പണം ഇരട്ടിയാക്കാം എന്ന പേരിൽ തട്ടിപ്പുകൾ നിരവധി നടക്കുന്ന കാലാമാണ്. ദിവസങ്ങൾ കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാമെന്ന വാഗ്ദാനങ്ങൾ ലഭിക്കുന്ന കാലത്ത് സത്യസന്ധമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. നിക്ഷേപം ഇരട്ടിക്കുകയെന്നത് ദിവസങ്ങൾ കൊണ്ട് സാധിക്കുന്ന കാര്യമല്ല. നിക്ഷേപം വളരാനുള്ള സമയം നൽകുക ആവശ്യമാണ്.
ഏത് നിക്ഷേപമായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രമെ ലാഭമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് സുരക്ഷിതത്വം കൂടി ഉറപ്പുള്ള നിക്ഷേപം തിരഞ്ഞെടുക്കണം. ഇത്തരത്തിലൊരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിക്ഷേപം ഇരട്ടിയാക്കുന്നതിനൊപ്പം സർക്കാർ ഗ്യാരണ്ടിയാണ് പദ്ധതിയുടെ ആകർഷണം.
കിസാന്‍ വികാസ് പത്ര
ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. തപാല്‍ വകുപ്പിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമാണിത്. യാതൊരു റിസ്കുമെടുക്കാതെ നിശ്ചിത സമയത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കി തിരികെ നല്‍കുന്നതാണ് കിസാന്‍ വികാസ് പത്രയുടെ രീതി. ഇതിനായി കിസാന്‍ വികാസ് പത്രയുടെ നിലവിലെ പലിശ നിരക്ക് പ്രകാരം നിക്ഷേപകര്‍ കാത്തിരിക്കേണ്ടത് 124 മാസമാണ്. ദീര്‍ഘകാല നിക്ഷേപം നടത്തേണ്ട, ഓഹരി വിപണിയെ പറ്റി ധാരണയില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണിത്.
കിസാന്‍ വികാസ് പത്ര- പ്രത്യേകതകള്‍
കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് 6.9 ശതമാനമാണ്. കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാകുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ ഓരോ പാദത്തിലും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കും. 1,000 രൂപയാണ് കിസാന്‍ വികാസ് പത്രയില്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപം.
100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. ഉയര്‍ന്ന നിക്ഷേപ പരിധി കിസാന്‍ വികാസ് പത്രയിലില്ല. നിലവിലെ പലിശ നിരക്ക് പ്രകാരം കിസാന്‍ വികാസ് പത്രയില്‍ 124 മാസം (10 വര്‍ഷവും 4 മാസവും) നിക്ഷേപിക്കണം.
അക്കൗണ്ട് എടുക്കുന്നതിന് പ്രത്യേക പ്രായപരിധിയൊന്നുമില്ല. പ്രായ പൂര്‍ത്തിയായവര്‍ക്ക് ജോയിന്റ് അക്കൗണ്ടെടുക്കാം. മൂന്ന് പേര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക. പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് എടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. ഒരാള്‍ക്ക് ആരംഭിക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ നിബന്ധനകളൊന്നുമില്ല.
കാല്‍ക്കുലേറ്റര്‍
നിക്ഷേപം പിന്‍വലിക്കാതെ കാലാവധിയോളം തുടര്‍ന്നാല്‍ ഇരട്ടിയാകും. 5 ലക്ഷം രൂപ 6.9 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 ലക്ഷം രൂപ ലഭിക്കും. 5 ലക്ഷം രൂപ പലിശയായി നേടാം. 1 കോടി നേടേണ്ട ഒരാള്‍ക്ക് 50 ലക്ഷം രൂപ നിക്ഷേപിക്കണം. എന്നാല്‍ നികുതി ആനുകൂല്യങ്ങളില്ലാത്ത നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയെന്ന് നിക്ഷേപകര്‍ ഓര്‍മിക്കണം. നിക്ഷേപിക്കുന്ന തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും നികുതിയിളവുകള്‍ ഒന്നും ലഭിക്കില്ല.
നേരത്തെ പിന്‍വലിക്കല്‍
124 മാസമാണ് നിക്ഷേപം ഇരട്ടിയാകാന്‍ എടുക്കുന്നത്. ഇതിന് മുന്‍പ് കിസാന്‍ വികാസ് പത്ര അക്കൗണ്ട് അവസാനിപ്പിക്കണമെന്ന് കരുതിയാല്‍ ബുദ്ധിമുട്ടാണ്. പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് അക്കൗണ്ട് നേരത്തെ അവസാനിപ്പിക്കാന്‍ സാധിക്കുക. സിംഗില്‍ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ട് ഉടമകളില്‍ ഒരാളുടെമ മരണമോ
മുഴുവന്‍ പേരുടെ മരണത്തോടെയോ അക്കൗണ്ട് അവസാനിപ്പിക്കാം.
കോടതി ഉത്തരവാണ് കിസാന്‍ വികാസ് പത്ര കാലാവധി എത്തുന്നതിന് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള മറ്റൊരു വഴി. മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ അക്കൗണ്ട് ഉടമയില്‍ നിന്ന് മറ്റൊരാളിലേക്ക് കിസാന്‍ വികാസ് പത്ര ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. രണ്ട് വര്‍ഷവും 6 മാസവും പൂര്‍ത്തിയായ കിസാന്‍ വികാസ് പത്ര അക്കൗണ്ട് അവസാനിപ്പിക്കാനും സാധിക്കും.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications