റിസർവ് ബാങ്കിലും അക്കൗണ്ട് തുറക്കാം, നിക്ഷേപിക്കാം; ആദായം 7.8 ശതമാനം വരെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്കിൽ സാധാരണകാരന് നേരിട്ട് അക്കൗണ്ട് തുറക്കാൻ സാധിക്കുമോ? ഇല്ലെന്നായിരിക്കും പൊതുവിലുള്ള ധാരണ. എന്നാലിത് തിരുത്താൻ സമയമായി റിസർവ് ബാങ്ക് 2021 ൽ അവതരിപ്പിച്ച റീട്ടെയിൽ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് എന്നത് റിസർവ് ബാങ്കിൽ സാധാരണക്കാരായ നിക്ഷേപകർക്ക് തുറക്കാവുന്ന അക്കൗണ്ടാണ്.

നിക്ഷേപകര്‍ക്ക് നേരിട്ട് ബോണ്ടുകള്‍ വാങ്ങാനായാണ് റിസര്‍വ് ബാങ്ക് റീട്ടെയിൽ ഡയറക്ട് ഗില്‍ട്ട് (ആർഡിജി) അക്കൗണ്ട് ആരംഭിച്ചത്. ഇതുവഴി റിസര്‍വ് ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ട്, ട്രഷറി ബില്‍, സോവറിയൻ ​ഗോൾഡ് ബോണ്ടുകള്‍, സംസ്ഥാന വികസന വായ്പകള്‍ എന്നിവയിൽ നിക്ഷേപിക്കാൻ സാധിക്കും.

എന്താണ് ബോണ്ട്

എന്താണ് ബോണ്ട്

സർക്കാറിന്റെ സാമ്പത്തിക ആവശ്യം നിറവേറ്റാൻ ബാങ്ക് വായ്പകളിലേക്ക് പോകാതെ പണം സമാഹരിക്കാനാണ് സർക്കാർ ബോണ്ടുകൾ ഇറക്കുന്നത്. പണം കടം കൊടുക്കുന്നതിന് തിരികെ നിക്ഷേപകന് നൽകുന്ന സർട്ടിഫിക്കറ്റാണ് ബോണ്ട്. ഹ്രസ്വ കാലയളവിലുള്ളവ ട്രഷറി ബില്ലുകളെന്നും ഒരു വര്‍ഷത്തിനു മുകളിലുള്ളവയെ സർക്കാർ ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്.

ബോണ്ട് നിക്ഷേപത്തിലൂടെ കാലാവധി എത്തുന്നത് വരെ സ്ഥിര വരുമാനം ലിക്കും. സർക്കാറിന്റെ നിക്ഷേപമായതിനാൽ സുരക്ഷിതത്വത്തെ പറ്റി പേടിക്കേണ്ടതില്ല. ബോണ്ടുകളിലെ പലിശ നിരക്കിനെ കൂപ്പൺ റേറ്റ് എന്നാണ് പറയുന്നത്.

Also Read: ടാക്സ് സേവിം​ഗ് എഫ്ഡി; നികുതി ഇളവിനൊപ്പം 8.05% പലിശ; നോക്കി വെയ്ക്കാം 3 ബാങ്കുകൾAlso Read: ടാക്സ് സേവിം​ഗ് എഫ്ഡി; നികുതി ഇളവിനൊപ്പം 8.05% പലിശ; നോക്കി വെയ്ക്കാം 3 ബാങ്കുകൾ

ആദായം എങ്ങനെ

ആദായം എങ്ങനെ

ആര്‍ഡിജി അക്കൗണ്ടുകള്‍ ആരംഭിക്കാനും ഉപയോഗിക്കുന്നതിനും റിസര്‍വ് ബാങ്കിന് പണം നല്‍കേണ്ടതില്ല.10,000 രൂപ മുതൽ 2 കോടി വരെയുള്ള നിക്ഷേപങ്ങൾ ഈ അക്കൗണ്ട് വഴി നടത്താൻ സാധിക്കും. 1 വര്‍ഷത്തെ ട്രഷറി ബില്ലിന് 6.28 ശതമാനം ആദായം ലഭിക്കും. ഇതേസമയം സ്‌റ്റേറ്റ് ബാങ്കിലെ 1 വർഷത്തെ നിക്ഷേപത്തിന് 5.3 ശതമാനമാണ് പലിശ നിരക്ക്.ഇതു പ്രകാരം ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ആദായം ഇവിടെ ലഭിക്കും.

