ടാറ്റയുടെ തലപ്പത്ത് ടാറ്റ കുടുംബത്തിൽ നിന്നു അല്ലാത്തവരും എത്തിയിട്ടുണ്ട്. ടാറ്റ എന്ന സ്ഥാപനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇതിൽ ഓരോരുത്തരും. ടാറ്റ വളരുന്നതിനൊപ്പം രാജ്യത്തിന്റെ പല മേഖലകളിലും വികസനം കൊണ്ടു വരാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ടാറ്റയെയും രാജ്യത്തെയും ഒരു പോലെ ഗുണകരമായ മാറ്റങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ജഹാംഗീർ രത്തൻജി ദാദാഭോജോയ് ടാറ്റ എന്ന ജെആര്‍ഡി ടാറ്റ.
സ്വാതന്ത്ര്യാരന്തര ഇന്ത്യയിലും സ്വതതന്ത്ര ഇന്ത്യയിലും രാജ്യം പല തരത്തിലുള്ള പ്രതിസന്ധിയിലൂടെ മുന്നോട്ട് പോയപ്പോള്‍ നയപരമായ സഹായങ്ങളുമായി ജെആർഡി ടാറ്റയുണ്ടായിപുന്നു. രാജ്യത്തിന് ആവശ്യമായ നയപരമായ തീരുമാനങ്ങളിലാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഇത്തരത്തിൽ രാജ്യത്തിന് അഭിമാനകരമായ ജെആർഡി ടാറ്റ സമ്മാനിച്ച മൂന്ന് സംഭവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഫ്രഞ്ച് പൗരൻ
ജഹാംഗീർ രത്തൻജി ദാദാഭോജോയ് ടാറ്റ 1904 ൽ പാരീസിലാണ് ജനിക്കുന്നത്. അക്കാലത്ത് ടാറ്റയെ നയിച്ചിരുന്ന ആര്‍ഡി ടാറ്റയുടെടെയും ഫ്രാൻസ് പൗരത്വമുള്ള സലീനിയുടെയും നാലു മക്കളിൽ രണ്ടാമനായിരുന്നു ജെആർഡി ടാറ്റ. കേംബ്രിഡ്ജില്‍ എന്‍ജിനിയറിംഗ് പഠിക്കാന്‍ അവസരം ലഭിച്ചിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുന്നത്.
ശമ്പളമില്ലാത്ത അപ്രന്റിസായാണ് 1925 ല്‍ ജെആർഡി ടാറ്റയിലേത്തുന്നത്. 22ാം വയസില്‍ പിതാവിന്റെ മരണത്തോടെ ജെആര്‍ഡി ടാറ്റ സണ്‍സിന്റെ ബോര്‍ഡിലേക്ക് എത്തി. ഇതോടെ 1929 തില്‍ തന്റെ 25ാം വയസില്‍ ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് അദ്ദേഹം ടാറ്റയെ വളർത്തുന്നതിലേക്ക് തിരിഞ്ഞു. ടാറ്റയുടെ പ്രായം കുറഞ്ഞ ചെയർമാനും അദ്ദേഹമായിരുന്നു.
ബോബെ പ്ലാൻ
പ്രശസ്തമായ ബോബം പ്ലാനിന് പിന്നിൽ ജെആര്‍ഡി ടാറ്റയുടെ കൈകളുണ്ട്. അന്നത്തെ പ്രധാന വ്യവസായികളായ ഘനശ്യ്ംദാസ് ബിര്‍ള, കസ്തൂര്‍ഭായ് ലാല്‍ഭായ് എന്നിവരുമായി ചേര്‍ന്ന് 1944 ലെ ബോംബെ പ്ലാന്‍ തയ്യാറാക്കുന്നത് ജെആർഡിയുടെ നേതൃത്വത്തിലാണ്. രാജ്യത്തിന്റെ വ്യാവസായിക ക്ഷമത ഉയര്‍ത്താന്‍ മറ്റു വ്യവസായികളുമായി ചേര്‍ന്ന ടാറ്റയാണ് ബോംബൈ പ്ലാന്‍ മുന്നോട്ട് വെച്ചത്.
റോഡ്, റെയില്‍വെ, വൈദ്യുതി എന്നീ മൂന്ന പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താന്‍ ബോംബെ പ്ലാന്‍ ആവശ്യപ്പെട്ടു. ജെആർഡി ടാറ്റയുടെ ഈ ഉദ്യമം രാജ്യത്തിന് നല്കിയ ഏറ്റവും മഹത്കരമായ സംഭാവന എന്നാണ് പ്രസിഡന്റായിരുന്ന ആര്.വെങ്കിടരമാന് പറഞ്ഞത്.
നാഷണല്‍ റിലീഫ് ഫണ്ട്
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉയരുന്നതിനൊപ്പം പാവപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാനും ജെആര്‍ഡി ടാറ്റയുടെ ഇടപെടലുണ്ടായി. 1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് വലിയ കുടിയേറ്റമുണ്ടായപ്പോള്‍ നാഷണല്‍ റിലീഫ് ഫണ്ട് തയ്യാറാക്കാന്‍ അദ്ദേഹം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിനോട് ആവശ്യപ്പെട്ടു.
നെഹറു മുന്നോട്ട് വെച്ച സോഷ്യലിസ്റ്റ് ആശയത്തോട് എതിരഭിപ്രായമുള്ള വ്യക്തി കൂടിയായിരുന്നു ജെആർഡി. നാഷണൽ റിലീഫ് ഫണ്ടിന് ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയും അദ്ദേഹം ഉറപ്പു നല്കി. രണ്ട് മാസത്തിന് ശേഷം പ്രധാനമന്ത്രി റിലീഫ് ഫണ്ട് നെഹറു രാജ്യത്തിന് സമര്‍പ്പിച്ചു.
വാണിജ്യ വിമാന സർവീസ്
രാജ്യം റെയില്‍വെ സര്‍വീസിനെ കുറ്റമറ്റതാക്കാന്‍ ശ്രമിക്കുമ്പോള്‍ ജെആര്‍ഡി ടാറ്റ ആകാശത്താണ് കണ്ണുവെച്ചത്. ഫ്രാന്‍സിലെ കാലത്താണ് ആകാശത്തോട് ജെആർഡി ടാറ്റയ്ക്ക് കമ്പം വളരുന്നത്. 15ാം വയസില്‍ അദ്ദേഹം വിമാന യാത്ര നടത്തിയിടടുണ്ട്. 1929 തില്‍ വിമാന ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരുമായിരുന്നു ജെആർഡി ടാറ്റ. പിന്നാലെ 1932 ല്‍ അദ്ദേഹം ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചു.
കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് ആദ്യ വിമാനം പറക്കുകയും ചെയ്തു. വാണിജ്യ വിമാന കമ്പനികള്‍ രാജ്യത്തിന്റെ ഗതാഗത സൗകര്യത്തില്‍ ഭാവിയാണെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. സാമ്പത്തികമായി നഷ്ട സാധ്യതകള്‍ ഏറെയുള്ളതിനാല്‍ ടാറ്റ ഗ്രൂപ്പിന്റെയും ജെആര്‍ഡി ടാറ്റയുടെയും ധീരമായ പ്രവര്‍ത്തിയാണിതെന്ന് അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അഭിപ്രയപ്പെട്ടിരുന്നു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
