സ്നേഹ നിക്ഷേപം; ഭാര്യയുടെ പേരിൽ ഈ അക്കൗണ്ട് എടുക്കൂ; മാസത്തിൽ നേടാം 45,000 രൂപ; സർക്കാറിന്റെ ഉ​ഗ്രൻ പദ്ധതിയിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെതായ വരുമാനത്തിൽ നിന്ന് നിക്ഷേപങ്ങളെ പറ്റി ആലോചിക്കാവുന്നതേയുള്ളൂ. എന്നാൽ മാസ വരുമാനമില്ലാത്ത വീട്ടമ്മമാരായ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. ഭർത്താവിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനുസരിച്ചാണ് വീട്ടമ്മമാർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങൾ സാമ്പത്തിക നില തന്നെ മാറ്റി മറിക്കും. ഈ സാഹചര്യത്തിൽ സാമ്പത്തിക സുരക്ഷിതരല്ലാത്ത സ്ത്രീകളാണ് പ്രായാസത്തിലാകുന്നത്. 

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

ഈ സാഹചര്യം നേരിടാൻ വീട്ടമ്മമാരുടെ പേരിൽ മാസ വരുമാനം ലഭിക്കുന്നൊരു പദ്ധതിയിൽ ചേരുകയെന്നതാണ് ഉചിതം. ഇതിന് നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കാം പെന്‍ഷനും നിക്ഷേപവും ഒരുമിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. വാര്‍ധക്യ കാലത്ത് വിപണി അടിസ്ഥാനമാക്കിയുള്ള സ്ഥിര വരുമാനം എന്‍പിഎസ് വഴി ലഭിക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി നിയന്ത്രിക്കുന്നത്.

സർക്കാർ പദ്ധതിയായതിനാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ മാസ വരുമാനം പ്രതീക്ഷിക്കാം. 5,000 രൂപ നിക്ഷേപിച്ച് മാസത്തിൽ 45,000 രൂപ മാസ വരുമാനം നേടുന്ന രീതി വിശദമാക്കാം. 

Also Read: നേപ്പാളിലെ ഏക ശത കോടീശ്വരൻ സ്വന്തം കമ്പനിയുടെ ജനപ്രീയ ന്യൂഡിൽസ് കഴിച്ചു നോക്കില്ല; രസകരമായ കഥയിങ്ങനെAlso Read: നേപ്പാളിലെ ഏക ശത കോടീശ്വരൻ സ്വന്തം കമ്പനിയുടെ ജനപ്രീയ ന്യൂഡിൽസ് കഴിച്ചു നോക്കില്ല; രസകരമായ കഥയിങ്ങനെ

എൻപിഎസ് പ്രത്യേകതകൾ

എൻപിഎസ് പ്രത്യേകതകൾ

18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് എന്‍പിഎസില്‍ അക്കൗണ്ടെടുക്കാം. വ്യക്തിഗത അക്കൗണ്ട് മാത്രമാണ് എന്‍പിഎസില്‍ ആരംഭിക്കാന്‍ സാധിക്കുന്നത്. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. നിക്ഷേപിക്കാനുള്ള തുകയ്ക്ക് ഉയർന്ന പരിധിയില്ല. പോയിന്റ് ഓഫ് പ്രസന്‍സ് സേവനകേന്ദ്രങ്ങള്‍ വഴിയാണ് എന്‍പിഎസില്‍ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്. 

എൻപിഎസ് നിക്ഷേപം

എൻപിഎസ് നിക്ഷേപം

നിങ്ങളുടെ എന്‍പിഎസ് അക്കൗണ്ടിലുള്ള പണം ഏതൊക്കെ അസറ്റ് ക്ലാസില്‍ നിക്ഷേപിക്കണമെന്ന് നിക്ഷേപകര്‍ക്ക് തീരുമാനിക്കാം. ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട്, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയില്‍ ആക്ടീവ്, ഓട്ടോ ചോയിസ് രീതിയില്‍ നിക്ഷേപിക്കാം. ആക്ടീവ് ചോയിസ് രീതിയില്‍ ഏതൊക്കെ അസറ്റ് ക്ലാസില്‍ എത്ര ശതമാനം പണം നിക്ഷേപിക്കണമെന്ന് നിക്ഷേപകന് തീരുമാനിക്കാന്‍ സാധിക്കും. 

Also Read: പെൻഷൻ ഇല്ലാത്തവർക്ക് ടെൻഷൻ വേണ്ട; ജീവിത കാലം മുഴുവൻ മാസം 9,000 രൂപ പെൻഷൻ നേടാൻ എൽഐസിയിൽ വഴിയുണ്ട്Also Read: പെൻഷൻ ഇല്ലാത്തവർക്ക് ടെൻഷൻ വേണ്ട; ജീവിത കാലം മുഴുവൻ മാസം 9,000 രൂപ പെൻഷൻ നേടാൻ എൽഐസിയിൽ വഴിയുണ്ട്

ഇക്വിറ്റി

പരമാവധി 75 ശതമാനം വരെ ഇക്വിറ്റിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപകന്റെ പ്രായം 50 വയസ് കഴിഞ്ഞാല്‍ ഇക്വിറ്റിയില്‍ നിക്ഷേപിക്കാനുള്ള പരിധി കുറഞ്ഞു വരും. ഓട്ടോ ചോയിസ് ഓപ്ഷനില്‍ നിക്ഷേപകന്റെ പ്രായമനുസരിച്ച് ഓട്ടോമേറ്റിക്കായി വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 

Also Read: 'ഉരുക്കിനോളം പോന്ന ഉരുക്കു വനിത'; സെയിലിന് 1 ലക്ഷം കോടിയുടെ വിറ്റുവരവ് നൽകിയ നേതൃപാടവം; അറിയാം സോമ മൊണ്ടലിനെAlso Read: 'ഉരുക്കിനോളം പോന്ന ഉരുക്കു വനിത'; സെയിലിന് 1 ലക്ഷം കോടിയുടെ വിറ്റുവരവ് നൽകിയ നേതൃപാടവം; അറിയാം സോമ മൊണ്ടലിനെ

ആന്യുറ്റി റൂള്‍

ആന്യുറ്റി റൂള്‍

60 വയസ് പൂര്‍ത്തിയാകുമ്പോള്‍ എന്‍പിഎസ് നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിക്കില്ല. ചുരുങ്ങിയത് 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റണം. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും വാങ്ങുന്ന ഈ ആന്യുറ്റി ഉപയോഗിച്ചാണ് വിരമിക്കലിന് ശേഷം നിക്ഷേപകന് പെന്‍ഷനായി ലഭിക്കുന്നത്. ബാക്കി വരുന്ന 60 ശതമാനം ഒറ്റത്തവണയായി പിന്‍വലിക്കാം. നിക്ഷേപകന്റെ താല്പര്യ പ്രകാരം നിക്ഷേപത്തിന്റെ 100 ശതമാനം വരെ ആന്യുറ്റിയിലേക്ക് മാറ്റാം.

മാസ വരുമാനം നേടാം

മാസ വരുമാനം നേടാം

മാസം 45000 രൂപ മാസ വരുമാനം നേടണമെങ്കിൽ എൻപിഎസ് അക്കൗണ്ടിൽ 1 കോടിക്ക് മുകളിൽ തുക ആവശ്യമാണ്. ഇതിന് എത്രാം വയസിൽ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം. 30 വയസുള്ളൊരാള്‍ക്ക് മുന്നില്‍ അടുത്ത 30 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ സാധിക്കും. മാസം 5,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 60ാം വയസിൽ ആകെ സമ്പാദ്യം 1,11,98,471 രൂപയാകും.

60 വയസിന് ശേഷം മാസ വരുമാനം ലഭിക്കാന്‍ എന്‍പിഎസ് വഴി സാധിക്കും. എൻപിഎസ് അക്കൗണ്ടിലെ 40 ശതമാനമായ 44,79,388 രൂപ ആന്യുറ്റിയിലേക്ക് മാറ്റണം.. 8 ശതമാനം ആന്യുറ്റി നിരക്കില്‍ 44,793 രൂപ മാസത്തില്‍ നേടാന്‍ സാധിക്കും. ഇതോടൊപ്പം 60 വയസെത്തുമ്പോള്‍ 67,19,083 രൂപ പിന്‍വലിക്കാനും സാധിക്കും.

Read more about: investment nps
English summary

Invest 5,000 Rs In Wife's NPS Account And Get Monthly Income Of 45,000 With Government Security | എൻപിഎസ് അക്കൗണ്ടിൽ മാസത്തിൽ 5,000 രൂപ നിക്ഷേപിച്ചാൽ 45,000 രൂപ മാസ വരുമാനം നേടാൻ സാധിക്കും

Invest 5,000 Rs In Wife's NPS Account And Get Monthly Income Of 45,000 With Government Security, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X