ചെറുകിട സംരംഭകരായാലും ശമ്പളക്കാരായാലും ജോലിക്കാലത്തെ നിക്ഷേപത്തിനിടയിൽ നല്ലൊരു തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണ്. കോടികൾ സമ്പാദിക്കുക എന്നത് വിഷമം പിടിച്ചൊരു ജോലിയാണെന്ന് തോന്നാമെങ്കിലും പണപ്പെരുപ്പത്തെ മറികടക്കുന്ന, ദീർഘകാല വരുമാനം തരുന്ന നിക്ഷേപങ്ങളിൽ സ്ഥിരമായി നടത്തുന്ന നിക്ഷേപം വഴി ഏതൊരാൾക്കും കോടീശ്വരനാകാൻ സാധിക്കും.
ഭാവിക്കായി നിക്ഷേപിക്കുന്നവർക്ക് മുന്നിൽ വിവിധ നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്. എന്നാൽ ഇവയിൽ നിന്ന് ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ച് ലക്ഷ്യത്തിനൊത്ത് വളർച്ച തരുന്ന നിക്ഷേപങ്ങൾ കണ്ടെത്തുക എന്നതാണ് ആദ്യ പടി.
പണപ്പെരുപ്പം ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ വലിയ തുകയുടെ സമ്പത്ത് കയ്യിലുണ്ടെങ്കിൽ മാത്രമെ ജീവിത ചെലവുകൾ മാറ്റം വരുത്താതെ ഭാവിയിലും ജീവിക്കാൻ സാധിക്കുകയുള്ളൂ. 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാൽ 10 ലക്ഷം രൂപ കൊണ്ട് ചെയ്ത കാര്യം 10 വർഷത്തിന് ശേഷം നടത്താൻ 17 ലക്ഷം രൂപ വേണ്ടി വരും. ഈ സാഹചര്യങ്ങളെ നേരിടാൻ നിക്ഷേപം മാത്രമാണ് മുന്നിലുള്ളത്.
തിരഞ്ഞെടുക്കുന്ന നിക്ഷേപവും ഇതിലേക്ക് നിക്ഷേപിക്കുന്ന തുകയെയും അടിസ്ഥാനമാക്കി അഞ്ചോ പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ കോടീശ്വരനാകാൻ സാധിക്കും. ഇതിന് എങ്ങനെ നിക്ഷേപിക്കണമെന്നും എത്ര രൂപ നിക്ഷേപിക്കമമെന്നും നോക്കാം.
7 വർഷം കൊണ്ട് കോടീശ്വരനാകാൻ
പണപ്പെരുപ്പം മറികടക്കാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. ഇത്തരത്തിൽ 7 വർഷത്തിനുള്ളിൽ കോടീശ്വരനാകാൻ ആഗ്രഹിക്കുന്നൊരാൾ എങ്ങനെ നിക്ഷേപിക്കേണ്ടി വരുമെന്ന് നോക്കാം. 8 ശതമാനം ആദായം നൽകുന്ന ഫണ്ടാണെങ്കിൽ മാസത്തിൽ 90,000 രൂപയുടെ എസ്ഐപി ചെയ്യുന്നൊരാൾക്കാണ് 7 വർഷം കൊണ്ട് 1 കോടിയെന്ന നാഴികകല്ല് പിന്നിടാൻ സാധിക്കുക. 75 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്നാണ് 1.02 കോടി ലഭിക്കുക.
ആദായം 10 ശതമാനമാണെങ്കിൽ പ്രതിമാസ നിക്ഷേപം 82,000 രൂപയായി കുറയും. മൊത്തം നിക്ഷേപം 68.88 ലക്ഷം രൂപയും മെച്യൂരിറ്റി തുക 1 കോടി രൂപയും ആയിരിക്കും. ആദായ നിരക്ക് 12 ശതമാനം ലഭിച്ചാൽ പ്രതിമാസം 76,000രൂപ നിക്ഷേപിക്കേണ്ടതുണ്ട്. മൊത്തം നിക്ഷേപം 63.84 ലക്ഷം രൂപയുടെ നിക്ഷേപം വഴി കാലാവധിയിൽ 1 കോടി രൂപ തിരികെ ലഭിക്കും.
എവിടെ നിക്ഷേപിക്കാം
നിക്ഷേപങ്ങൾ തിരഞ്ഞെടുക്കേണ്ടത് ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ചാണ്. വിവിധ നിക്ഷേപങ്ങളും അതിൽ നിന്ന് ലഭിക്കുന്ന ആദായവും പരിശോധിക്കാം.
1. ഇൻഡെക്സ് മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി - ഇൻഡെക്സ് മ്യൂച്വൽ ഫണ്ടുകളിൽ പ്രതിമാസ നിക്ഷേപത്തിന്റെ 20 ശതമാനം നീക്കി വെയ്ക്കാം. കുറഞ്ഞ അപകട സാധ്യതയുള്ള ഇൻഡെക്സ് ഫണ്ടുകളിൽ നിന്ന് 10 ശതമാനം മുതൽ 12 ശതമാനം വരെ ആദായം ലഭിക്കും.
2. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി: പ്രതിമാസ നിക്ഷേപത്തിന്റെ 30 ശതമാനം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപിക്കാം. മികച്ച ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് ഓഹരികളിലാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിന്റെ നിക്ഷേപം. അപകട സാധ്യതയുണ്ടെങ്കിലും ദീർഘകാല നിക്ഷേപം റിസ്ക് കുറ്ക്കുന്നു. 14-18 ശതമാനം ആദായം പ്രതീ്ഷിക്കുന്നു.
3. ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകളിലെ എസ്‌ഐപി: അധികം റിസ്ക് എടുക്കാൻ സാധിക്കാത്തവർക്ക് ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി തിരഞ്ഞെടുക്കാം. പ്രതിമാസ നിക്ഷേപത്തിന്റെ 30 ശതമാനം ബാലൻസ്ഡ് ഫണ്ടുകളിലേക്ക് മാറ്റാം. കുറഞ്ഞതും മിതമായതുമായ റിസ്കാണ് ബാലൻഡ് ഫണ്ടുകളുടെ പ്രത്യേകത. 12 മുതൽ 14 ശതമാനം ആദായം ഫണ്ട് നൽകുന്നു.
4. ബാങ്ക് റിക്കറിംഗ് ഡെപ്പോസിറ്റുകളിലെ നിക്ഷേപം- പ്രതിമാസ നിക്ഷേപത്തിന്റെ 30 ശതമാനം ബാങ്ക് ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റാം. ഏകദേശം 7 ശതമാനം വാർഷിക റിട്ടേൺ ലഭിക്കും. റിസ്ക് വളരെ കുറവാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications