വാങ്ങിയ ഓഹരികൾ വില്ക്കാനും വിറ്റ ശേഷം പണം കയ്യിലെത്താനും ഇന്ത്യൻ ഓഹരി വിപണിയിൽ ഇനി കാത്തിരിപ്പില്ല. വേഗത്തിൽ ഓഹരികൾ നിക്ഷേപകന്റെ അക്കൗണ്ടിലെത്തിക്കാനും പണം കൈമാറ്റം വേഗത്തിലാക്കും ഇന്ത്യൻ ഓഹരി വിപണികൾ സെറ്റിൽമെന്റ് സൈക്കിൾ കുറച്ചിരിക്കുകയാണ്.
ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്ത ഓഹരികൾ ജനുവരി 27 മുതലും മ്യൂച്വൽ ഫണ്ടുകൾ ഫെബ്രുവരി 1 മുതലും സെറ്റിൽമെന്റ് സൈക്കിൾ കുറച്ചു. ഓഹരി വിപണിയിൽ T+1 സെറ്റില്‍മെന്റും മ്യൂച്വൽ ഫണ്ടിൽ T+2 സെറ്റില്‍മെന്റുമാണ് നടക്കുന്നത്. വിശദാംങ്ങൾ നോക്കാം.
T+1 സെറ്റില്‍മെന്റ്
T+1 എന്നത് കൊണ്ട് എന്താണ് ഉദ്യേശിക്കുന്നത് എന്ന് നോക്കാം. ട്രേഡുമായി ബന്ധപ്പെട്ട ഇടപാടുകള്‍ 24 മണിക്കൂറിനകം പൂർത്തിയാക്കുന്നു എന്ന എന്നാണ് T+1 സെറ്റില്‍മെന്റ് കൊണ്ട് ഉദ്യേശിക്കുന്നത്. ഉദാഹരണമായി T+1 ന് കീഴില്‍ ബുധനാഴ്ച ഓഹരി വാങ്ങിയ നിക്ഷേപകന് വ്യാഴാഴ്ച അക്കൗണ്ടില്‍ ഓഹരിയെത്തും.
T+2 സെറ്റില്‍മെന്റ് രീതിയില്‍ വെള്ളിയാഴ്ച വരെ ഇതിനായി ഇതിനായി കാത്തിരിക്കണമായിരുന്നു. 2001 വരെ വീക്കിലി സെറ്റിൽമെന്റായിരുന്നു ഇന്ത്യൻ വിപണിയിൽ. 2001 മുതൽ T+3 സെറ്റില്‍മെന്റും 2003 മുതൽ T+2 സെറ്റില്‍മെന്റിലേക്കും ഇന്ത്യൻ ഓഹരി വിപണി മാറിയിരുന്നു. നിലവിൽ രണ്ട് ദിവസമെടുത്താണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത്.
തുടക്കത്തിൽ ലാർജ് കാപ് ഓഹരികൾ
ഇന്ത്യയ്ക്ക് മുൻപ് T+1 സെറ്റില്‍മെന്റിലേക്ക് മാറിയത് ചെെനീസ് വിപണി മാത്രമാണ്. അമേരിക്ക, യുകെ, യൂറോ സോൺ വിപണികൾ എന്നിവ ഇതുവരെയും T+1 സെറ്റില്‍മെന്റിലേക്ക് എത്തിയിട്ടില്ല. T+1 ഫോര്‍മാറ്റില്‍, ഒരു നിക്ഷേപകന്‍ ഒരു ഓഹരി വില്‍ക്കുകയാണെങ്കില്‍, അവള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ പണം ലഭിക്കും.
കൂടാതെ വാങ്ങുന്നയാള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ ഡീമാറ്റ് അക്കൗണ്ടിലും ഓഹരികള്‍ ലഭിക്കുകയും ചെയ്യും. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 256 ലാർജ് കാപ് ഓഹരികളിലാാണ് ആദ്യഘട്ടത്തില്‍ T+1 സെറ്റില്‍മെന്റ് രീതി നടപ്പാക്കുക. മാര്‍ച്ചിലെ അവസാനത്തെ വെള്ളിയാഴ്ച മുതല്‍ എല്ലാ മാസവും വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 500 ഓഹരികള്‍വീതം ഈ രീതിയിലേയ്ക്ക് മാറ്റും.
നേട്ടങ്ങൾ
T+1 സെറ്റിൽമെന്റ് വഴി ഓഹരി വിപണിയുടെ ലിക്വിഡിറ്റി ഉയരും. സെറ്റിൽമെന്റുകൾ നടത്താനുള്ള ഡിജിറ്റൽ ശേഷിയിൽ രാജ്യത്തിന്റെ വളർച്ചയാണ് കാണിക്കുന്നത്. ഫണ്ടുകളുടെ വാങ്ങലും കൈമാറ്റവും വേഗത്തിലാവുന്നതിൽ പ്രവർത്തന ക്ഷമത വർധിക്കം. സെറ്റില്‍മെന്റ് സമയം കുറയ്ക്കുന്നത് ട്രേഡിങില്‍നിന്നുള്ള വരുമാനം കൂട്ടാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വ്യാപാരം കഴിഞ്ഞാല്‍ പണം വേഗത്തില്‍ വിറ്റയാള്‍ക്ക് ലഭിക്കുന്നതിലൂടെ പുതിയ രീതിയില്‍ പണലഭ്യത നേരത്തെ ഉറപ്പാക്കാനുമാകും. വ്യാപാര തോത് വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം സഹായകരമാകും.
മ്യൂച്വൽ ഫണ്ടുകൾ T+2 വിലേക്ക്
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിലവിലുള്ള T+3 സെറ്റിൽമെന്റ് രീതി മാറി T+2 സെറ്റിൽമെന്റ് രീതിയിലേക്ക് ഫെബ്രുവരി 1 മുതാലാണ് മാറിയത്. ഓഹരി വിപണിയിൽ T+1 സെറ്റിൽമെന്റ് നടപ്പിലാക്കുന്നതിന്റെ നേട്ടങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൂടി ലഭ്യമാക്കുക എന്ന ഉദേശ്യത്തോടെയാണ് അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ പുതിയ തീരുമാനം.
കട്ട് ഓഫ് സമയത്തിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ അതേ ദിവസത്തെ നെറ്റ് അസറ്റ് വാല്യു കണക്കാക്കി, രണ്ട് ദിവനസം കൊണ്ട് പണം നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിലെത്തുന്നതാണ് പുതിയ മാറ്റം. ഇത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്കാണ് ബാധകമാകുന്നത്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications