പെൻഷൻ വന്നോ എന്നറിയാൻ ഇനി പാടുപെടേണ്ട; ഒറ്റ ക്ലിക്കിൽ പെൻഷൻ തിരയാം; എങ്ങനെ എന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ കേരള സർക്കാർ നൽകുന്ന 1,600 രൂപയുടെ ക്ഷേമ പെൻഷൻ സംസ്ഥാനത്ത് ഒരുപാട് പേർക്ക് ആശ്രയമാകുന്നുണ്ട്. പെൻഷൻ വിതരണം തടസപ്പെടുന്ന മാസങ്ങളിൽ ഇതറിയാതെ ബാങ്കിൽ പണം പിൻവലിക്കാനെത്തുന്നവരുണ്ട്. പെൻഷൻ വിതരണം തടസപ്പെടുന്ന മാസങ്ങളിൽ പെൻഷൻ വന്നോ എന്നറിയാൻ സാധാരണക്കാരായവർക്ക് വഴികളില്ല. സർക്കാറിന്റെ വാർധക്യ കാല പെൻഷൻ വാങ്ങുന്നവർക്ക് പെൻഷൻ സ്വീകരിക്കാൻ നാല വഴികളാണുള്ളത്.

 

പോസ്റ്റ് ഓഫീസ് വഴിയോ മണി ഓർഡർ വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ നേരിട്ട് കയ്യിലോ പണം സ്വീകരിക്കാം. ഇതിൽ പണം കയ്യിൽ ലഭിക്കുന്നവർക്കാണ് പെൻഷൻ ലഭിച്ചു എന്നറിയൻ മാർ​ഗമുള്ളത്. മറ്റുള്ളവർക്ക് പണം ലഭിച്ചോ എന്നറിയാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണം. സാങ്കേതിക വിദ്യയിൽ പരിചയമില്ലാത്തവർക്ക് നേരിട്ട് ബാങ്കിലെത്തുക മാത്രമാണ് വഴിയുള്ളത്. ഇതിന് പകരം വീട്ടിലിരുന്ന് ഒറ്റ ക്ലിക്കിൽ പെൻൻ തിരയാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം.

ഏതൊക്കെ പെൻഷൻ തിരയാം

ഏതൊക്കെ പെൻഷൻ തിരയാം

കേരള സർക്കാർ അനുവദിക്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതിയാണ് വെബ്സൈറ്റ് വഴി അറിയാൻ സാധിക്കുക. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം എന്നി പെൻഷൻ തുകകൾ അക്കൗണ്ടിലെത്തിയിട്ടോയെന്ന് അറിയാൻ ഈ വെബ്സൈറ്റ് വഴി സാധിക്കും. 

എങ്ങനെ പെൻഷൻ തിരയാം

എങ്ങനെ പെൻഷൻ തിരയാം

welfarepension.lsgkerala.gov.in എന്ന സേവന പെൻഷന്റെ വെബ്‌സൈറ്റിലാണ് വിവരങ്ങൾ ലഭിക്കുക. sevana pension എന്ന് ​ഗൂ​ഗിളിൽ സെർച്ച് ചെയ്താൽ ലഭിക്കുന്ന ആദ്യ റിസൾട്ട് വെബ്സൈറ്റിലെ പെൻഷൻ തിരിയലിനുള്ള ലിങ്ക് ആണ്. മലയാളത്തിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ സാധിക്കും.

വെബ്സൈറ്റിന്റെ ഹോം പേജിൽ 'പെന്‍ഷന്‍ തിരിച്ചില്‍' എന്ന ഓപ്ഷനുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താൽ പെൻഷൻ തിരച്ചിൽ വിവരങ്ങൾ എന്ന പേജിലേക്കെത്തും. ഇവിടെ മൂന്ന് വിവരങ്ങൾ നൽകി പെൻഷൻ തിരയാം. പെന്‍ഷണര്‍ ഐഡി, ആധാര്‍ നമ്പര്‍, പെൻഷൻ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയാണ് നൽകേണ്ടത്. 

Also Read: ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? ക്രെഡിറ്റ് ഉപയോഗ അനുപാതം അറിയണം; ക്രെഡിറ്റ് സ്കോറിനെ സുരക്ഷിതമാക്കാംAlso Read: ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? ക്രെഡിറ്റ് ഉപയോഗ അനുപാതം അറിയണം; ക്രെഡിറ്റ് സ്കോറിനെ സുരക്ഷിതമാക്കാം

വിവരങ്ങൾ ഇപ്രകാരം

വിവരങ്ങൾ ഇപ്രകാരം

പെന്‍ഷണര്‍ ഐഡി, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ പെൻഷൻ വിവരങ്ങൾ ലഭ്യമാകും. ഇതിൽ ആദ്യ ഭാ​ഗത്ത് അടിസ്ഥാന വിവരങ്ങൾ എന്ന ഭാ​ഗത്ത് പെന്‍ഷന്‍ വിഭാഗം, പെന്‍ഷന്‍കാരുടെ പേര് വിവരങ്ങള്‍ എന്നീ വിവരങ്ങളാണ് ഉണ്ടാവുക. പൊതു വിവരങ്ങൾ എന്ന തലകെട്ടിൽ പെൻഷൻ തുക, മസ്റ്ററിം​ഗ് വിവരങ്ങൾ, ലൈഫ് സര്‍ട്ടിഫിക്കറ്റ്, പുനര്‍/വിവാഹിത എന്നത് സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവ കാണും. 

Also Read: ഇപിഎഫില്‍ ഒളിഞ്ഞിരിപ്പുണ്ട് 7 ലക്ഷത്തിന്റെ അധിക ആനൂകൂല്യം; എങ്ങനെ നേടിയെടുക്കാംAlso Read: ഇപിഎഫില്‍ ഒളിഞ്ഞിരിപ്പുണ്ട് 7 ലക്ഷത്തിന്റെ അധിക ആനൂകൂല്യം; എങ്ങനെ നേടിയെടുക്കാം

പെൻഷൻ വിതരണം

പെൻഷൻ വിതരണം

ഇതേ പേജിൽ താഴെയായാണ് പെൻഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുക. ഏതൊക്കെ മാസങ്ങളിൽ എത്ര രൂപ പെൻഷൻ ലഭിച്ചു എന്ന കാര്യങ്ങള്‍ കാണാന്‍ സാധിക്കും. പണം ലഭിച്ചിട്ടുണ്ടോ തടഞ്ഞു വെച്ചിരുക്കുയാണോ എന്നിറിയാനും സാധിക്കും. പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലാണോ പോസ്റ്റ് ഓഫീസിലാണ് ലഭിക്കുന്നത് എന്നുള്ള വിവരങ്ങളും വെബ്സൈറ്റിലുണ്ട്.

പെൻഷൻ നൽകിയ വിവരമുണ്ടെങ്കിലും പണം ബാങ്ക് അക്കൗണ്ടിലെത്തിയിട്ടില്ലെങ്കിൽ പരാതി നൽകാം. ഇതിനായി പെൻഷന വിവരത്തിനൊപ്പം നൽകിയിട്ടുള്ള ട്രാൻസ്ഫാക്ഷൻ നമ്പർ സഹിതം ബാങ്കിലെത്തി പരിശോധിക്കാം.

Read more about: pension
English summary

Kerala Governments Welfare Pension Details Can Be Find In Single Click; Here's How To Search Pension

Kerala Governments Welfare Pension Details Can Be Find In Single Click; Here's How To Search Pension, Read In Malayalam
Story first published: Saturday, November 26, 2022, 23:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X