്മാറാതെ അജയ് നേടിയത് അതിശയ വിജയം

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

15 വർഷം കാലാവധിയുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട ( പിപിഎഫ്) നിക്ഷേപത്തിൽ സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷമാണ് പരമാവധി നിക്ഷേപിക്കാനാവുക. ഒറ്റത്തവണയായോ മാസത്തവണകളായോ നിക്ഷേപിക്കാം. വർഷത്തിൽ 1 തവണ നിക്ഷേപം നടത്തേണ്ടതുണ്ട്. പിപിഎഫ് നിയമ പ്രകാരം എല്ലാ മാസത്തിലും 5ാം തീയതി നിക്ഷേപിക്കുന്നതാണ് കൂടുതല്‍ ആദായം ലഭിക്കാന്‍ സാധിക്കുക. നിലവില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപത്തിന് നല്‍കുന്നത്. 

Also Read: നിക്ഷേപകര്‍ ജാഗ്രാതെ; പരിധിയിലധികം തുക നിക്ഷേപിച്ചാൽ ആദായ നികുതി നോട്ടീസ് ക്ഷണിച്ചു വരുത്തുംAlso Read: നിക്ഷേപകര്‍ ജാഗ്രാതെ; പരിധിയിലധികം തുക നിക്ഷേപിച്ചാൽ ആദായ നികുതി നോട്ടീസ് ക്ഷണിച്ചു വരുത്തും

അഞ്ചാം തീയതി

മാസത്തിലെ അഞ്ചാം തീയതിക്കും അവസാന തീയതിക്കും ഇടയില്‍ അക്കൗണ്ടിലുള്ള കുറഞ്ഞ ബാലന്‍സിന് മുകളിലാണ് പലിശ കണക്കാക്കുന്നത്. ഇതുപ്രകാരം പരമാവധി ലാഭം നേടാന്‍ അഞ്ചാം തീയതിക്ക് മുന്‍പായി നിക്ഷേപം നടത്തണം. അഞ്ചാം തീയതിക്ക് ശേഷം നിക്ഷേപം നടത്തുന്നൊരാള്‍ക്ക് ഈ തുകയ്ക്കുള്ള പലിശ തൊട്ടടുത്ത മാസത്തിലെ കണക്കാക്കുകയുള്ളൂ. മാസത്തിൽ പലിശ കണക്കാക്കി സാമ്പത്തിക വർഷ അവസാനത്തിലാണ് അക്കൗണ്ടിൽ പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.

പിപിഎഫ്

ഉദാഹരണത്തിന് 2022 ഏപ്രില്‍ 5 ന് പിപിഎഫ് അക്കൗണ്ടിൽ 1 ലക്ഷം രൂപ ബാലന്‍സുള്ള വ്യക്തി ഏപ്രിൽ 6ന് അക്കൗണ്ടിലേക്ക് 1.50 ലക്ഷം രൂപ നിക്ഷേപിച്ചാലുള്ള കണക്ക് നേക്കാം. ഇവിടെ ഏപ്രിൽ മാസത്തിൽ 1 ലക്ഷത്തിന് മുകളിലാണ് പലിശ കണക്കാക്കുക. ഏപ്രില്‍ 5നും ഏപ്രിൽ 30നും ഇടയിലുള്ള കുറഞ്ഞ ബാലൻസ് 1 ലക്ഷമായതിനാലാണിത്. 5-ാം തീയതിക്ക് മുൻപ് നിക്ഷേപിച്ചാല്‍ 2.5 ലക്ഷത്തിന് മുകളിലാണ് ഏപ്രിൽ മാസത്തിൽ പലിശ കണക്കാക്കുന്നത്.

Also Read: 6 ലക്ഷം രൂപ ഇരട്ടിയാകാൻ വേണ്ടി വന്നത് 5 വർഷം! പണം വളരാൻ നിക്ഷേപിക്കേണ്ടത് എവിടെAlso Read: 6 ലക്ഷം രൂപ ഇരട്ടിയാകാൻ വേണ്ടി വന്നത് 5 വർഷം! പണം വളരാൻ നിക്ഷേപിക്കേണ്ടത് എവിടെ

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടിൽ 100 രൂപ മുതൽ എത്ര തുകയും നിക്ഷേപിക്കാം. ഓരോ ഫണ്ടിന്റെയും നിബന്ധനകളനുസരിച്ച് നിക്ഷേപിക്കാനുള്ള കുറഞ്ഞ തുകയിൽ വ്യത്യാസമുണ്ടാകും. സാധാരണഗതിയിൽ അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ മാസത്തിലെ 1ാം തീയതിക്കും 28ാം തീയതിക്കും ഇടയിലുള്ള ദിവസം എസ്‌ഐപി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാൻ അനുവദിക്കാറുണ്ട്. ശമ്പളക്കാരായ മിക്ക നിക്ഷേപകരും ശമ്പള തീയതിയോട് അടുപ്പിച്ചാണ് എസ്ഐപി തീയതി തിരഞ്ഞെടുക്കുന്നത്.

മാസാവസാനം

ഫ്യൂചർ ഓപ്ഷൻ കരാർ അവസാനിക്കുന്നതിനാൽ മാസത്തിലെ അവസാന തീയതികളിലായതിനാൽ ചാഞ്ചാട്ടം പ്രതീക്ഷിച്ച് അവസാന തീയതി തിരഞ്ഞെടുക്കുന്നവരും ഉണ്ട്. എന്നാൽ മാസത്തിന്റെ തുടക്കത്തിലോ മധ്യത്തിലോ മാസാവസാനമോ എസ്ഐപി തീയതി തീരുമാനിക്കുന്നത് നിക്ഷേപത്തിൽ വലിയ മാറ്റമുണ്ടാക്കുന്നില്ലാ എന്നതാണ് സത്യം.

ആദായ നിരക്ക്

ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ടിൽ 3 വർഷങ്ങളിലേക്ക് മാസത്തിലെ 5,10,15, 25 തീയതികളിൽ എസ്‌ഐപി ചെയ്തവർക്ക് ലഭിച്ച ആദായം പരിശോധിച്ചാൽ ഇത് മനസിലാകും. 2019 ജനുവരി മുതൽ 2021 ഡിസംബർ വരെ 3 വർഷത്തേക്ക് 5ാം തീയതി എസ്‌ഐപി ചെയ്‌തൊരാൾക്ക് 17.77 ശതമാനം വാർഷിക ആദായമാണ് ലഭിച്ചത്.

10ാം തീയതി എല്ഐപി ചെയ്തൊരാൾക്ക് 18.06 ശതമാനവും ,15-ാം തീയതി- 17.57 ശതമാനവും 25ാം തീയതി എസ്ഐപി ചെയ്തൊരാൾക്ക് 17.87 ശതമാനവുമായിരുന്നു ആദായ നിരക്ക്.

Read more about: investment ppf sip
English summary

In Monthly Investment Options To Get Maximum Gain Which Date Is Suitable For Investment | പ്രതിമാസ നിക്ഷേപ പദ്ധതികളിൽ ഏറ്റവും കൂടുതൽ ആദായം ലഭിക്കാൻ ഏത് ദിവസമാണ് നിക്ഷേപിക്കേണ്ടത്

In Monthly Investment Options To Get Maximum Gain Which Date Is Suitable For Investment, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X