9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റത്തവണ നിക്ഷേപത്തിലൂടെ പണം ഇരട്ടിയാക്കുന്ന നിക്ഷേപങ്ങളെ പറ്റി കേൾക്കുമ്പോൾ തട്ടിപ്പാണോ എന്നാണ് പലരുടെയും സംശയം. സർക്കാർ ​ഗ്യാരണ്ടിയുള്ള ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പദ്ധതിയായതിനാൽ വിശ്വസിച്ച് നിക്ഷേപിക്കാം. നിക്ഷേപം ഇരട്ടിയാകുന്നതിനൊപ്പം ജീവിതത്തിനുള്ള സാമ്പത്തിക പരിരക്ഷയും ഈ നിക്ഷേപത്തിലൂടെ ലഭിക്കും. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ധൻ വർഷ പോളിസിയാണ് നിക്ഷേപകരുടെ പണം ഇരട്ടിയാക്കുന്നത്. ഇതിന്റെ വിശദാംശങ്ങളാണ് ഈ ലേഖനത്തിൽ.

എൽഐസി ധൻ വർഷ പോളിസി

എൽഐസി ധൻ വർഷ പോളിസി

2022 ഒക്ടോബർ 17നാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ എല്‍ഐസി ധന്‍ വര്‍ഷ പോളിസി അവതിപ്പിച്ചത്. ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണ് ധന്‍ വര്‍ഷ. ലൈഫ് ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യത്തിന്റെ ഗുണങ്ങള്‍ ലഭിക്കുന്നൊരു പ്ലാനാണിത്. 2 വ്യത്യസ്ത തരത്തിലുള്ള ഓപ്ഷനുകളിലൂടെ പോളിസിയിൽ ചേരാം. 

Also Read: 60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾAlso Read: 60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ

മരണ ആനുകൂല്യമായി സം അഷ്വഡ് ഓണ്‍ ഡെത്തും ഗ്യാരണ്ടീഡ് അഡീഷനും ലഭിക്കും. കാലാവധിയില്‍ ബേസിക് സം അഷ്വേഡിനൊപ്പം ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും. രണ്ട് വ്യത്യസ്ത ഓപ്ഷനുകളിലായി പദ്ധതിയില്‍ ചേരാം. പോളിസിയിലെ ചുരുങ്ങിയ സം അഷ്വേഡ് തുക 1.25 ലക്ഷമാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും. 

Also Read: 7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!Also Read: 7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!

പ്രായ പരിധി

പ്രായ പരിധി

പോളിസി ടേം അനുസരിച്ചാണ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്. 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ 3 വയസ് പൂര്‍ത്തിയാകണം. 10 വര്‍ഷ പോളിസിയില്‍ 8 വയസുകാരന് ചേരാം. കാലാവധിയില്‍ 18 വയസ് പൂര്‍ത്തിയാകണം. ഓപ്ഷന്‍ ഒന്ന് പ്രകാരം പോളിസിയില്‍ ചേരുന്നൊരാള്‍ക്കുള്ള ഉയര്‍ന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന്‍ രണ്ടില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്. 

Also Read: ക്ഷമ നൽകിയ സമ്മാനം; 1 ലക്ഷത്തെ 6 കോടിയാക്കി മാറ്റിയ മൾട്ടിബാ​ഗർ ഓഹരി; കാത്തിരിപ്പ് 11 വർഷംAlso Read: ക്ഷമ നൽകിയ സമ്മാനം; 1 ലക്ഷത്തെ 6 കോടിയാക്കി മാറ്റിയ മൾട്ടിബാ​ഗർ ഓഹരി; കാത്തിരിപ്പ് 11 വർഷം

വ്യത്യസ്ത ഓപ്ഷനുകൾ

വ്യത്യസ്ത ഓപ്ഷനുകൾ

രണ്ട് ഓപ്ഷനുകളിലായി പോളിസിയില്‍ ചേരാം. ഓപ്ഷന്‍ ഒന്ന് തിരഞ്ഞെടുത്താല്‍ പ്രീമിയത്തിന്റെ 1.25 ഇരട്ടി ഡെത്ത് ബൈനഫിറ്റും ഗ്യാരണ്ടീഡ് അഡിഷണന്‍ ബോണസും ലഭിക്കും. രണ്ടാമത്തെ ഓപ്ഷനില്‍ പ്രീമിയത്തിന്റെ 10 മടങ്ങ് ഡെത്ത് ബെനഫിറ്റ് ലഭിക്കും. ബോണസിന്റെ കാര്യത്തില്‍ ഓപ്ഷന്‍ ഒന്നിനാണ് നേട്ടം.

