ചില്ലറക്കാരനല്ല ചിട്ടി; മാസം 5,000 രൂപയ്ക്ക് മുകളിൽ ലാഭം നേടാം; ചേരേണ്ട ചിട്ടി ഇതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരാനിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങളെ നിറവേറ്റാനായി കരുതുന്ന പണം എന്ന രീതിയിലാണ് പലരും ചിട്ടികളെ സമീപിക്കുന്നത്. 2-3 വർഷത്തിനുള്ളിൽ വരമാനിരിക്കുന്ന സാമ്പത്തിക ചെലവുകൾക്ക് ഉപയോ​ഗിക്കാനുള്ള പണം ലേലം വിളിച്ചെടുത്ത് ഉപയോ​ഗിക്കാൻ ചിട്ടി വഴി സഹായകമാകും. എന്നാൽ ഇതിനപ്പുറം ലാഭകരമായ വഴികൾ ചിട്ടിയിലുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ മാസത്തിൽ 5,000 രൂപയ്ക്ക് മുകളിൽ ലാഭമുണ്ടാക്കാൻ സാധിക്കുന്ന ചിട്ടി ഇന്ന് ലഭ്യമാണ്. ഇതിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ചിട്ടിയേത്

ചിട്ടിയേത്

റെ​ഗുലർ ചിട്ടി, മൾട്ടി ഡിവിഷൻ ചിട്ടി എന്നിങ്ങനെ രണ്ട് തരത്തിലാണ് ചിട്ടികൾ നടക്കുന്നത്. മൾട്ടി ഡിവിഷൻ ചിട്ടികളിൽ ഒരു നറുക്കും മൂന്ന് ലേലവും അടക്കം 4 പേർക്ക് മാസത്തിൽ ചിട്ടി ലഭിക്കും. ഇത്തരത്തിൽ 100 മാസം കാലാവധിയുള്ള 10 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ഇവിടെ ലാഭം തരുന്നത്. 35 ശതമാനം കിഴിവില്‍ വിളിച്ചെടുക്കുമ്പോൾ 3.50 ലക്ഷം കിഴിച്ച് 6.50 ലക്ഷം രൂപ ലഭിക്കും (ജിഎസ്ടിക്ക് പുറമെ). 

Also Read: 10 ലക്ഷം സ്വന്തമാക്കാൻ മൾട്ടി ഡിവിഷനോ സാധാരണ ചിട്ടിയോ; ലാഭം തരുന്നതിൽ ഇവനാണ് മുന്നിൽAlso Read: 10 ലക്ഷം സ്വന്തമാക്കാൻ മൾട്ടി ഡിവിഷനോ സാധാരണ ചിട്ടിയോ; ലാഭം തരുന്നതിൽ ഇവനാണ് മുന്നിൽ

ഫോര്‍മാന്‍സ് കമ്മീഷന്‍

നറുക്ക് ലഭിക്കുന്നൊരാള്‍ക്ക് ഫോര്‍മാന്‍സ് കമ്മീഷന്‍ കിഴിച്ച് മുഴുവന്‍ തുകയും, 9.50 ലക്ഷത്തോളം ലഭിക്കും. ഇതിൽ നിന്ന് ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും വരുന്ന 9,236 രൂപ കിഴിച്ചാൽ 940,764 രൂപ കയ്യിൽ കിട്ടും. ഈ തുക പിന്‍വലിക്കണമെങ്കില്‍ മേൽ ബാധ്യതയ്ക്ക് തുല്യമായ തുകയ്ക്ക് ജാമ്യം നല്‍കണം എന്നൽ പണം അത്യാവശ്യമില്ലാത്തവരും ജാമ്യം നൽകാൻ സാധിക്കാത്തവർക്കും പണം കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാവുന്നതാണ്. 

Also Read: ചിട്ടിയിലെ പ്രോഫിറ്റ് പോയിന്റ് അറിയാം; 60 മാസ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടാൻ എപ്പോൾ ചിട്ടി വിളിക്കണം?Also Read: ചിട്ടിയിലെ പ്രോഫിറ്റ് പോയിന്റ് അറിയാം; 60 മാസ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടാൻ എപ്പോൾ ചിട്ടി വിളിക്കണം?

ലാഭം ഉണ്ടാക്കുന്നത് എങ്ങനെ

ലാഭം ഉണ്ടാക്കുന്നത് എങ്ങനെ

ചിട്ടിയുടെ ആദ്യ മാസത്തിൽ തന്നെ നറുക്ക് ലഭിക്കുന്നൊരാൾ ചിട്ടി തുക സ്ഥിര നിക്ഷേപമിട്ടാൽ 5,000 രൂപയുടെ ലാഭം മാസത്തിലുണ്ടാക്കാം. ഇത് എങ്ങനെയെന്ന് നോക്കാം. ചിട്ടി പണം സ്ഥിര നിക്ഷേപത്തിന് 7-7.5 ശതമാനം വരെ പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്. 7 ശതമാനം പലിശ കണക്കാക്കിയാൽ 65,583 രൂപ ലഭിക്കും.

മാസത്തിൽ 5,487 രൂപ ലഭിക്കും. 98 മാസത്തേക്ക് സ്ഥിര നിക്ഷേപമിടുമ്പോൾ 5,29,200 ലക്ഷം രൂപ പലിശ ലഭിക്കും. കാലാവധിയെത്തുമ്പോൾ നിക്ഷപിച്ച 9.40 ലക്ഷവും ചേർത്ത് 14.69964 രൂപ ലഭിക്കും.

ലാഭം എത്ര രൂപ

ലാഭം എത്ര രൂപ

ചിട്ടിയിലേക്ക് എത്ര രൂപ അടയ്ക്കണം എന്നത് മുൻകൂട്ടി കണക്കാക്കാൻ സാധിക്കില്ല. ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ലേല കിഴിവിന് അനുസരിച്ചാണ് മാസ അടവ് വരുന്നത്. ആദ്യ മാസം 10,000 രൂപയും 35 മാസം കിഴിവിൽചിട്ടി ലേലത്തിൽ പോകുന്ന മാസങ്ങളിൽ 7,750 രൂപയുമാണ് അടയ്ക്കേണ്ടത്. ഏകദേശം 30 മാസത്തോളം 7,750 അടച്ചാല്‍മിയാകും.

ബാക്കിയുള്ള മാസങ്ങളില്‍ 7,750-10,000 രൂപയ്ക്ക് ഇടയിലുള്ള സംഖ്യ അടച്ചാൽ മതിയാകും. ഏകദേശ കണക്ക് പ്രകാരം 882,500 രൂപ അടയ്‌ക്കേണ്ടി വരാം. 9 ലക്ഷം കണക്കാകിയാലും 5.60 ലക്ഷം രൂപ ലാഭമാണ്. 

Also Read: 5 ലക്ഷം രൂപയ്ക്കായി 50 മാസ ചിട്ടിയോ 100 മാസ ചിട്ടിയോ; 2 വഴികളും അറിഞ്ഞിരിക്കാം; വ്യത്യാസങ്ങൾ എന്തെല്ലാംAlso Read: 5 ലക്ഷം രൂപയ്ക്കായി 50 മാസ ചിട്ടിയോ 100 മാസ ചിട്ടിയോ; 2 വഴികളും അറിഞ്ഞിരിക്കാം; വ്യത്യാസങ്ങൾ എന്തെല്ലാം

ലാഭം

5,69,964 രൂപ 100 മാസ ചിട്ടിയിൽ നിന്ന് ലാഭം നേടുന്നൊരാൾക്ക് ഈ ചിട്ടിയിൽ ചേർന്നത് വഴി മാസം 5,699 രൂപയുടെ ലാഭമുണ്ടാക്കാൻ സാധിച്ചു എന്നതാണ് ​ഗുണം. ചിട്ടിയിൽ നിന്ന് തൊട്ടടുത്ത മാസങ്ങളിൽ നറുക്ക് ലഭിച്ചവർക്കും സമാന രീതിയിൽ ലാഭമുണ്ടാക്കാൻ സാധിക്കും. രണ്ടാം മാസം നറുക്ക് ലഭിച്ചൊരാൾക്ക് ഒരു മാസത്തെ പലിശ മാത്രമെ കുറവ് വരുന്നുള്ളൂ.

Read more about: ksfe chitty
English summary

Invest Chitty Prize Money In KSFE Fixed Deposit Subscribers Will Get 5000 Rupees Monthly Profit

Invest Chitty Prize Money In KSFE Fixed Deposit Subscribers Will Get 5000 Rupees Monthly Profit, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X