കൂടുതൽ പേരും ചിട്ടി ചേരുന്നത് മുന്നിലുള്ള സാമ്പത്തിക ചെലവുകളെ നിറവേറ്റാനാണ്. വീട് നിർമാണം, വാഹനം വാങ്ങൽ, വിവാഹം, വായ്പ തിരിച്ചടവിന് തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ ഓരോരുത്തർക്കുമുണ്ടാകും. ലക്ഷ്യം പൂർണമായും നടക്കാനും ചിട്ടി ലാഭത്തിലാക്കാനും ചിട്ടിയുടെ വിവിധ ഘട്ടങ്ങള്‍ ശ്രദ്ധപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ട്. ചിട്ടി തിരഞ്ഞെടുപ്പും ഉചിത സമയത്ത് ഉദേശിച്ച തുകയ്ക്ക് ചിട്ടി വിളിച്ചെടുക്കലും ഇതിൽ പ്രധാനമാണ്. ചിട്ടി ലേലത്തിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.
ആദ്യ മാസത്തെ ലേലം
ചിട്ടിയുടെ ആദ്യ മാസത്തില്‍ ലേലം വിളിച്ചെടുക്കുന്നവർ പൊതുവെ അത്യാവശ്യക്കാരാണ്. ഇത്തരക്കാർക്ക് പരമാവധി ലേല കിഴിവിലാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക. റെഗുലർ ചിട്ടികളാണെങ്കിൽ 30 ശതമാനം വരെ കിഴിവിൽ വിളിച്ചെടുക്കാൻ സാധിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ കാലാവധി അനുസരിച്ച് 30%, 35%, 40% എന്നിങ്ങനെയാണ് പരമാവധി ലേല കിഴിവ് വരുന്നത്.
1 ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയിൽ നിന്ന് 70,000 രൂപ മാത്രമാണ് ലഭിക്കുക. പ്ലാനിംഗ് ഇല്ലാത്തവരാണെങ്കില്‍ പരമാവധി ലേല കിഴിവില്‍ വിളിക്കരുത്. ചിട്ടിയിൽ കുറയ്ക്കുന്ന സംഖ്യയും ചിട്ടി പണം ഉപയോഗിച്ചുള്ള നേട്ടവും പരിശോധിച്ചാൽ ലാഭമാണെന്ന് കണ്ടാൽ മാത്രമെ ചിട്ടി ആദ്യ മാസം വിളിക്കാവൂ.
ചിട്ടി സ്ഥിര നിക്ഷേപം
ചിട്ടിയെ നിക്ഷേപമായി കാണുന്നവർ ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിടാറുണ്ട്. ഇതിന് ആദ്യ മാസം ചിട്ടി വിളിച്ചെടുക്കുന്നത് എപ്പോഴും ഗുണം ചെയ്യില്ല. കാലാവധി കുറവുള്ള 60 മാസം വരെ കാലാവധിയുള്ള ചിട്ടികള്‍ വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാല്‍ നഷ്ടമാണ്. പലിശ ലഭിക്കാന്‍ സമയം കുറവാണെന്നതാണ് കാരണം. ദീർഘകാല ചിട്ടികളിൽ ആദ്യ മാസം വിളിച്ചെടുത്താലും ചിട്ടി സ്ഥിര നിക്ഷേപം ലാഭകരമാകും. ചിട്ടിയിലെ ലേല കിഴിവിനേക്കാള്‍ പലിശ സ്ഥിര നിക്ഷേപിട്ടാൽ ലഭിക്കുമെന്ന് ഉറപ്പാക്കണം.
ജാമ്യം ഉറപ്പാക്കണം
ചിട്ടിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് മുൻപ് മേൽ ബാധ്യതയ്ക്ക് അനുസൃതമായ ജാമ്യം കെഎസ്എഫ്ഇയിൽ നൽകേണ്ടതുണ്ട്. ജാമ്യ വ്യവസ്ഥയെ പറ്റി ചിട്ടിയിൽ ചേരുന്നതിന് മുൻപ് തന്നെ മനസിലാക്കേണ്ടതുണ്ട്. എത്ര രൂപയുടെ ചിട്ടിയാണ്.
എത്ര തുകയ്ക്ക് എപ്പോഴാണ് ചിട്ടി വിളിക്കാൻ ഉദ്യേശിക്കുന്നത് എന്നീ കാര്യങ്ങൾ മനസിലാക്കിയാൽ മേൽ ബാധ്യതയെ പറ്റി ഏകദേശ ധാരണ ലഭിക്കും. ഇത് അനുസരിച്ച് ജാമ്യം കണ്ടെത്തി ചിട്ടിയുള്ള കെഎസ്എഫ്ഇ ശാഖ മാനേജറെ കണ്ട് വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കണം.
പ്രോക്സി ഉറപ്പാക്കാം
ചിട്ടി വിളിക്കാൻ ചിറ്റാളന് നേരിട്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഉപകാരപ്പെടുന്നതാണ് പ്രോക്സി. ശാഖ മാനേജറെയോ ചിറ്റാളന് വേറോരാളെയോ പ്രോക്സിയായി നിയമിക്കാം. പ്രോക്സിയായി ശാഖ മാനേജറെ ചുമതലപ്പെടുത്തിയാൽ പ്രോക്സി നൽകിയ തുകയ്ക്ക് ചിട്ടി വിളിക്കാൻ ആളില്ലെങ്കിൽ ചിട്ടി ലഭിക്കും. പ്രോക്സി നൽകിയ ശേഷം നേരിട്ട് പങ്കെടുത്ത് ചിട്ടി വിളിച്ചാൽ പ്രോക്സി റദ്ദാകും. ചിട്ടിയിലെ മാസ അടവ് മുടങ്ങിയാലും പ്രോക്സി റദ്ദാകും. ഇതിനാൽ മാസ അടവ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
ചിട്ടി വിളിക്കാൻ അനുയോജ്യ സമയം
സാധാരണ ഗതിയിൽ പണത്തിന്റെ ആവശ്യത്തിന് 1-2 വർഷം മുൻപ് ചിട്ടിയിൽ ചേരുന്നതാണ് ഉചിതം. ചിട്ടി പണം ലഭിക്കേണ്ട 1 വർഷത്തിന് ശേഷം പൊതുവെ ലേലം വിളി ആരംഭിക്കുകയും പരമാവധി കിഴിവിൽ അല്ലാതെ ലാഭകരമായ തുകയ്ക്ക് ചിട്ടി വിളിച്ചെടുക്കാനും സാധിക്കും. ചിട്ടിയിൽ ചേരുന്നൊരാൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ചിട്ടിതുക ആവശ്യത്തിന് ഉപകരിക്കുമോ എന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
