ഡീസലടിക്കൂ, രണ്ട് കോടി രൂപ വരെ നേടാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി വാഹനം ഉള്ളവരാണോ നിങ്ങള്‍? എങ്കിലിതാ വാഹനത്തില്‍ ഡീസല്‍ നിറച്ച് രണ്ട് കോടി രൂപ വരെ സമ്മാനമായി നേടാനുള്ള സുവര്‍ണാവസരം നിങ്ങള്‍ക്ക് മുന്നിലുണ്ട്. ഇന്ത്യന്‍ ഓയിലാണ് ഇത്തരമൊരു സമ്മാന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 
ഡീസലടിക്കൂ, രണ്ട് കോടി രൂപ വരെ നേടാം!

സമ്മാനം ലഭിക്കുന്നതിനായി നിങ്ങള്‍ ഏറ്റവും ചുരുങ്ങിയത് 25 ലിറ്റര്‍ ഡീസലെങ്കിലും നിങ്ങളുട വാഹനത്തില്‍ നിറയ്‌ക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഓയിലിന്റെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകുന്ന ഈ പ്രത്യേക സമ്മാന പദ്ധതിയുടെ പേര് 'ഡീസല്‍ നിറയ്ക്കൂ, സമ്മാനം നേടൂ' എന്നാണ്. 18 വയസിന് മുകളിലുള്ള മുഴുവന്‍ വ്യക്തികള്‍ക്കും ഓഫര്‍ ലഭിക്കും.ജൂലൈ 31 വരെ ഓഫറിന്റെ കാലാവധി.

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന പൊതുമേഖലാ ബാങ്കുകള്‍ ഐഡിബിഐ ബാങ്കും, പിഎന്‍ബിയും

രാജ്യത്തുള്ള എല്ലാ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റുകളിലും ഈ ഓഫര്‍ ലഭ്യമാണ്. ഓഫര്‍ ലഭിക്കുന്നതിന് 7799033333 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ഡീലര്‍ കോഡ്, ബില്‍ നമ്പര്‍, എത്ര ലിറ്റര്‍ ഡീസല്‍ എന്നീ ക്രമത്തിലായിരിക്കണം നമ്പറിലേക്ക് എസ്എംഎസ് അയക്കേണ്ടത്. ഇന്ധനം നിറച്ച ഔട്ട്‌ലെറ്റില്‍നിന്ന് ലഭിക്കുന്ന ബില്ലിലാണ് ഡീലര്‍ കോഡ് ഉണ്ടാകുക. അതിനാല്‍ ഡീസല്‍ നിറച്ച് കഴിഞ്ഞാല്‍ ബില്‍ ചോദിച്ച് വാങ്ങിക്കണം. ഒപ്പം ബില്‍ നമ്പറും ഡീലര്‍ കോഡും ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ സ്വര്‍ണവിലയില്‍ എന്ത് മാറ്റമുണ്ടാകും?

ഒരു മൊബൈല്‍ നമ്പറില്‍നിന്ന് ഒരു ദിവസം രണ്ട് എസ്എംഎസുകള്‍ മാത്രമാണ് അയക്കാന്‍ സാധിക്കുക. ഒരു ഔട്ട്‌ലെറ്റില്‍നിന്ന് രണ്ട് തവണ ഇന്ധനം നിറയ്ക്കുമ്പോഴോ അല്ലെങ്കില്‍ രണ്ട് ഔട്ട്ലെറ്റുകളില്‍നിന്ന് രണ്ട് തവണകളായി ഇന്ധനം നിറയ്ക്കുമ്പോഴോ എസ്എംഎസ് അയച്ച് മത്സരത്തില്‍ പങ്കെടുക്കാനാകും. വിജയികളെ ലക്കി നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക. നാല് മെഗാ വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും 16 ഭാഗ്യശാലികള്‍ക്ക് 75,000 രൂപ വീതവും ലഭിക്കും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും 70 ഭാഗ്യശാലികള്‍ക്ക് 25,000 വീതവും ആഴ്ചയില്‍ 500 പേര്‍ക്ക് 1,000 രൂപ വീതവും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കും.

Read more about: offer
English summary

Indian oil offers up to 2 crore for it's lucky customers | ഡീസലടിക്കൂ, രണ്ട് കോടി രൂപ വരെ നേടാം!

Indian oil offers up to 2 crore for it's lucky customers
Story first published: Friday, April 30, 2021, 20:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X