ചിട്ടി മാത്രമല്ല, കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ ഉയർന്ന ആദായം, കുറഞ്ഞ ചെലവിൽ വായ്പ; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെഎസ്എഫ്ഇയിൽ ചിട്ടിയെ പറ്റി അറിയുന്നവാരാണ് ഭൂരിഭാ​ഗവും. ചിട്ടികൾ നടത്തുന്നതിനൊപ്പം കെഎസ്എഫ്ഇയിൽ നിക്ഷേപ, വായ്പ പദ്ധതികളുമുണ്ട്. ബാങ്കുകളെ അപേക്ഷിച്ച് ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണ് കെഎസ്എഫ്ഇയുടെ ആകർഷണീയത. കുറഞ്ഞ ചെലവിൽ വായ്പകളും നൽകുന്നുണ്ട്. കേരള സർക്കാർ ​ഗ്യാരണ്ടിയുള്ള സ്ഥാപനമായതിനാൽ നിക്ഷേപത്തിന്റെ ​സുരക്ഷിതത്വത്തിൽ ആശങ്കകളില്ല. ചിട്ടിയിൽ ചേർന്നവർക്കും പൊതുജനങ്ങൾക്കും വ്യത്യസ്ത നിക്ഷേപങ്ങളുണ്ട്. കെഎസ്എഫ്ഇ അനുവദിക്കുന്ന നിക്ഷേപ, വായ്പ പദ്ധതികളും അവയുടെ പലിശ നിരക്കും എത്രയാണെന്ന് നോക്കാം. 

ചിട്ടിയിൽ ചേർന്നവർക്കുള്ള നിക്ഷേപങ്ങൾ

ചിട്ടിയിൽ ചേർന്നവർക്കുള്ള നിക്ഷേപങ്ങൾ

ചിട്ടി വിളിച്ചെടുത്ത പണം കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിക്കാൻ അവസരമുണ്ട്. ചിട്ടിതുക കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിക്കുകയാണെങ്കില്‍ ജാമ്യം നല്‍കേണ്ടതില്ല. നിക്ഷേപത്തിന് കെഎസ്എഫ്ഇ വാർഷിക പലിശ നൽകുകയും ചെയ്യും. ഇത്തരത്തിൽ കെഎസ്എഫ്ഇയിൽ ചിട്ടി തുക 2 തരത്തിലാണ് സ്ഥിര നിക്ഷേപമാക്കി മാറ്റുന്നത്.

Also Read: ചെറുകിട വ്യാപാരികളെ സഹായിക്കാൻ കേന്ദ്രസർക്കാറിന്റെ ഒഎൻഡിസി; ആമസോണും ഫ്ലിപ്കാർട്ടും ഇളകുമോ?Also Read: ചെറുകിട വ്യാപാരികളെ സഹായിക്കാൻ കേന്ദ്രസർക്കാറിന്റെ ഒഎൻഡിസി; ആമസോണും ഫ്ലിപ്കാർട്ടും ഇളകുമോ?

സിഎസ്ഡിടി നിക്ഷേപം

സിഎസ്ഡിടി നിക്ഷേപം

ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് എന്നതാണ് ആദ്യ നിക്ഷേപം. ചിട്ടി തുകയിൽ നിന്ന് ഭാവി ബാധ്യതയ്ക്ക് തുല്യമായ തുകയാണ് സിഎസ്ഡിടി നിക്ഷേപത്തിലേക്ക് മാറ്റുന്നത്. ചിട്ടി വിളിച്ചെടുത്ത ശേഷം കാലാവധി വരെ അടയക്കാനുള്ള ബാക്കി തുകയാണ് ഭാവി ബാധ്യത. ഈ തുകയാണ് സിഎസ്ഡിടി അക്കൗണ്ടിലേക്ക് മാറ്റുക. 30 ദിവസം മുതല്‍ ചിട്ടി തീരുന്നത് വരെയാണ് നിക്ഷേപത്തിന്റെ കാലാവധി. 7 ശതമാനം വാർഷിക പലിശ നിക്ഷേപത്തിന് ലഭിക്കും.

