1,000 രൂപ വളർന്ന് 31 ലക്ഷമാകുന്നതെങ്ങനെ? മാസത്തിൽ കരുതുന്ന ചെറിയ തുകയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപങ്ങളുണ്ടോയെന്ന് ചോദിച്ചാൽ ശമ്പളക്കാർക്ക് പോലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടാണ് ആദ്യം പറയാനുണ്ടാവുക. ചെലവുകൾ തീർത്ത് എങ്ങനെ നിക്ഷേപിക്കുമെന്നതാണ് ഇവരുടെ ചോദ്യം. ശമ്പളം വന്നാൽ ചെലവുകൾക്കായി പണം മാറ്റിയാൽ പിന്നീട് അക്കൗണ്ട് കാലിയാകുന്നതാണ് മിക്കവരുടെയും സ്ഥിതി. എന്നാൽ ചെലവിന് മുൻപ് നിക്ഷേപത്തിന് പ്രാധാന്യം നൽകിയാൽ ഭാവി ഭദ്രമാകുന്നതിനൊപ്പം നിക്ഷേപ ശീലം കൂടി കൈവരും.

 

നിക്ഷേപ ശീലം കൊണ്ടു വരാൻ തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാർ​ഗമാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി). ആഴ്ചയിലോ മാസത്തിലോ, ത്രൈമാസത്തിലോ നിശ്ചയിക്കുന്ന ഇടവേളകളിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിക്ഷേപത്തിലേക്ക് തുക ഓട്ടോ ഡെബിറ്റായി മാറ്റുന്നതാണ് എസ്ഐപി രീതി. ശമ്പള തീയതിക്ക് അടുത്തുള്ള ദിവസം എസ്ഐപി തീയതിയായി തിരഞ്ഞെടുത്ത് നിക്ഷേപം ആരംഭിക്കാം. മാസത്തിൽ ചെലവുകളെ ബാധിക്കാത്തൊരു തുക നിക്ഷേപിക്കാനും തിരഞ്ഞെടുക്കാം. എസ്ഐപി രീതിയിൽ ഉപയോ​ഗപ്പെടുത്താൻ പറ്റിയ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ.

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

ഓഹരി വിപണി നിക്ഷേപത്തിലെ ആദായം ലഭിക്കുന്ന, എന്നാൽ അത്രത്തോളം നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. പ്രൊഫഷണലായ ഫണ്ട് മാനേജർമാർ വഴി ഓഹരി വിപണിയിൽ നിക്ഷേപിക്കാനും അതുവഴി ഉയർന്ന ആദായം നൽകുന്നവയുമാണിവ. മാസത്തിൽ 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാനാകും. തിരഞ്ഞെടുക്കുന്ന ഫണ്ട് അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടും.

ദീർഘകാല നിക്ഷേപകരാണെങ്കിൽ പൂർണമായും ഇക്വിറ്റിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടോ ഇക്വിറ്റിയിലും ഡെബ്റ്റ് ഇൻസ്ട്രുമെന്റിലും നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടോ തിരഞ്ഞെടുക്കാം. നിക്ഷേപ ലക്ഷ്യങ്ങൾ മുൻനിർത്തി സാമ്പത്തിക ഉപദേശകരുടെ അഭിപ്രായം മാനിച്ച് നിക്ഷേപിക്കാനുള്ള ഫണ്ട് തിരഞ്ഞെടുക്കുന്നതാരും ഉചിതം. 

ആദായം

ആദായം

മാസത്തില്‍ 1,000 രൂപ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് ചെറിയ നിക്ഷേപത്തിലൂടെ വലിയ സമ്പാദ്യം നല്‍കുന്നു എന്നതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ചരിത്രം. എല്ലാ മാസത്തിലും എസ്ഐപി വഴി 1,000 രൂപ നിക്ഷേപിച്ചാല്‍ ലക്ഷങ്ങള്‍ മ്യൂച്വല്‍ ഫണ്ടിലൂടെ നേടാനാകും.


20 വര്‍ഷത്തേക്ക് മാസം മാസ എസ്ഐപി വഴി ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുന്നൊരാള്‍ ഇത്രയും കാലം കൊണ്ട് 2.4 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. മ്യൂച്വൽ ഫണ്ടിലെ ആദായം ഓഹരി വിപണിയെ ആശ്രയിച്ചാണെന്നതിനാൽ തുടക്കത്തിൽ ആദായത്തിൽ ഏറ്റകുറച്ചിലുകളുണ്ടാകും. 

ർഘകാല നിക്ഷേപം

20 വർഷം പോലുള്ള ദീർഘകാല നിക്ഷേപങ്ങൾക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ 12 ശതമാനത്തിൽ കൂടുതൽ ആദായം ലഭിക്കും. 20 വര്‍ഷത്തെ നിക്ഷേപത്തിന് ശരാശരി വാര്‍ഷിക ആദായം 12 ശതമാനം പ്രതീക്ഷിച്ചാല്‍ കാലാവധിയിൽ 9.99 ലക്ഷം രൂപ ലഭിക്കും. 15 ശതമാനം ആദായം ലഭിക്കുമെങ്കിൽ 15.16 ലക്ഷം രൂപയാണ് 20-ാം വർഷം കയ്യിലെത്തുന്നത്. 20 ശതമാനം ആദായം നൽകുന്ന ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് 31.61 ലക്ഷം രൂപയാണ് ലഭിക്കുക.

എസ്ഐപി

ഇതേസമയം വർഷത്തിൽ കയ്യിലെത്തുന്ന വരുമാനം ഉയരുന്നതിന് അനുസരിച്ച് നിക്ഷേപിക്കുന്ന തുക ഉയർത്താൻ സാധിച്ചാൽ അരക്കോടിയോളം നേടാൻ സാധിക്കും. എസ്ഐപി തുകയിൽ വർഷത്തിൽ 10 ശതമാനം സെറ്റ് അപ്പ് ചെയ്താല്‍, രണ്ടാം വർഷം മുതൽ 1010 രൂപ അടയ്ക്കേണ്ടി വരും. ഇത്തരത്തിൽ 20 വർഷം തുടർച്ചയായി നിക്ഷേപിക്കുമ്പോൾ 6.87 ലക്ഷം രൂപ അടയ്ക്കണം. ഇവിടെ 20 ശതമാനം ആദായം ലഭിക്കുമെങ്കിൽ 54.67 ലക്ഷം രൂപയാണ് 20-ാം വർഷം ലഭിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

അറിയിപ്പ് മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

Invest 1,000 Rs Monthly For 20 Years In Equity Mutual Funds It Will Deliver 31 Lakhs Rs; Details

Invest 1,000 Rs Monthly For 20 Years In Equity Mutual Funds It Will Deliver 31 Lakhs Rs; Details
Story first published: Wednesday, September 28, 2022, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X