10 വര്‍ഷത്തിന്റെ പോളിസി 7 ലക്ഷത്തിന് മുകളിലുള്ള സം അഷ്വേഡിന് വാങ്ങുന്നൊരാള്‍ക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഓപ്ഷന്‍ രണ്ടില്‍ ഇത് യഥാക്രമം 35 രൂപ, 40 രൂര എന്നിങ്ങനെയാണ്. മരണാനുകൂല്യം കൂടുതൽ ലഭിക്കുന്നത് ഓപ്ഷൻ രണ്ടിലും മെച്യൂരിറ്റ് ബെനഫിറ്റ് കൂടുതൽ ലഭിക്കുന്നത് ഓപ്ഷൻ ഒന്നിലുമാണ്.

പോളിസി കാൽക്കുലേറ്റർ

പോളിസി കാൽക്കുലേറ്റർ

35 വയസുള്ള വ്യക്തി 10 ലക്ഷം രൂപ സം അഷ്വേഡുള്ള എൽഐസി ധൻ വർഷ പോളിസി 15 വർഷത്തെ പോളിസി കാലാവധിയിൽ വാങ്ങുന്നൊരാൾ ഓപ്ഷൻ 2 തിരഞ്ഞെടുത്താൽ വലിയ തുകയുടെ മരണാനന്തര ആനുകൂല്യം ലഭിക്കും. ഒറ്റത്തവണ പ്രീമിയമായി നികുതി ഉൾപ്പെടെ അടയ്ക്കേണ്ട തുക 9,14,323 രൂപയാണ്.

1000 രൂപ അടിസ്ഥാന സം അഷ്വേർഡിന് 40 രൂപയാണ് ഗ്യാരണ്ടിഡ് അഡിഷൻ. ഇതുപ്രകാരം പോളിസി ഉടമ പത്താം വർഷത്തിൽ മരണപ്പെട്ടാൽ നോമിനിക്ക് 91,49,500 രൂപ ലഭിക്കും. 15-ാം വർഷത്തിൽ മരണപ്പെടുകയാണെങ്കിൽ 93,49,500 രൂപ പോളിസി ഉടയുടെ നോമിനിക്ക് ലഭിക്കും. പോളിസി ഉടമ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ 16 ലക്ഷം രൂപ ലഭിക്കും.

മെച്യൂരിറ്റി തുക

ഓപ്ഷൻ ഒന്ന് തിരഞ്ഞെടുക്കുന്നയാൾക്കാണ് മെച്യൂരിറ്റി തുക ഇരട്ടിയാകുന്നതും കൂടുതൽ ബോണസ് ലഭിക്കുന്നതും. 30 വയസിൽ 10 ലക്ഷം രൂപ സം അഷ്വേഡും 15 വർഷ കാലത്തെ പോളിസി തിരഞ്ഞടുത്താൽ ഒറ്റത്തവണ പ്രീമിയമായി നികുതി ഉൾപ്പെടെ 9,26,654 രൂപ അടയ്ക്കണം. 15 വര്‍ഷ കാലാവധി പൂർത്തിയാക്കുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റായി 21.25 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 11,83,438 രൂപ മുതല്‍ 22.33 ലക്ഷത്തിന്റെ മരണാനുകൂല്യം ലഭിക്കുന്നു.

Read more about: investment lic
English summary

LIC Dhan Varsha Policy Doubles Your Money; Invest 9 Lakh Rs As Single Premium And Get 21 Lakh

LIC Dhan Varsha Policy Doubles Your Money; Invest 9 Lakh Rs As Single Premium And Get 21 Lakh, Read In Malayalam
Story first published: Sunday, February 5, 2023, 13:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X