പ്രൈസ് മണി സ്ഥിര നിക്ഷേപം

വിളിച്ചെടുത്ത/ നറുക്ക് ലഭിച്ച ചിട്ടി തുകയിൽ നിന്ന് സിഎസ്ഡിടി നിക്ഷേപത്തിലേക്ക് മാറ്റിയ തുക കിഴിച്ചുള്ള പണമാണ് പ്രൈസ് മണി സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നത്. 30 ദിവസം മുതല്‍ ചിട്ടി തീരുന്നത് വരെയാണ് കാലാവധി. 6.5 വാർഷിക പലിശ ലഭിക്കും. 

Also Read: അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്Also Read: അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്

മറ്റു നിക്ഷേപങ്ങൾ

മറ്റു നിക്ഷേപങ്ങൾ

ഫിക്‌സഡ് ഡെപ്പോസിറ്റ് ഫ്രം പബ്ലിക്ക് - ചിട്ടിയിൽ ചേരാത്തവർക്കും കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപമിടാം. ഇതിനെയാണ് ഫിക്‌സഡ് ഡെപ്പോസിറ്റ് ഫ്രം പബ്ലിക്ക് 30 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ് ഇതിന്റെ കാലാവധി. 6 ശതമാനം പലിശ ലഭിക്കും.

സീനിയർ സിറ്റിസൺ എഫ്ഡി- മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനും 30 ദിവസം മുതൽ 3 വർഷം വരെയാണ് കാലാവധി. 6.5 ശതമാനമാണ് കെഎസ്എഫ്ഇ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക്.

ഹ്രസ്വകാല എഫ്ഡി- 4 വ്യത്യസ്ത കാലയളവിവുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപവുമുണ്ട്. 30-60 ദിവസം വരെ കാലാവിധിയിൽ 3.25 ശതമാനാണ് പലിശ. 61-90 ദിവസം വരെ 4.25 ശതമാനം, 91-180 ദിവസം വരെ -4.75 ശതമാനം, 181-364 ദിവസം വരെ 5.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

സുഗമ നിക്ഷേപം- ബാങ്കുകളിലെ സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടിന് സമാനമായ നിക്ഷേപമാണ് കെഎസഎഫ്ഇ സു​ഗമ അക്കൗണ്ട. ഇതിന് 5.5 ശതമാനം പലിശ ലഭിക്കും.

വായ്പ പദ്ധതികള്‍

വായ്പ പദ്ധതികള്‍


ചിട്ടി പ്രൈസ് മണി അഡ്വാന്‍ഡ് പേയ്‌മെന്റ്

ചിട്ടി വിളിച്ചെടുത്താല്‍ തൊട്ടടുത്ത മാസം അതേ ദിവസമാണ് പണം കിട്ടുക. എന്നാൽ നേരത്തെ പണം ആവശ്യമുള്ളവർക്ക് കെഎസ്എഫ്ഇ പണം നൽകും. ഇതിന് നേരത്തെ നൽകുന്ന ദിവസത്തെ അടിസ്ഥാനമാക്കി പലിശ കിഴിച്ചാണ് പണം നൽകുക. 12.25 ശതമാനമാണ് പലിശ നിരക്ക്.

പാസ്ബുക്ക് ലോണ്‍

വിളിച്ചെടുക്കാത്ത ചിട്ടിയുടെ പാസ്ബുക്കില്‍ എത്ര രൂപ അടവ് വന്നിട്ടുണ്ടോ ഇതിന് അുസരിച്ച് പണം ലഭിക്കുന്ന വായ്പയാണിത്. 60-65 ശതമാനം വരെ വായ്പയായി ലഭിക്കും. പാസ്ബുക്ക് വായ്പയ്ക്ക് ജാമ്യങ്ങള്‍ ആവശ്യമില്ല. വാര്‍ഷിക പലിശ 10.75 ശതമാനമാണ്.

കെഎസ്എഫ്ഇ ചിട്ടി ലോണ്‍

കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രത ചിട്ടിയുടെ ഭാ​ഗമായി ആദ്യ തവണ അടച്ചാല്‍ ചിട്ടിതുകയുടെ 50 ശതമാനം വായ്പ ലഭിക്കും. ഇതിന് ജാമ്യം ആവശ്യമാണ്. 50 മാസം കുറവ് കാലാവധിയുള്ള ചിട്ടികളില്‍ നിന്ന് വായ്പയെടുക്കുമ്പോൾ 12 ശതമാനവും 50 മാസത്തിൽ കൂടുതൽ കാലവധിയുള്ള ചിട്ടികളിൽ നിന്നുള്ള വായ്പയ്ക്ക് 11.5 ശതമാനവും പലിശ ഈടാക്കും. 

മറ്റു വായ്പ പദ്ധതികൾ

മറ്റു വായ്പ പദ്ധതികൾ

സ്വർണ വായ്പ- 20,000 രൂപ വരെയുള്ള സ്വർണ വായ്പയ്ക്ക് 6.75 ശതമാനമാണ് പലിശ നിരക്ക്. 20,001-30,000 രൂപ വരെയുള്ള സ്വർണ വായ്പകൾക്ക് കെഎസ്എഫ്ഇ.8.5 ശതമാനവും 30,000 രൂപ മുതൽ 25 ലക്ഷം രൂപ വരെയുള്ളവയാക്ക് 8.9 ശതമാനം പലിശയും ഈടാക്കും.
4.9 ശതമാനം വാര്‍ഷിക പലിശയിൽ ലഭ്യമാക്കുന്നൊരു വായ്പയാണ് ജനമിത്രം ഗോള്‍ഡ് ലോണ്‍. 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. 1 വര്‍ഷത്തിനുള്ളില്‍ മാസത്തവണകളായി പണം അടച്ചു തീർക്കണം. 

Also Read: ബാങ്കുകളിൽ 7.25% പലിശ! ആവർത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യംAlso Read: ബാങ്കുകളിൽ 7.25% പലിശ! ആവർത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യം

ഭവന വായ്പ-

ഭവന വായ്പ- 1 കോടി വരെ ഭവന വായ്പ കെഎസ്എഫ്ഇ അനുവദിക്കും. 10 ലക്ഷം രൂപ വരെ 8.5 ശതമാനമാണ് പലിശ നിരക്ക്. 10 ലക്ഷത്തിന് മുകളിൽ 9.25 ശതമാനം പലിശ ഈടാക്കും.

വ്യക്തിഗത വായ്പ- 25 ലക്ഷം രൂപ വരെയാണ് വ്യക്തി​ഗത വായപ അനുവദിക്കുന്നത്. 11- 11.5 ശതമാനമാണ് പലിശ നിരക്ക്.

വാഹന വായ്പ- വാഹനങ്ങൾ വാങ്ങാനും കെഎസ്എഫ്ഇ ജാമ്യം അനുവദിക്കും. 12 ശതമാനമാണ് പലിശ നിരക്ക്.

എഫ്ഡി ലോണ്‍- സ്ഥിര നിക്ഷേപം പിൻവലിക്കാതെ നിക്ഷേപത്തിന് മുകളിൽ വായ്പയെടുക്കാം. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിനേകകാൾ 2 ശതമാനം അധികമായിരിക്കും പലിശ നിരക്ക്.

Read more about: investment ksfe
English summary

KSFE Provide Various Investment And Loan Plan To Public With Attractive Interest Rate; Details Here

KSFE Provide Various Investment And Loan Plan To Public With Attractive Interest Rate; Details Here
Story first published: Tuesday, August 9, 2022, 9:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X