പൊന്ന് എന്നും തിളങ്ങുമോ? സ്വര്‍ണം വാങ്ങാന്‍ ഇപ്പോഴാണോ അനുയോജ്യ സമയം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാഗതമായി ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തിലുള്ള നിക്ഷേപത്തോട് അതീവ താത്പര്യമുണ്ട്. സ്വര്‍ണത്തിന്മേലുള്ള നിക്ഷേപം എപ്പോഴും സുരക്ഷിതമാണെന്ന വിശ്വാസമാണ് ഇതിനുളള മുഖ്യഘടകം. കൂടാതെ ഒരേ തരത്തിലോ മൂല്യത്തിലോ ഉള്ള മറ്റെന്തെങ്കിലും വ്യവഹാരത്തിനോ കൈമാറ്റങ്ങള്‍ക്കോ എളുപ്പം സാധ്യമാക്കുന്നതിന് ഉപകരിക്കുമെന്ന (Fungibility) സവിശേഷതയും താഴ്ന്ന/ ഇടത്തരം വിഭാഗക്കാരെയും മഞ്ഞ ലോഹത്തിലേക്ക് ആകര്‍ഷിക്കുന്നു.

എന്തുകൊണ്ട് സ്വര്‍ണം?

എന്തുകൊണ്ട് സ്വര്‍ണം ?

പൊതുവെ നിങ്ങളുടെ നിക്ഷേപ ആസ്തിയുടെ ഒരു ചെറിയ ശതമാനമെങ്കിലും സ്വര്‍ണത്തില്‍ കരുതുന്നത് നല്ലതാണ്. കാരണം ആപത്ഘട്ടങ്ങളില്‍ ഇതൊരു ഇന്‍ഷുറന്‍സ് പോളിസി പോലെ പ്രവര്‍ത്തിക്കുന്നു. ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ എല്ലാ സ്റ്റോക്കുകളും നഷ്ടത്തിലേക്ക് വീണുപോകുകയാണെങ്കില്‍, സ്വര്‍ണം പൊതുവെ ഉയര്‍ന്ന മൂല്യം തരുമെന്നാണ് ചരിത്രപരമായ ട്രെന്‍ഡുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം, മൊത്തം നിക്ഷേപ ആസ്തി തകരുന്നതില്‍ നിന്നും തടയുന്നു.

Also Read: വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാംAlso Read: വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാം

സ്വര്‍ണം ആഭരണം

എന്നാല്‍ സ്വര്‍ണത്തിലുള്ള നിക്ഷേപത്തിന് ഇപ്പോഴും ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നത് ആഭരണങ്ങളെയാണ്. ഒരു പരിധിയില്‍ കവിഞ്ഞ് സ്വര്‍ണം ആഭരണമായി വാങ്ങി സൂക്ഷിക്കുന്നത് നഷ്ടമാണ്. കാരണം പിന്നീട് വില്‍ക്കേണ്ടി വന്നാല്‍ പണിക്കൂലിയായും മറ്റും ഈടാക്കുന്ന തുക നഷ്ടമാകും. അതായത്, വാങ്ങിയ നിലവാരത്തിലാണ് സ്വര്‍ണവില നില്‍ക്കുന്നതെങ്കില്‍ പോലും വില്‍ക്കേണ്ടി വരുമ്പോള്‍ മുടക്കിയ തുക കിട്ടണമെന്നില്ല.

അതിനാല്‍, നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നിലുള്ള മികച്ച രണ്ടു മാര്‍ഗങ്ങളും ഇപ്പോള്‍ നിക്ഷേപത്തിന് അനുയോജ്യ സമയമാണോ എന്നും താഴെ വിശദീകരിക്കുന്നു.

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

1) സോവറിന്‍ ഗോള്‍ഡ് ബോണ്ട്

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതി. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുറക്കുന്നതിനും വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ഭൗതിക സ്വര്‍ണ്ണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ എസ്ജിബി വാഗ്ദാനം ചെയ്യുന്നു. 2.5 ശതമാനം നിരക്കില്‍ പലിശ ലഭിക്കുന്നതാണ് ഈ സ്വര്‍ണ ബോണ്ടുകളുടെ ഏറ്റവും വലിയ ആകര്‍ഷണം.

സ്വര്‍ണ ബോണ്ട്

വിപണിയിലെ സ്വര്‍ണത്തിന്റെ നിരക്കിനൊപ്പം തന്നെ സ്വര്‍ണ ബോണ്ടിന്റെ മൂല്യവും മാറും. അഞ്ചാം വര്‍ഷം മുതല്‍ എക്സിറ്റ് ഓപ്ഷനുകളുള്ള ഈ സ്‌കീമിന് എട്ട് വര്‍ഷത്തെ കാലാവധിയുണ്ട്. കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, നിക്ഷേപകര്‍ക്ക് അന്നത്തെ സ്വര്‍ണത്തിന്റെ വിലയ്ക്കുള്ള തുക പണമായി ലഭിക്കും.

ഗോള്‍ഡ് ബോണ്ട് സ്‌കീമില്‍ ഒരു സാമ്പത്തിക വര്‍ഷം ഒരാള്‍ക്ക് കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. പരമാവധി 4,000 ഗ്രാം വരെ നിക്ഷേപിക്കാം. ഗോള്‍ഡ് ബോണ്ട് സ്‌കീം ഡിമാറ്റ്, പേപ്പര്‍ രൂപത്തില്‍ ലഭ്യമാണ്. വായ്പ ലഭിക്കുന്നതിന് സ്വര്‍ണ്ണ ബോണ്ട് ഈടായി ഉപയോഗിക്കാനാകും.

ഗോള്‍ഡ് ഇടിഎഫ്

2) ഗോള്‍ഡ് ഇടിഎഫ്

പേര് സൂചിപ്പിയ്ക്കും പോലെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ആണിവ. സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിയ്ക്കുന്നവര്‍ക്ക് സുരക്ഷിതവും താരതമ്യേന എളുപ്പവുമായ മാര്‍ഗമാണ് ഗോള്‍ഡ് ഇടിഎഫുകള്‍. അതായത്, ഗോള്‍ഡ് ഇടിഎഫ് വാങ്ങുകയെന്നാല്‍ സ്വര്‍ണം ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങുന്നതിന് സമാനമാണ്. സ്വര്‍ണത്തിന്റെ ഒരു ഗ്രാം മുതല്‍ 0.01 ഗ്രാം വരെ അളവില്‍ ഗോള്‍ഡ് ഇടിഎഫ് യൂണിറ്റുകള്‍ ലഭ്യമാണ്.

അതിനാല്‍ ഭാവിയെ കരുതി ചെറിയ തോതിലായാല്‍ പോലും സ്വര്‍ണത്തില്‍ നിക്ഷേപം നത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്. ഓരോ യൂണിറ്റിനും 99.5 ശതമാനം പരിശുദ്ധിയുള്ള ഭൗതിക സ്വര്‍ണത്തിന്റെ പിന്തുണയുണ്ട്.

പ്രത്യേകത

പ്രത്യേകത

ഓഹരി നിക്ഷേപത്തിന് ആവശ്യമായ ഡീമെറ്റീരിയലൈസ്ഡ് അക്കൗണ്ട് (ഡീമാറ്റ് അക്കൗണ്ട്) തന്നെയാണ് ഗോള്‍ഡ് ഇടിഎഫുകളിലെ നിക്ഷേപത്തിനും വേണ്ടത്. അതിനാല്‍ ഏതൊരു കമ്പനിയുടെയും ഓഹരി പോലെ തന്നെ ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ മുഖേന എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനുമാകും. ഗോള്‍ഡ് ഇടിഎഫുകള്‍ വില്‍ക്കുമ്പോള്‍ ഭൗതിക സ്വര്‍ണം അല്ല ലഭിക്കുക. പകരം സ്വര്‍ണത്തിന്റെ വിപണി വിലയുടേതിന് തുല്യമായ മൂല്യമാകും ലഭിക്കുക. ഇതോടെ, ഓഹരിക്ക് സമാനമായ ഫ്ലെക്സിബിലിറ്റിയും പരമ്പരാഗതമായി സ്വര്‍ണത്തിനുള്ള സുരക്ഷിതത്തവും വാഗ്ദാനം ചെയ്യുന്നു.

Also Read: പ്രതിയോഹരി വരുമാനത്തില്‍ സ്ഥിരവളര്‍ച്ച; പൊളിയുമെന്ന് പേടിക്കേണ്ടാത്ത 8 മള്‍ട്ടിബാഗറുകള്‍Also Read: പ്രതിയോഹരി വരുമാനത്തില്‍ സ്ഥിരവളര്‍ച്ച; പൊളിയുമെന്ന് പേടിക്കേണ്ടാത്ത 8 മള്‍ട്ടിബാഗറുകള്‍

മറ്റ് നേട്ടങ്ങള്‍

മറ്റ് നേട്ടങ്ങള്‍

ലോണുകള്‍ക്ക് ഈടായി കൈവശമുള്ള ഗോള്‍ഡ് ഇടിഎഫുകളെ അംഗീകരിട്ടുള്ളതിനാല്‍ അത്യാവശ്യ ഘ്ട്ടത്തില്‍ വായ്പ തേടാനും ഉപയോഗി്ക്കാം. ഡീമാറ്റ് രൂപത്തിലായതിനാല്‍ മോഷ്ടിക്കപ്പെടും എന്ന പേടിയും വേണ്ട. അതിനാല്‍ തന്നെ ലോക്കര്‍ ചാര്‍ജ് പോലുള്ള ചെലവുകള്‍ ഒഴിവാക്കാനുമാകും. പോര്‍ട്ട്ഫോളിയോയുടെ 5% മുതല്‍ 10% വരെ ഇത്തരത്തില്‍ സ്വര്‍ണത്തിലാകുന്നത് റിസ്‌ക് ലഘൂകരിക്കാനും ഉപകരിക്കും. വളരെ ചെറിയ അളവില്‍ പോലും വാങ്ങാന്‍ കഴിയുമെന്നതിനാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് സ്വര്‍ണം ദീര്‍ഘകാലയളവിലേക്ക് ശേഖരിക്കാന്‍ കഴിയും.

ഇപ്പോള്‍ സ്വര്‍ണം വാങ്ങാമോ?

ഇപ്പോള്‍ സ്വര്‍ണം വാങ്ങാമോ?

സ്വര്‍ണം ഇപ്പോള്‍ വാങ്ങുന്നത് പരിഗണിക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്ക ശക്തമാകുന്നതും പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുന്നതും അനുകൂല സാഹചര്യങ്ങളാണ്. നിലവില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതിനാലാണ് സ്വര്‍ണവിലയില്‍ തിരുത്തല്‍ നേരിടുന്നത്. യുഎസ് കേന്ദ്രബാങ്ക് പലിശ വര്‍ധിപ്പിക്കുന്നതിന്റെ വേഗത കുറച്ചാല്‍ സ്വര്‍ണത്തിന് അനുകൂല ഘടകമാകും.

ചെറിയ തോതില്‍ 3-5 വര്‍ഷ കാലയളവിലേക്ക് നിക്ഷേപം നടത്തിയാല്‍ മികച്ച ആദായത്തിനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ദീപാവലിക്ക് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,600 രൂപയിലേക്ക് ഉയരാമെന്നാണ് അനുമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നേരിടാവുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: gold investment etf
English summary

Is It The Right Time To Buy Gold Will It Lose Shine As An Investment Check SGB And Gold ETF

Is It The Right Time To Buy Gold Will It Lose Shine As An Investment Check SGB And Gold ETF. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X