ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുന്നത് ലാഭമോ നഷ്ടമോ? കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നൊരാളുടെ സംശയങ്ങൾ തീർക്കാം‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണ സമാഹരണത്തിനും നിക്ഷേപമായും ചിട്ടിയിൽ ചേരുകയെന്നത് നല്ലൊരു മാർ​ഗമായാണ് പൊതുവെ പരി​ഗണിക്കുന്നത്. വലിയ ബാധ്യതയില്ലാതെ ആവശ്യ സമയത്ത് പണം ലഭിക്കുമെന്നതിനാൽ ആവശ്യങ്ങൾ മുൻകൂട്ടികണ്ട് ചിട്ടിയിൽ ചേരുക എന്നതാണ് ​​ഗുണകരമായ കാര്യം.

വിവാഹം ചെലവുകൾക്ക്, ഭവന വായ്പ നേരത്തെ അടച്ചു തീർക്കാൻ, വാഹനം വാങ്ങാനുള്ള തുക സമാഹരണം തുടങ്ങിയ കാര്യങ്ങൾക്കായി ചിട്ടി ചേരുന്നവർ നിരവധിയാണ്. പണം ആവശ്യമായ സമയത്ത് വായ്പയ്ക്ക് പിന്നാലെ ഓടുന്നത് ഒഴിവാക്കാനും അധിക പലിശ നൽകാതെ നല്ലൊരു സംഖ്യ സ്വന്തമാക്കാനും സാധിക്കും എന്നതാണ് ചിട്ടയുടെ ​ഗുണം. 

ചിട്ടി

ലേലകിഴിവാണ് ചിട്ടിയെ ആകർഷകമാക്കുന്നത്. മറ്റു നിക്ഷേപങ്ങളിലേതെന്ന പോലെ ചിട്ടിയിൽ ചേരുന്നൊരാളും ആവശ്യം അനുസരിച്ചുള്ള ചിട്ടിയാണ് തിരഞ്ഞെടുക്കേണ്ടത്. ഇത്രയും ചിട്ടികളിൽ നിന്ന് അനുയോജ്യമായവ എങ്ങനെ തിരഞ്ഞെടുക്കുമെന്നത് പ്രധാന ചോദ്യമാണ്. പലരെയും കുഴക്കുന്ന മറ്റൊരു ചോദ്യം ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുന്നതിനെ പറ്റിയാണ്. പ്രധാന സംശയങ്ങളുടെ ഉത്തരങ്ങൾ നോക്കാം.

Also Read: നിക്ഷേപം സേഫാണ്, എന്നാൽ പലിശയോ? നികുതി കൊടുത്ത് വലയല്ലേ; ഇതാ മുൻകരുതൽAlso Read: നിക്ഷേപം സേഫാണ്, എന്നാൽ പലിശയോ? നികുതി കൊടുത്ത് വലയല്ലേ; ഇതാ മുൻകരുതൽ

ഏതാണ് അനുയോജ്യമായ ചിട്ടി

ഏതാണ് അനുയോജ്യമായ ചിട്ടി

ചിട്ടിയിൽ ചേരുന്നത് കൊണ്ടുള്ള ആവശ്യം, ആവശ്യം നിറവേറ്റാൻ എത്ര രൂപ വേണ്ടി വരും. എത്ര കാലത്തിനുള്ളിൽ പണം ആവശ്യമായി വരും, എത്ര രൂപ മാസത്തിൽ അടയ്ക്കാൻ സാധിക്കും. ഇത്രയും കാര്യങ്ങൾ മനസിൽ സൂക്ഷിച്ചു വേണം ചിട്ടി തിരഞ്ഞെടുക്കാൻ.

25 മാസം മുതൽ 120 മാസം വരെ കാലാവധിയുള്ള ചിട്ടികൾ കെഎസ്എഫ്ഇയിലുണ്ട്. പെട്ടന്ന് പണം ആവശ്യമായി വരുന്നവർക്ക് ഹ്രസ്വകാല ചിട്ടി (25-40 മാസം), കൂടുതൽ ലാഭം പ്രതീക്ഷിക്കുന്നവർക്ക് ദീർഘകാല ചിട്ടി (60-120 മാസം) ചിട്ടികളാണ് അനുയോജ്യമാകുക.

എപ്പോഴാണ് ചിട്ടി വിളിക്കേണ്ടത്

എപ്പോഴാണ് ചിട്ടി വിളിക്കേണ്ടത്

ചിട്ടി വിളിക്കേണ്ടത് ഓരോരുത്തർക്കും ആവശ്യമായ പണം മനസിലാക്കി. ശേഷമാണ്. ചിട്ടി പണം ആവശ്യമായി വരുന്ന മാസത്തിന് 2-3 മാസം മുൻപ് തന്നെ ചിട്ടി വിളിച്ചെടുക്കണം.

അല്ലാത്ത പക്ഷം അവസാന നിമിഷം വേണ്ടത്ര ലാഭത്തിൽ ചിട്ടി കിട്ടാതിരിക്കാനും ജാമ്യ വ്യവസ്ഥകളിൽ വല്ല പിഴവ് വഴിയും ചിട്ടി പണം ആവശ്യ സമയത്ത് ഉപയോ​ഗിക്കാൻ സാധ്യമല്ലാതെ വരും. ഇതിനായി ആവശ്യമായ സംഖ്യയ്ക്കുള്ള പ്രോക്‌സി നൽകുകയാണ് വേണ്ടത്. 25-40 മാസ ചിട്ടികളിൽ ചേരുന്നവർക്ക് വേഗത്തിൽ ലേലം ആരംഭിക്കും 50 മാസത്തിന് മുകളിലുള്ളവ ലേലം തുടങ്ങാൻ വൈകും. അതുവരെ 35 ശതമാനം കിഴിവിലാണ് ചിട്ടി ലേലം പോവുക.

Also Read: 1,000 രൂപ വളർന്ന് 31 ലക്ഷമാകുന്നതെങ്ങനെ? മാസത്തിൽ കരുതുന്ന ചെറിയ തുകയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാംAlso Read: 1,000 രൂപ വളർന്ന് 31 ലക്ഷമാകുന്നതെങ്ങനെ? മാസത്തിൽ കരുതുന്ന ചെറിയ തുകയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാം

എന്താണ് ജാമ്യം നൽകേണ്ടത്

എന്താണ് ജാമ്യം നൽകേണ്ടത്

എന്താണ് ജാമ്യം നൽകാൻ ചിറ്റാളന്റെ കയ്യിലുള്ളത് എന്നതാണ് ചോദ്യം. ശമ്പള സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ രസീത്, ലൈഫ് ഇൻഷൂറൻസ്, വസ്തു, സ്വർണം തുടങ്ങിയവ ജാമ്യമായി സ്വീകരിക്കും. വലിയ തുകയുടെ ചിട്ടിയാണെങ്കിൽ വസ്തു ജാമ്യമായി നൽകേണ്ടി വരാം.

ചിട്ടി പിടിക്കുന്ന സമയത്തിന് ശേഷം കാലാവധി വരെ അടയ്ക്കേണ്ട ഭാവി ബാധ്യതയ്ക്കാണ് ജാമ്യം നൽകേണ്ടത്. ചിട്ടിയിൽ ചേരുന്നതിന് മുൻപ് ആവശ്യമായ ജാമ്യം കെഎസ്എഫ്ഇ ശാഖ മാനേജറെ കാണിച്ച് സ്ഥിതീകരണം നടത്താം.

ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുക

ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുക

ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിട്ടാൽ ലാഭമെന്ന പല ധാരണകളുമുണ്ട്. ഇത് സാമ്പത്തിക നഷ്ടം വരുത്തും. ചിട്ടിയിൽ പണം ആവശ്യമായി വരുന്നിടത്താണ് ലേലം വിളിക്കേണ്ടത്. മൾട്ടി ഡിവിഷൻ ചിട്ടികളിൽ നറുക്ക് ലഭിക്കുന്ന സാഹചര്യത്തിൽ പണം ആവശ്യമില്ലെങ്കിൽ സ്ഥിര നിക്ഷേപമിടാവുന്നതാണ്. 

സ്ഥിര നിക്ഷേപമിട്ടാൽ മാസതവണ അടയ്ക്കാനുള്ള തുക പലിശ വരുമാനത്തിലൂടെ ലഭിക്കാനുള്ള സാധ്യത കുറവാണ്. നറുക്ക് ലഭിച്ച ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ മാസ തവണയ്ക്ക് അടുത്ത തുക ലഭിക്കും. ഇതിന് ബദലായി പലിശ കൊണ്ട് മറ്റൊരു ചിട്ടി ചേർന്ന് അതിൽ നിന്ന് ലാഭമുണ്ടാക്കുക എന്നത് ​സാധ്യതയുള്ള വഴിയാണ്.

Read more about: ksfe chitty
English summary

Investing Chitty Amount In FD Is Good Or Not; Here's The Key Points For KSFE Chitty Beginner

Investing Chitty Amount In FD Is Good Or Not; Here's The Key Points For KSFE Chitty Beginner
Story first published: Thursday, September 29, 2022, 8:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X