50 വയസിലേക്ക് അടുക്കുന്ന രമേശൻ തന്റെ പോർട്ട്ഫോളിയോ അവലോകനം ചെയ്യുമ്പോഴെല്ലാം അച്ഛന്റെ നിർദ്ദേശ പ്രകാരം നടത്തിയ നിക്ഷേപങ്ങളെ ഓർത്ത് ദുഃഖിക്കുന്നതാണ് അവസ്ഥ. 29 വയസുള്ളപ്പോൾ പിതാവിന്റെ നിർദ്ദേശമായിരുന്നു ലൈഫ് ഇൻഷൂറൻസ് പ്ലാനുകളിൽ ചേരുക എന്നത്. 6 ശതമാനം മാത്രം ആദായം നൽകുന്ന ഈ പോളിസികളിലേക്ക് രമേശന് വർഷത്തിൽ 1.50 ലക്ഷം രൂപ മാറ്റിവെയ്ക്കേണ്ടി വരുന്നു.
ഹൃദ്യ ചേർന്ന യൂലിപ് പോളിസിയിൽ നഷ്ടം നേരിട്ടതിനെ തുടർന്ന് ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ്. പരമ്പരാഗത ഇൻഷൂറൻസിലും പിപിഎഫിൽ നിന്നും മാത്രമാണ് ഇപ്പോൾ നിക്ഷേപിക്കുന്നത്. പലരും നിക്ഷേപങ്ങളിലേക്ക് കടക്കുമ്പോൾ തെറ്റായ തീരുമാനങ്ങളാണ് കൈകൊള്ളുന്നത്. ഇക്വിറ്റിയെ പൂർണമായും ഒഴിവാക്കിയും പരമ്പരാഗത ഇൻഷൂറൻസ് പദ്ധതികളിൽ മാത്രം നിക്ഷേപിച്ചുമുള്ള തന്ത്രങ്ങൾ പണത്തിന്റെ മൂല്യം കുറയ്ക്കുകയാണ്. ഇത്തരത്തിൽ നിക്ഷേപവുമായി ബന്ധപ്പെട്ട് സംഭവിക്കാവുന്ന തെറ്റുകൾ നോക്കാം.
വൈകി ആരംഭിക്കുന്ന നിക്ഷേപം
നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിനേക്കാളും ചെറുപ്പക്കാരായ വരുമാനക്കാർക്ക് ചെലവാക്കലിനോടാണ് താല്പര്യം എന്നാണ് പഠനം. സാമ്പത്തിക ആസൂത്രണ സ്ഥാപമായ അർഥയന്ത്രയുടെ പഠനത്തിൽ 90 ശതമാനത്തിലധികം പേരും കരിയറിന്റെ ആദ്യ 5 വർഷങ്ങളിൽ വിരമിക്കൽ കാല നിധിയിലേക്ക് നിക്ഷേപിക്കുന്നില്ലെന്ന് കണ്ടെത്തി. 10 വർഷങ്ങൾക്ക് ശേഷമാണ് നിക്ഷേപത്തിലേക്ക് തിരിയുന്നത്. ഇത്തരത്തിൽ വരുത്തുന്ന വൈകിപ്പിക്കൽ നിക്ഷേപ ലക്ഷ്യത്തിലേക്ക് എത്താൻ പണിപ്പെടേണ്ടി വരുന്നതിന് കാണാം.
12 ശതമാനം ആദായം ലഭിക്കുന്നൊരു ഇക്വിറ്റി ഫണ്ടിൽ 20 വയസുകാരൻ പ്രതിമാസം 5,000 രൂപയുടെ എസ്ഐപി ആരംഭിച്ചാൽ 30 വർഷത്തിന് ശേഷം 1.77 കോടി രൂപ ലഭിക്കും. എന്നാൽ നിക്ഷേപം ആരംഭിക്കാൻ 28 വയസ് വരെ കാത്തിരുന്നാൽ അദ്ദേഹത്തിന്റെ കോർപ്പസ് 56 ലക്ഷം രൂപയായി കുറയും.
തുടക്കത്തിൽ വരുമാനം കുറവായതിനാലാണ് പലരും നിക്ഷേപം ആരംഭിക്കാത്തത്. കോമ്പൗണ്ടിന്റെ ഗുണുമുള്ളതിനാൽ തുടർച്ചയായി നിക്ഷേപിക്കുന്നത് വഴി ചെറിയ തുക പോലും ദീർഘകാലടിസ്ഥാനത്തിൽ വലിയ തുകയായി മാറും.
ഇക്വിറ്റിയോട് മുഖം തിരിക്കുക
ദീർഘകാലടിസ്ഥാനത്തിൽ ഇക്വിറ്റികൾ ഉയർന്ന ആദായം നൽകുമെങ്കിലും നിക്ഷേപരിൽ ഭൂരിഭാഗവും സ്ഥിര വരുമാന നിക്ഷേപങ്ങളെയാണ് വലിയ തോതിൽ ആശ്രയിക്കുന്നത്. യുവ നിക്ഷേപകരിലും വലിയൊരു ശതമാനം ബാങ്ക് നിക്ഷേപങ്ങളിലേക്കും ലഘു സമ്പാദ്യ പദ്ധതികളിലേക്കുമാണ് മാറുന്നത്. ഇക്വിറ്റികളെ തഴയുന്നത് ദീർഘകാലടിസ്ഥാനത്തിൽ ദോഷകരമായി മാറും.
പണപ്പെരുപ്പം 6 ശതമാനം കണക്കാക്കിയാൽ ഇന്ന് ചെലവാക്കുന്ന 65,000 രൂപയുടെ സ്ഥാനത്ത് 10 വർഷത്തിന് ശേഷം 1,16,405 രൂപ വേണ്ടി വരും. ഇതിന് പണപ്പെരുപ്പത്തെ മറികടക്കുന്ന ഇക്വിറ്റി നിക്ഷേപങ്ങൾ ആവശ്യമാണ്.
ഇപിഎഫിൽ കൈവെയ്ക്കുന്നത്
ശമ്പളക്കാരായ നിക്ഷേപകർക്കുള്ളൊരു അനുഗ്രഹമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമാണ് ഇപിഎഫ്. 25-ാം വയസിൽ 25,000 രൂപ അടിസ്ഥാന ശമ്പളമുള്ളൊരാൾക്ക് 35 വർഷത്തെ സർവീസിനിടെ 1.65 കോടി രൂപ ഇപിഎഫിൽ നിന്ന സ്വരൂപിക്കാനാകും.
ഓരോ വർഷവും 10 ശതമാനം ശമ്പള വർധനവും ഇപിഎഫിൽ നിന്ന് 8.7 ശതമാനം ആദായം പ്രതീക്ഷിച്ചാലുമാണ് ഈ നേട്ടം ലഭിക്കുക. എന്നാൽ പാതിവഴിയിലോ ജോലി മാറുമ്പോഴോ ഇപിഎഫിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നത് സാമ്പത്തികമായി തെറ്റാണ്. ഇത് വിരമിക്കൽ കാലനിധിയെ ബാധിക്കുന്നു.
എമർജൻസി ഫണ്ടിന്റെ അഭാവം
അത്യാവശ്യ സമയത്ത് മാത്രമാണ് എമർജൻസി ഫണ്ടിനെ പറ്റി പലരും ചിന്തിക്കുന്നുള്ളൂ എന്നതാണ് ഒരു പോരായ്മ. ജോലി നഷ്ടപ്പെടുകയോ ഉറ്റവർക്കുണ്ടാകുന്ന ആരോഗ്യ എമർജൻസി എന്നീ ഘട്ടങ്ങളിൽ എടുത്ത് ഉപയോഗിക്കാൻ പണം ആവശ്യമായിട്ടുണ്ട്. ഇതിനായി എമർജൻസി ഫണ്ട് കരുതണം. ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടെങ്കിൽ എമർജൻസി ഫണ്ടിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടെങ്കിലും ഇതിന്റെ തിരിച്ചടവ് മുടങ്ങുന്നത് മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. നിക്ഷേപങ്ങൾ പിൻവലിച്ച് തുക ഉപയോഗിക്കേണ്ടതായും വരും.
ഇതിനാൽ തന്നെ 2-6 മാസത്തെ ചെലവുകൾക്ക് അനുസൃതമായ എമർജൻസി ഫണ്ട് ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ ഉയർന്ന ലിക്വിഡിറ്റിയുള്ളിടത്ത് സൂക്ഷിക്കണം. സ്വീപ്-ഇൻ ബാങ്ക് അക്കൗണ്ടോ ഹ്രസ്വകാല ഡെബ്റ്റ് ഫണ്ടുകളോ സേവിംഗ്സ് അക്കൗണ്ടുകളോ തിരഞ്ഞെടുക്കാം. ഇനിയും എമർജൻസി ഫണ്ട് കണ്ടെത്തിയില്ലെങ്കിൽ വരുമാനത്തിന്റെ 10-15 ശതമാനം തുക മാറ്റിവെയ്ക്കാൻ ആരംഭിക്കണം.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications