വിരമിക്കൽ കാലത്തിന് ശേഷം പെൻഷൻ ആഗ്രഹിക്കുന്നവരാണെങ്കിൽ സുരക്ഷിതമായ നിക്ഷേപങ്ങൾ കണ്ടെത്തുന്നതാണ് ഉചിതം. മാസത്തിൽ മുടക്കമില്ലാതെ നിശ്ചിത തുക വരുമാനം ലഭിച്ചാൽ വിരമിക്കൽ കാലത്ത് വരുന്ന ജീവിത ചെലവുകളെ മറ്റുള്ളവരെ ആശ്രയിക്കാതെ നേരിടാനാകും. ഇന്ന് വിപണിയിലേക്ക് നോക്കുകയാണെങ്കിൽ വിവിധ തരം പെൻഷൻ പദ്ധതികളുണ്ട്. ഇക്വിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി പദ്ധതികൾ.
മാസത്തിൽ ആശങ്കകളില്ലാതെ പെൻഷൻ നേടാൻ സാധിക്കുന്ന വിവിധ പെൻഷൻ പ്ലാനുകൾ എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വയവന്ദൻ യോജന, എൽഐസി ജീവൻ ശാന്തി, സരൾ പെൻഷൻ യോജന എന്നിവ ഇക്കൂട്ടത്തിലുള്ളവയാണ്. ഇവയിൽ പ്രധാനപ്പെട്ട, മരണം വരെ പെൻഷൻ ലഭിക്കുന്ന, എൽഐസി പുതുതായി ആരംഭിച്ച പദ്ധതിയാണ് എൽഐസി ജീവൻ അക്ഷയ് പ്ലാൻ. 2022 ആഗസ്റ്റിലാണ് പദ്ധതി അവതരിപ്പിച്ചത്. വിശദാംശങ്ങളും എങ്ങനെ മരണം വരെ 20,000 രൂപ പെൻഷൻ നേടാമെന്നും ചുവടെ നോക്കാം.
എൽഐസി ജീവൻ അക്ഷയ്
30 വയസിനും 85 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പോളിസിയില്‍ ചേരാന്‍ സാധിക്കുക. പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വാര്‍ഷിക ആന്യുറ്റി 12000 രൂപയുമാണ്. കൂടിയ സംഷ്വേഡിനും ആന്യുറ്റിയ്ക്കും പരിധിയില്ല. അഷ്വേഡ് തുകയ്ക്ക് അനുസരിച്ചാണ് പെൻഷൻ ലഭിക്കുക. ആന്യുറ്റിയായാണ് പെൻഷൻ വിതരണം ചെയ്യുക.
പോളിസി വാങ്ങിയതിന് 90 ദിവസത്തിന് ശേഷം പോളിസിക്ക് മുകളില്‍ വായ്പ ലഭിക്കും. ഭിന്നശേഷിയുള്ളവർക്കും ഈ പോളിസി പ്രയോജനപ്പെടുത്താം.
പോളിസി ഓപ്ഷനുകൾ
പെൻഷൻ തുക എങ്ങനെ ലഭിക്കുമെന്നതിന് 10 ഓപ്ഷനുകൾ പോളിസി നൽകിയിട്ടുണ്ട്. ഇവയിൽ നിക്ഷേപകന്റെ താൽപര്യപ്രകാരം ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം. പോളിസി ഉടമയുടെ ജീവിത കാലം മുഴുവന്‍ പെന്ഷന് ലഭിക്കുകയും മരണത്തോടെ ആന്യുറ്റി പെയ്മെന്റ് അവസാനിക്കുകയും ചെയ്യുന്ന ഓപ്ഷനാണ് ആദ്യത്തേത്. മറ്റ് ഓപ്ഷനുകളിലും പോളിസി ഉടമയുടെ മരണം വരെ പെന്ഷന് ലഭിക്കും. 5, 10, 15, 20 എന്നിങ്ങനെ നാല് ഗ്യാരണ്ടി പിരിയഡ് ഉണ്ടാകും.
ഇക്കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ശേഷം ഗ്യാരണ്ടി പിരിയഡ് വരെ നോമിനിക്ക് പെന്ഷന് ലഭിക്കും. ഇത്തരത്തിലുള്ള 10 ഓപ്ഷനുകള്‍ പോളിസിയില്‍ നിന്ന് ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷം ഭാര്യയ്ക്ക് പെൻഷൻ ലഭിക്കുന്ന പോളിസി ഓപ്ഷനുമുണ്ട്.
പെൻഷൻ കാൽക്കുലേറ്റർ
എൽഐസി ജീവൻ അക്ഷയ് പ്ലാനിൽ സം അഷ്വേഡിന് അടിസ്ഥാനമായാണ് പെൻഷൻ ലഭിക്കുന്നത്. ആന്യുറ്റി ഓപ്ഷൻ A പ്രകാരം ലഭിക്കുന്ന പെൻഷൻ എത്രയാണെന്ന് നോക്കാം. മാസത്തില്‍ 20,000 രൂപ മാസ പെന്ഷന് ലഭിക്കാൻ 33 വയസുകാരൻ 40 ലക്ഷം സം അഷ്വേഡിനുള്ള പോളിസി വാങ്ങണം. ഇതുപ്രകാരം മാസത്തില്‍ 21,040 രൂപ പെന്ഷന് ലഭിക്കും. ഒറ്റത്തവണ പ്രീമിയമായി നികുതി അടയ്ക്കം 40.72 ലക്ഷം രൂപ അടയ്ക്കണം.
10 ലക്ഷം രൂപയുടെ പോളിസി വാങ്ങിയാല്‍ മാസത്തില്‍ 5,231 രൂപയാണ് ലഭിക്കുക. 15 ലക്ഷം രൂപയ്ക്ക് എല്‍ഐസി ജീവന് അക്ഷയ് പോളിസി വാങ്ങിയാല്‍ 7,846 രൂപ മാസത്തില്‍ ലഭിക്കും. ഒറ്റത്തവണ പ്രീമിയമായി 15.27 ലക്ഷം രൂപ അടയ്ക്കണം.
43 വയസുകാരൻ 10 ലക്ഷം രൂപയുടെ പോളിസി വാങ്ങിയാൽ സിംഗിൽ പ്രീമിയമായി 10.18 ലക്ഷം രൂപ അടയ്ക്കണം. മാസത്തിൽ 5,538 രൂപ പെൻഷൻ ലഭിക്കും. 45 വയസുകാരൻ 70 ലക്ഷം രൂപയുടെ പോളിസി വാങ്ങിയാൽ 71,26,000 രൂപ പ്രീമിയം അടയ്ക്കേണ്ടി വരും. പോളിസി ഉടയമക്ക് മരണം വരെ 36,000 രൂപ ഈ വ്യക്തിക്ക് പെൻഷൻ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
