60 വയസ് കഴിഞ്ഞാൽ കുശാൽ; മാസം 4,600 രൂപ നേടാം! അതും 10 വർഷത്തേക്ക്; കേന്ദ്രസര്‍ക്കാര്‍ പദ്ധതി അറിഞ്ഞില്ലേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 വയസ് കഴിഞ്ഞവരെ മുതിർന്ന പൗരന്മാരായാണ് കണക്കാക്കുന്നത്. ബസിൽ പ്രത്യേക സീറ്റ് മുതൽ പല ആനുകൂല്യങ്ങളും മുതിർന്ന പൗരന്മാർക്കുണ്ട്. ബാങ്കുകളിൽ പലിശ നിരക്കിൽ അധിക നിരക്ക് ലഭിക്കും. നികുതിയിൽ ഉയർന്ന പരിധിയുടെ പ്രത്യേക പരി​ഗണന തുടങ്ങി 60 കഴിഞ്ഞാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നിരവധിയാണ്.

 

ഇതിനോടൊപ്പം കേന്ദ്രസർക്കാർ നൽകുന്ന പെൻഷൻ പദ്ധതികളുടെ ​ഗുണവും 60 കഴിഞ്ഞാൽ ലഭിക്കും. ജോലി അവസാനിപ്പിച്ച് വിശ്രമ കാലമായതിനാൽ മാസ വരുമാനം പ്രതീക്ഷിക്കുന്നവരാണെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയൊരു പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദൻ യോജന. മാസത്തിൽ 4,600 രൂപ 10 വർഷത്തേക്ക് ഈ പദ്ധതി വഴി ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.

പ്രധാനമന്ത്രി വയ വന്ദൻ യോജന

പ്രധാനമന്ത്രി വയ വന്ദൻ യോജന

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷ പദ്ധതിയാണ് പ്രധാനമന്ത്രി വയവന്ദന്‍ യോജന. ഇന്‍ഷൂറന്‍സ് പരിരക്ഷയ്‌ക്കൊപ്പം പെന്‍ഷനും ചേരുന്നൊരു പദ്ധതിയാണിത്. ഗുണഭോക്താവിന് ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഇതു വഴി ലഭിക്കുന്നു. 2020 മേയ് 26നാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി വയവന്ദന്‍ യോജന ആരംഭിക്കുന്നത്. 2023 മാര്‍ച്ച് 31 വരെയാണ് പദ്ധതിയില്‍ ചേരാനുള്ള അവസാന ദിവസം. 60 വയസിന് ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് പെൻഷൻ ലഭിക്കും. 

Also Read: തീവണ്ടി യാത്രകളിലെ കവർച്ചകൾ 35 പൈസയ്ക്ക് ഇൻഷൂർ ചെയ്യാം; ടിക്കറ്റെടുക്കുന്നതിന് മുൻപ് ഇക്കാര്യം ശ്രദ്ധിക്കൂAlso Read: തീവണ്ടി യാത്രകളിലെ കവർച്ചകൾ 35 പൈസയ്ക്ക് ഇൻഷൂർ ചെയ്യാം; ടിക്കറ്റെടുക്കുന്നതിന് മുൻപ് ഇക്കാര്യം ശ്രദ്ധിക്കൂ

വിശദാംശങ്ങൾ

വിശദാംശങ്ങൾ

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫി ഇന്ത്യ മുഖാന്തരമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാവുന്ന തുക. നേരത്തെയിത് 7.50 ലക്ഷം രൂപയായിരുന്നു. പദ്ധതിയില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.

10 വര്‍ഷത്തേക്ക് 7.4 ശതമാനം വാര്‍ഷിക പലിശ പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ നിന്ന് ലഭിക്കും. പലിശ മാസത്തിലോ പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ വാങ്ങാം. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് 10 വര്‍ഷത്തേക്ക് സ്ഥിരമായ പെന്‍ഷന്‍ ഇതുവഴി ലഭിക്കും.

കുറഞ്ഞതും കൂടിയതുമായ പെൻഷൻ

കുറഞ്ഞതും കൂടിയതുമായ പെൻഷൻ

മാസ പെൻഷൻ തിരഞ്ഞെടുത്താൽ പദ്ധതിയിൽ ചേർന്ന് തൊട്ടടുത്ത മാസം തൊട്ട് പെൻഷൻ ലഭിക്കും. കുറഞ്ഞത് 1,000 രൂപ പെൻഷൻ ലഭിക്കും. ത്രൈമാസത്തിൽ 3,000 രൂപ, അർധ വർഷത്തിൽ 6,000 രൂപ, വ്ർഷത്തിൽ 12,000 രൂപ എന്നിങ്ങനെയാണ് ചുരുങ്ങിയ പെൻഷൻ തുക. മാസത്തിൽ ലഭിക്കുന്ന ഉയർന്ന പെൻഷൻ 9,250 രൂപയാണ്. ത്രൈമാസത്തില്‍ 27,750 രൂപയും അര്‍ധ വര്‍ഷത്തില്‍ 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയും ലഭിക്കുമാണ് ഉയർന്ന പെൻഷൻ. 

Also Read: കുറഞ്ഞ ചെലവിൽ വലിയ വരുമാനം; ചൂട് കൂടുന്തോറും ബിസിനസ് വളരും; സോഡ നിർമാണ യൂണിറ്റിൽ ലാഭമുണ്ടാക്കാംAlso Read: കുറഞ്ഞ ചെലവിൽ വലിയ വരുമാനം; ചൂട് കൂടുന്തോറും ബിസിനസ് വളരും; സോഡ നിർമാണ യൂണിറ്റിൽ ലാഭമുണ്ടാക്കാം

എങ്ങനെ ചേരാം

എങ്ങനെ ചേരാം

എൽഐസി നടപ്പിലാക്കുന്ന പദ്ധതിയായതിനാൽ കമ്പനിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും ഓഫീസിലെത്തിയും പദ്ധതിയിൽ ചേരാം. ഏജന്റുമാർ വഴിയും പദ്ധതിയിൽ ചേരാം. പെന്‍ഷനോടൊപ്പം മെച്യൂരിറ്റി ബെനഫിറ്റും പദ്ധതിയുടെ ഗുണമാണ്. അവസാന തവണയും നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും. മൂന്ന് വര്‍ഷത്തിന് ശേഷം വായ്പ അനുവദിക്കും. നിക്ഷേപിച്ച തുകയുടെ 75 ശതമാനം വരെ വായ്പയായി അനുവദിക്കും. 

Also Read: നികുതി നൽകാതെ കമ്പനികളുടെ ഡിവിഡന്റ് സ്വന്തമാക്കാം; നിക്ഷേപകർ ചെയ്യേണ്ടത് ഇത്രമാത്രംAlso Read: നികുതി നൽകാതെ കമ്പനികളുടെ ഡിവിഡന്റ് സ്വന്തമാക്കാം; നിക്ഷേപകർ ചെയ്യേണ്ടത് ഇത്രമാത്രം

പെൻഷൻ കാൽക്കുലേറ്റർ

പെൻഷൻ കാൽക്കുലേറ്റർ

7.50 ലക്ഷം രൂപ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്കാണ് മാസത്തില്‍ 4,625 രൂപ 10 വര്‍ഷത്തേക്ക് പെന്‍ഷന്‍ ലഭിക്കുക. 7.4 ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന പെന്‍ഷനാണിത്. പോളിസി കാലയളവില്‍ പെന്‍ഷന്‍കാരന്‍ മരണപ്പെട്ടാല്‍ 7.50 ലക്ഷം രൂപ നോമിനിക്ക് തിരികെ ലഭിക്കും. പോളിസി കാലയളവില്‍ ചികിത്സയ്ക്കായി പദ്ധതി സറണ്ടക്# ചെയ്യാം. നിക്ഷേപിച്ച തുകയുടെ 98 സതമനം തിരികെ ലഭികകും. 7.50 ലക്ഷം നിക്ഷേപിച്ചിടത്ത് 7,35,000 രൂപ തിരികര ലഭിക്കും.

Read more about: pension
English summary

In This Pension Scheme Run By Central Government Give 4600 Rs Pension For 10 Years; Here's Details

In This Pension Scheme Run By Central Government Give 4600 Rs Pension For 10 Years; Here's Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X