ലാഭം സ്ഥിരം, നഷ്ടം പരിമിതം; 15-30 മിനിറ്റുകൊണ്ട് നേട്ടം കണ്ടെത്താന്‍ ഒരു ട്രേഡ് സെറ്റപ്പ്, വിജയമന്ത്രം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകല്‍ ജോലിയുള്ളവര്‍ക്ക് പറഞ്ഞ പണിയല്ല ഇന്‍ട്രാഡേ ട്രേഡിംഗ്; പൊതുവേ എല്ലാവരുടെയും ധാരണയാണിത്. എന്നാല്‍ ഇതു ശരിയാണോ? എല്ലാ ദിവസവും കേവലം 15-30 മിനിറ്റുനേരം ചെലവഴിച്ച് അധികവരുമാനം കണ്ടെത്തുന്ന നിരവധിയാളുകള്‍ നമ്മുടെ ഇടയിലുണ്ട്.

ഇക്കൂട്ടത്തില്‍ ഒരാളാണ് ദില്ലിയിലെ ഒരധ്യാപകനായ റിതുരാജ്. ബാങ്ക് നിഫ്റ്റി ഓപ്ഷനുകളില്‍ നിന്നും സ്ഥിരമായി വരുമാനം കണ്ടെത്തുന്ന ഇദ്ദേഹം തന്റെ വിജയരഹസ്യം പങ്കുവെയ്ക്കുന്നുണ്ട്. സൂചികയിലെ ചെറിയ ചലനങ്ങളില്‍ നിന്നും നേട്ടം കണ്ടെത്താന്‍ ശ്രമിക്കുന്ന സ്‌കാല്‍പ്പിംഗ് സ്ട്രാറ്റജിയാണ് റിതുരാജ് പിന്തുടരുന്നത്.

ലാഭം സ്ഥിരം, നഷ്ടം പരിമിതം; 15-30 മിനിറ്റുകൊണ്ട് നേട്ടം കണ്ടെത്താന്‍ ഒരു ട്രേഡ് സെറ്റപ്പ്

പതിയെ തുടങ്ങുക

തുടക്കം പതുക്കെയായിരിക്കണമെന്നതാണ് റിതുരാജ് നല്‍കുന്ന പ്രധാന നിര്‍ദേശം. ഇന്‍ട്രേഡേ ട്രേഡിംഗില്‍ ചുവടുവെയ്ക്കുന്ന തുടക്കക്കാര്‍ ആദ്യ ആറുമാസം കേവലം ഒരു ലോട്ടില്‍ മാത്രമേ ട്രേഡ് ചെയ്യാന്‍ പാടുള്ളൂ. ട്രേഡിംഗില്‍ സ്ഥിരത കൈവരിക്കാന്‍ ഈ ശീലം സഹായിക്കും. കൂടാതെ, ആഴ്ച്ചയില്‍ നാലു ദിവസമെങ്കിലും ലാഭം കണ്ടെത്താന്‍ ശ്രമിക്കണം.

ഓപ്ഷനുകളുടെ ട്രേഡിംഗ് അങ്ങേയറ്റം അപകടം നിറഞ്ഞതാണ്. വലിയ തുകവെച്ച് ട്രേഡ് ചെയ്യുന്നതാണ് തുടക്കക്കാര്‍ ചെയ്യുന്ന ഏറ്റവും ഗൗരവമായ തെറ്റ്. എടുക്കുന്ന ട്രേഡ് തെറ്റിപ്പോവുകയാണെങ്കില്‍ വലിയ തുക നഷ്ടപ്പെടുന്നതിന് ഇതിന് കാരണമാകുന്നു.

ട്രേഡിംഗില്‍ അച്ചടക്കം കൈവരിക്കേണ്ടത് അനിവാര്യമാണ്; അമിതമായ റിസ്‌ക് എടുക്കാതിരിക്കാന്‍ അച്ചടക്കം നിര്‍ബന്ധം. അതുകൊണ്ട് ആദ്യത്തെ 6 മാസം ഒരു ലോട്ടിലധികമെടുത്ത് ട്രേഡ് ചെയ്യാന്‍ ശ്രമിക്കരുത്.

'സ്ഥിരതയും അച്ചടക്കവും കൈവരിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ലോട്ടുകളില്‍ ട്രേഡ് ചെയ്യുന്നത് എളുപ്പമായി മാറും. പണമല്ല മറിച്ച് സൂചികയിലെ പോയിന്റുകളാണ് നാം ട്രേഡ് ചെയ്യുന്നതെന്ന ബോധ്യം ട്രേഡര്‍മാര്‍ക്ക് വേണം', റിതുരാജ് പറയുന്നു.

എല്ലാദിവസവും കേവലം 1 ശതമാനം ലാഭം കണ്ടെത്തുകയാണ് റിതുരാജ് മുറുക്കെപ്പിടിക്കുന്ന സ്ട്രാറ്റജിയുടെ അടിസ്ഥാനതത്വം.

മറ്റൊരു കാര്യം കൂടി റിതുരാജ് തുടക്കക്കാരോട് പറയുന്നുണ്ട്. ഓപ്ഷന്‍സില്‍ ഒരു ലോട്ട് വാങ്ങാനുള്ള പണം മാത്രമേ ട്രേഡിംഗ് അക്കൗണ്ടില്‍ കരുതാന്‍ പാടുള്ളൂ. അതുപോലെ ലോട്ടുകളുടെ എണ്ണം സാവധാനം കൂട്ടുന്ന വേളയിലും തത്തുല്യമായ തുക മാത്രം അക്കൗണ്ടില്‍ വെയ്ക്കാം. ഈ ശീലം അമിതമായ ട്രേഡ് എടുക്കാനുള്ള വ്യഗ്രതയെ നിയന്ത്രിക്കും.

കേവലം ഒരു ലോട്ടുവെച്ചാണ് റിതുരാജിന്റെയും തുടക്കം. ഇന്ന് പ്രതിമാസം 40-50 ശതമാനം വരെ ശരാശരി റിട്ടേണ്‍ കണ്ടെത്താന്‍ ഇദ്ദേഹത്തിന് കഴിയുന്നുണ്ട്. ഓരോ ദിവസവും 8 മുതല്‍ 10 ലോട്ടുകളിലാണ് റിതുരാജ് ബാങ്ക് നിഫ്റ്റി ഓപ്ഷന്‍സ് ട്രേഡ് ചെയ്യുന്നതും.

ട്രേഡ് സെറ്റപ്പ്

പൊതുവേ ദിവസത്തിലെ ആദ്യ കാന്‍ഡിലില്‍ നിന്നും ട്രേഡര്‍മാര്‍ വിട്ടുനില്‍ക്കാറുണ്ട്. ഉയര്‍ന്ന ചാഞ്ചാട്ടം തന്നെ ഇതിന് കാരണം. എന്നാല്‍ മാര്‍ക്കറ്റ് തുറക്കുമ്പോഴേ ട്രേഡിന് ഇറങ്ങാനാണ് റിതുരാജിന് താത്പര്യം. ഈ തന്ത്രമാണ് ഇദ്ദേഹത്തിന് വിജയം സമ്മാനിക്കുന്നതും. കാളകളും കരടികളും വടംവലി നടത്തുമ്പോഴാണ് പണമുണ്ടാക്കാനുള്ള മികച്ച അവസരങ്ങള്‍ ഒരുങ്ങുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ടെക്‌നിക്കല്‍ അനാലിസിസിന്റെ ഭാഗമാണ് കാന്‍ഡില്‍സ്റ്റിക്കുകള്‍. ഒരു നിശ്ചിത സമയത്തെ വിലചലനങ്ങളും ട്രെന്‍ഡും കാന്‍ഡില്‍സ്റ്റിക്കുകള്‍ വെളിപ്പെടുത്തും. മാര്‍ക്കറ്റില്‍ നിന്നും പണമുണ്ടാക്കാന്‍ അതിസങ്കീര്‍ണമായ സ്ട്രാറ്റജികള്‍ വേണ്ടെന്ന പക്ഷമാണ് റിതുരാജിന്.

വിജയരഹസ്യം

Step 1 

മാര്‍ക്കറ്റ് തുറക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് തയ്യാറെടുപ്പ് ആരംഭിക്കുക. ദേശീയ, ആഗോള വാര്‍ത്തകള്‍ വായിച്ചറിയണം. ആഴ്ച്ചയില്‍ നടക്കാനിരിക്കുന്ന സുപ്രധാന സംഭവങ്ങളെ കുറിച്ചും ധാരണവേണം.

കൂടാതെ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് സൂചിക, ഡോളര്‍ സൂചിക, രൂപയുടെ വിനിമയനിരക്ക്, ക്രൂഡ് ഓയില്‍ വില, ഹാങ് സെങ് സൂചിക, ഇന്ത്യാ വിക്‌സ് സൂചിക എന്നിവയുടെ ട്രെന്‍ഡും മനസിലാക്കണം. മാര്‍ക്കറ്റിന്റെ ദിശയറിയാന്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സഹായിക്കും.

ലാഭം സ്ഥിരം, നഷ്ടം പരിമിതം; 15-30 മിനിറ്റുകൊണ്ട് നേട്ടം കണ്ടെത്താന്‍ ഒരു ട്രേഡ് സെറ്റപ്പ്

Step 2 

മൂന്നുമിനിറ്റ് സമയദൈര്‍ഘ്യത്തില്‍ ബാങ്ക് നിഫ്റ്റി ഫ്യൂച്ചറുകളുടെ ചാര്‍ട്ട് തുറക്കുക. സ്റ്റാന്‍ഡേര്‍ഡ് പിവറ്റുകള്‍ (പ്രതിരോധ, പിന്തുണ നിലകള്‍ അറിയാന്‍), റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (മൊമന്റം സൂചിക), VWAP, സൂപ്പര്‍ട്രെന്‍ഡ് എന്നീ ടെക്‌നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും ചാര്‍ട്ടില്‍ ലോഡ് ചെയ്യുക. സൂചികയുടെ പ്രതിരോധ, പിന്തുണ നിലകള്‍ മനസിലാക്കാന്‍ ഇവ സഹായിക്കും.

Step 3

മാര്‍ക്കറ്റ് തുറക്കുന്നതിന് മുന്‍പുതന്നെ ട്രേഡ് വിന്‍ഡോ തുറന്ന് ഏഴോ എട്ടോ 'ഇന്‍-ദ-മണി' (In-The-Money) സ്‌ട്രൈക്കുകള്‍ (കോളും പുട്ടും) നോട്ടപ്പട്ടികയിലേക്ക് കരുതാം.

Step 4 

മാര്‍ക്കറ്റ് തുറക്കുന്നപക്ഷം ആദ്യ കാന്‍ഡില്‍ രൂപംകൊള്ളുന്നതെങ്ങനെയെന്ന് സൂക്ഷ്മമായി വിലയിരുത്തുക. മികച്ച വോളിയം പിന്തുണയോടെ പിവറ്റ് ചാര്‍ട്ടിലെ സപ്പോര്‍ട്ടിന് മുകളിലാണ് മാര്‍ക്കറ്റ് ആരംഭിക്കുന്നതെങ്കില്‍ കോള്‍ ഓപ്ഷനുകള്‍ വാങ്ങാം. പിവറ്റ് ചാര്‍ട്ടിലെ അടുത്ത റെസിസ്റ്റന്‍സ് നിലയാണ് ഇവിടെ ടാര്‍ഗറ്റ്. 60 -ന് മുകളിലുള്ള ആര്‍എസ്‌ഐ തീരുമാനത്തെ പിന്തുണയ്ക്കും.

സമാനമായി സൂചിക സപ്പോര്‍ട്ട് ലെവലിന് താഴേക്ക് പോയാല്‍ പുട്ട് ഓപ്ഷന്‍നുകള്‍ വാങ്ങരുത്. ആര്‍എസ്‌ഐ പിന്തുണയ്ക്കുന്നില്ലെങ്കിലോ കാര്യമായ വോളിയമില്ലെങ്കിലോ കാന്‍ഡില്‍ അനിശ്ചിതത്വത്തിലാണെങ്കിലോ ട്രേഡ് എടുക്കരുത്.

Step 5 

ഓപ്ഷനുകള്‍ വാങ്ങിയാലുടന്‍ സ്റ്റോപ്പ് ലോസ് കരുതണം. വാങ്ങിയ വിലയില്‍ നിന്നും 25-30 പോയിന്റുകള്‍ താഴെ സ്റ്റോപ്പ് ലോസ് സജ്ജമാക്കുന്നതാണ് ഉചിതം. വിപണിയില്‍ ചാഞ്ചാട്ടം രൂക്ഷമായ ദിവസമാണെങ്കില്‍ 50-70 പോയിന്റുകള്‍ താഴേക്ക് വരെ സ്‌റ്റോപ്പ് ലോസ് കരുതാം.

Step 6 

ടാര്‍ഗറ്റിന് അരികെ എത്തിയാലുടന്‍ എക്‌സിറ്റ് ചെയ്യണം.

Step 7 

ഇതോടെ ട്രേഡ് വിന്‍ഡോ പൂട്ടുക. അന്നേദിവസം രണ്ടാമതൊരു ട്രേഡിന് ഇറങ്ങരുത്.

അപകടം കുറയ്ക്കാന്‍

എടുത്ത ട്രേഡ് നഷ്ടത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ഒരുകാരണവശാലും ആവറേജ് ചെയ്യരുത്. നഷ്ടം അംഗീകരിച്ച് പൊസിഷനുകള്‍ എക്‌സിറ്റ് ചെയ്യുക.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ ഇടപാടുകൾ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

Read more about: stock market share market
English summary

Intraday Trading; Know This Scalping Strategy To Earn Extra Income With Minimal Capital Loss Risk

Intraday Trading; Know This Scalping Strategy To Earn Extra Income With Minimal Capital Loss Risk. Read in Malayalam.
Story first published: Saturday, November 26, 2022, 10:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X