4-5 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകളിൽ 7.18 ശതമാനം ആദായം ലഭിക്കും. 9-10 വര്‍ഷ കാലാവധിയുളള ബോണ്ടുകളിൽ 7.47 ശതമാനം ആദായം ലഭിക്കും. 5 വര്‍ഷത്തെ സംസ്ഥാന വികസന വായ്പളിൽ നിന്ന് 7.83 ശതമാനമാണ് ആദായ നിരക്ക്.

Also Read: പോസ്റ്റ് ഓഫീസ് അല്ലാതെ മറ്റാര്; 299 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷൂറൻസ് നേടാം; നോക്കുന്നോAlso Read: പോസ്റ്റ് ഓഫീസ് അല്ലാതെ മറ്റാര്; 299 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷൂറൻസ് നേടാം; നോക്കുന്നോ

നികുതി ബാധ്യത

നികുതി ബാധ്യത

രണ്ട് തരത്തിലാണ് ബോണ്ടുകളിലെ നിക്ഷേപത്തിലൂടെ നികുതി ബാധ്യത വരുന്നത്. കാലാവധിയെത്തുന്നതിന് മുന്‍പ് ബോണ്ട് വില്പന നടത്തുന്നത് വഴിയുള്ള മൂലധന നേട്ടവും കാലവധിയില്‍ വില്പന നടത്തുമ്പോള്‍ ലഭിക്കുന്ന ലാഭത്തിനും നികുതി നൽകണം..

ഒരു വര്‍ഷത്തിനുള്ളില്‍ വിലപന നടത്തുമ്പോള്‍ ലഭിക്കുന്ന ലാഭത്തെ ഹൃസ്വകാല മൂലധന നേട്ടമായും 1 വര്‍ഷത്തിന് ശേഷം വില്പന നടത്തുമ്പോള്‍ ലഭിക്കുന്ന ലാഭത്തെ ദീര്‍ഘകാല മൂലധന നേട്ടമായും കണക്കാക്കും. ഹൃസ്വകാല മൂലധന നേട്ടമാണെങ്കിൽ നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് അനുസരിച്ചാണ് പലിശ നല്‍കേണ്ടത്. ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി നല്‍കണം. കാലവാധി വരെ നിക്ഷേപം തുടരുകയാണെങ്കിൽ ലഭിക്കുന്ന നേട്ടത്തിന് ആദായ നികുതി സ്ലാബ് അുസരിച്ച് നികുതി നൽകണം.

എങ്ങനെ അക്കൗണ്ട് തുടങ്ങാം?

എങ്ങനെ അക്കൗണ്ട് തുടങ്ങാം?

ആർഡിജി അക്കൗണ്ട് ആരംഭിക്കുന്നതിന് സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട്, പാൻ നമ്പർ, ഉപയോ​ഗത്തിലുള്ള ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം. കെവൈസിയ്ക്കായി ആധാർ, പാസ്പോർട്ട്, ഡ്രൈവിം​ഗ് ലൈസൻസ് എന്നിവയിലേതെങ്കിലുമൊന്ന് കരുതണം.

rbiretaildirect.org.in എന്ന വെബ്സൈറ്റിൽ നിന്നാണ് അക്കൗണ്ട് എടുക്കാൻ സാധിക്കുക. "Open RBI Retail Direct Account'' എന്ന ഭാ​ഗത്ത് ക്ലിക്ക് ചെയ്ത് നടപടികൾ ആരംഭിക്കാം. വിവരങ്ങൾ പരിശോധിച്ച് സബ്മിറ്റ് ചെയ്യാം. പിന്നീട് രേഖകൾ അപ്ലോഡ് ചെയ്ത് കെവൈസി നടപടികൾ പൂർത്തിയാക്കാം. അക്കൗണ്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് 1800 267 7955 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ support@rbiretaildirect.org.in എന്ന ഇ-മെയിൽ വഴിയോ സഹായം തേടാവുന്നതാണ്.

Read more about: reserve bank bond
English summary

Investors Can Buy Govt. Securities Directly From RBI Through Retail Direct Gilt Account; Here's How

Investors Can Buy Govt. Securities Directly From RBI Through Retail Direct Gilt Account; Here's How
Story first published: Monday, July 18, 2022, 13:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X