സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനെക്കുറിച്ച് നിങ്ങളിൽ എത്ര പേർക്ക് അറിയാം? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സാമ്പത്തിക സ്ഥാപനമാണിത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറയുന്ന നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സുരക്ഷിത നിക്ഷേപ മാർഗമാണ് കെടിഡിഎഫ്സിയ്ക്ക് കീഴിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതികൾ.
സർക്കാർ ഉടമസ്ഥതയിൽ
കെടിഡിഎഫ്സി പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ്. പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് കേരള സർക്കാരാണ് ഉറപ്പുനൽകുന്നത്. നിക്ഷേപങ്ങൾക്ക് സമ്പൂർണ്ണ സുരക്ഷയും ന്യായമായ വരുമാനവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഓരോ നിക്ഷേപകന്റെയും ആവശ്യങ്ങൾ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാവുന്ന നിരവധി വായ്പാ ഉൽപ്പന്നങ്ങൾ കെടിഡിഎഫ്സി വാഗ്ദാനം ചെയ്യുന്നുണ്ട്.
വിവിധ തരം ഫിക്സഡ് ഡിപ്പോസിറ്റ്
രണ്ട് തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതികളാണ് കെടിഡിഎഫ്സിയ്ക്ക് കീഴിലുള്ളത്. പീരിയോഡിക് ഇൻട്രെസ്റ്റ് പേയ്മെന്റ് സ്കീമും മണി മൾട്ടിപ്ലയർ സ്കീമും. പീരിയോഡിക് ഇൻട്രെസ്റ്റ് പേയ്മെന്റ് സ്കീം (പിപിഎസ്) പ്രകാരം, പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ അടിസ്ഥാനത്തിൽ ലഭിക്കും. മണി മൾട്ടിപ്ലയർ സ്കീം (എംഎംഎസ്) പ്രകാരം, പലിശ പ്രതിമാസം കൂട്ടുകയും നിക്ഷേപകന് കാലാവധി പൂർത്തിയാകുമ്പോൾ മാത്രം ലഭിക്കുകയും ചെയ്യും.
നിക്ഷേപ തുകയും കാലാവധിയും
ഈ സ്കീമുകളിലേതിലെങ്കിലും നിക്ഷേപം നടത്തുന്നതിന്, ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. കെടിഡിഎഫ്സി സ്ഥിര നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് ഒരു വർഷവും പരമാവധി കാലയളവ് അഞ്ച് വർഷവുമാണ്. ഒരു സാമ്പത്തിക വർഷത്തിൽ 5000 രൂപ വരെയുള്ള പലിശയ്ക്ക് ആദായനികുതി കുറയ്ക്കില്ല. തുക 5,000ന് മുകളിലാണെങ്കിൽ 15G / 15H ഫോമുകൾ ഹാജരാക്കേണ്ടതുണ്ട്.
കെടിഡിഎഫ്സി സ്ഥിര നിക്ഷേപം എങ്ങനെ തുറക്കാം?
സ്ഥിര നിക്ഷേപത്തിനായി കെടിഡിഎഫ്‌സിയിൽ അപേക്ഷ സമർപ്പിക്കേണ്ടത് താഴെ പറയുന്ന രീതിയിലാണ്.
- കെടിഡിഎഫ്സി ഓഫീസുകളിൽ നേരിട്ട് ഫോമുകൾ സമർപ്പിക്കുക
- കെടിഡിഎഫ്‌സി നിയമിച്ച അംഗീകൃത ഫണ്ട് അറേഞ്ചർമാർ / ഏജന്റുമാർ വഴി ഫോമുകൾ നൽകുക.
കാലാവധിയ്ക്ക് മുമ്പുള്ള പിൻവലിക്കൽ
നിക്ഷേപം ആരംഭിച്ച് മൂന്ന് മാസം മുതൽ പണം പിൻവലിക്കാൻ നിക്ഷേപകർക്ക് സാധിക്കും. മൂന്ന് മാസത്തിന് ശേഷവും എന്നാൽ ആറ് മാസം തികയുന്നതിന് മുമ്പും പണം പിൻവലിച്ചാൽ പലിശ ലഭിക്കില്ല. അതിന് ശേഷമുള്ള പിൻവലിക്കലിന് സാധാരണ പലിശ നിരക്കിനേക്കാൾ 2% കുറഞ്ഞ പലിശ ലഭിക്കും.
പലിശ നിരക്ക്
2019 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന കെടിഡിഎഫ്‌സിയുടെ സ്ഥിര നിക്ഷേപ കാലാവധിയും വാർഷിക പലിശ നിരക്കും ചുവടെ ചേർക്കുന്നു.
- 1 വർഷം - 7.76%
- 2 വർഷം - 8.06%
- 3 വർഷം - 8.38%
- 4 വർഷം - 8.38%
- 5 വർഷം - 8.71%
മറ്റ് പ്രത്യേകതകൾ
- 25 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്ക് 25% അധിക പലിശ നിരക്ക് ലഭിക്കും
- മുതിർന്ന പൗരന്മാർക്ക് 25% അധിക പലിശ നിരക്ക് ലഭിക്കും
- ജോയിന്റ് നിക്ഷേപത്തിൽ മൂന്ന് പേരിൽ കൂടുതൽ അംഗങ്ങളാകരുത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications