റിട്ടയര്‍മെന്റ് കാലം ലക്ഷ്യം വച്ചുകൊണ്ടുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ പെന്ഷന് സ്കീം അഥവാ എന്‍പിഎസ്. എങ്കിലും റിട്ടയര്‍മെന്റിന് മുമ്പും അടിയന്തിര സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക് എന്‍പിഎസ് പദ്ധതിയില്‍ നിന്നും
റിട്ടയര്‍മെന്റ് കാലം ലക്ഷ്യം വച്ചുകൊണ്ടുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ പെന്ഷന് സ്കീം അഥവാ എന്‍പിഎസ്. എങ്കിലും റിട്ടയര്‍മെന്റിന് മുമ്പും അടിയന്തിര സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക് എന്‍പിഎസ് പദ്ധതിയില്‍ നിന്നും ഭാഗിക പിന്‍വലിക്കല്‍ നടത്തുവാനും സാധിക്കും. എന്‍പിഎസ് പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് ഓഹരികളില്‍ ദീര്‍ഘകാലം നിക്ഷേപം നടത്താം.
എന്‍പിഎസ് നിക്ഷേപത്തിലൂടെ നികുതി നേട്ടം
അതിനാല്‍ തന്നെ മികച്ച ആദായം നേടുവാനുള്ള സാധ്യകളും വര്‍ധിക്കുന്നു. എന്നാല്‍ മികച്ച ആദായത്തിനൊപ്പം അതേ സമയം നിക്ഷേപകര്‍ക്ക് നികുതി ലാഭം നേടുന്നതിനും എന്‍പിഎസ് പദ്ധതിയിലെ നിക്ഷേപത്തിലൂടെ സാധിക്കും. ഏതൊക്കെ രീതിയിലാണ് എന്‍പിഎസ് നിക്ഷേപത്തിലൂടെ നികുതി നേട്ടം സാധ്യമാകുന്നത് എന്ന് നമുക്കൊന്ന് വിലയിരുത്തി നോക്കാം.
നികുതി ഇളവ്
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സിസിഡി (1) പ്രകാരം പരമാവധി 1.5 ലക്ഷം രൂപയുടെ വരെ നികുതി ഇളവ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കും. ശമ്പള വേതനക്കാരായ വ്യക്തികളാണെങ്കില്‍ വാര്‍ഷിക വേതനത്തിന്റെ പരമാവധി 10 ശതമാനമായിരിക്കും നികുതി ഇളവ്. എന്നാല്‍ 20 ശതമാനമെന്ന പരിധിയും ഇതില്‍ നിബന്ധനയുണ്ട്. അതായതത് ഉദാഹരണത്തിന് നിങ്ങളുടെ വേതന വരുമാനം (അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ന്നത്) 20 ലക്ഷം രൂപയാണെന്നിരിക്കട്ടെ. നിങ്ങള്‍ 2 ലക്ഷം രൂപ ഒരു സാമ്പത്തിക വര്‍ഷത്തില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു. അത്തരം സാഹചര്യത്തില്‍ വകുപ്പ് 80സിസിഡി (1) പ്രകാരമുള്ള നികുതി ഇളവ് പരമാവധി 1.5 ലക്ഷം രൂപ വരെ മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
എന്‍പിഎസ് ടയര്‍ 1 അക്കൗണ്ടില്‍
80സിസിസിയും 80 സിസിഡി(1) ഉം വകുപ്പുകള്‍ പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വാര്‍ഷിക നിക്ഷേപത്തിന്മേല് മാത്രമാണ് നിക്ഷേപകര്‍ക്ക് നികുതി ഇളവ് നേടുവാന്‍ സാധിക്കുക. 80സിസിഡി (1ബി) വകുപ്പ് പ്രകാരം നിക്ഷേപ പരിധി പരിഗണിക്കാതെ തന്നെ നികുതി കിഴിവ് ലഭിക്കും. എന്‍പിഎസ് ടയര്‍ 1 അക്കൗണ്ടിലെ 50,000 രൂപ നിക്ഷേപത്തിന്മേല് നികുതി കിഴിവ് ലഭ്യമാകും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പരമാവധി 2 ലക്ഷം രൂപയുടെ കിഴിവ് നിക്ഷേപകര്‍ക്ക് ലഭിക്കും.
നികുതി ആനുകൂല്യങ്ങള്‍
എന്‍പിഎസില്‍ പ്രതിവര്‍ഷം 1,50,000 രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് പൂര്‍ത്തിയാകുന്നപക്ഷം, ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതി ഇളവുകള്‍ നേടാന്‍ അര്‍ഹതയുണ്ട്. ദേശീയ പെന്ഷന് പദ്ധതി EEE വിഭാത്തില്പ്പെടുന്നവയാണ്. അതായത്, 80 സിസിഡി (1), 80 സിസിഡി 1 (B), 80 സിസിഡി (2) എന്നീ വിഭാഗങ്ങളിലുള്ള നികുതി ആനുകൂല്യങ്ങള്‍ എന്‍പിഎസിന് കീഴില്‍ ലഭ്യമാണ്.
എന്‍പിഎസില്‍ ചേരാന്‍
എന്‍പിഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഏതൊരു അപേക്ഷകനും വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍, വിലാസ തിരിച്ചറിയല്‍ തെളിവ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കെവൈസി രേഖകള്‍ എന്നിവ ഹാജരാക്കേണ്ടതുണ്ട്. ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും രേഖകളും അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
നാഷണല്‍ പെന്ഷന് സ്കീം
ഇന്ത്യന്‍ പൗരന്മാര്ക്കായുള്ള സര്‍ക്കാര്‍ അംഗീകൃത പെന്ഷന് പദ്ധതിയാണ് നാഷണല്‍ പെന്ഷന് സ്കീം. 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാണ്. പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും, അസംഘടിത മേഖലകളിലും തൊഴിലെടുക്കുന്ന വ്യക്തികള്‍ക്കും സ്വമേധയാ തെരഞ്ഞെടുക്കാവുന്ന നിക്ഷേപ സമ്പാദ്യ പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് നിര്‍ബന്ധിതമാണ്. അതേസമയം മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ വിശ്രമകാലത്തേക്കുള്ള ഒരു സാമ്പത്തിക മുന്‍കരുതല്‍ എന്ന നിലയില്‍ ഇത് സ്വീകരിക്കാവുന്നതാണ്. രണ്ടായാലും എത്രയും നേരത്തേ ആരംഭിക്കുന്നോ അത്രയുമധികം നിങ്ങളുടെ പെന്ഷന് നിക്ഷേപം വര്‍ധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications