എല്ലാ ജോലിക്കാർക്കും വിരമിച്ച ശേഷം പെൻഷന് അർഹതയുണ്ടാകണമെന്നില്ല. ഇത്തരക്കാർ സാധാരണയായി വിശ്രമ കാലത്തേക്കുള്ള ചെലവുകൾക്ക് പണം പ്രത്യേകതമായി കണ്ടത്തേണ്ടതുണ്ട്. റിയൽ എസ്റ്റേറ്റ് നിക്ഷേപം, ഇക്വിറ്റി നിക്ഷേപങ്ങൾ ഇതിനുള്ള സാധ്യതകളാണ്. ഇത്തരം നിക്ഷേപങ്ങളിലേക്ക് പോകാൻ സാധിക്കാത്തവർക്ക് ചുരുങ്ങിയ ചെലവിൽ പരിശോധിക്കാവുന്നൊരു പെൻഷൻ പദ്ധതിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍. വിരമിക്കല്‍ കാലത്തേക്കുള്ള നിരവധി പദ്ധതികള്‍ എല്‍ഐസി നടത്തുന്നുണ്ട്.

ആദായത്തിനൊപ്പം നല്ലൊരു തുക നികുതിയായും ലാഭിക്കാമെന്നതാണ് എല്‍ഐസി പദ്ധതികളുടെ ഗുണം. ചെറിയ തുകയുടെ ഒറ്റത്തവണ പ്രീമിയം വഴി മാസ വരുമാനം നേടാൻ സാധിക്കുന്ന പദ്ധതികളും എല്‍ഐസി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു പദ്ധതിയാണ് എൽഐസി ജീവൻ അക്ഷയ. ചെറിയ തുകയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മരണം വരെ പെന്‍ഷന്‍ എന്നതാണ് ഗുണം. വിശദാംശങ്ങൾ നോക്കാം.

എൽഐസി ജീവൻ അക്ഷയ് പോളിസി
എല്‍ഐസി ജീവന്‍ അക്ഷയ് പോളിസി പെൻഷൻ പദ്ധതിയായതിനാൽ 30 വയസ് പൂർത്തിയായവർക്കാണ് ചേരാൻ സാധിക്കുന്നത്. 85 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. ഭിന്നശേഷിയുള്ളവർക്കും ഈ പോളിസി പ്രയോജനപ്പെടുത്താം. 1 ലക്ഷം രൂപയാണ് പദ്ധതിയിലേക്ക് ഒറ്റതവണയായി നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ പ്രീമിയം. പരിധിയില്ലാത്ത തുക നിക്ഷേപിക്കാം. ഇതിന് അനുസരിച്ചാണ് പെൻഷൻ ലഭിക്കുക.
Also Read: ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടോ? നല്ല രീതിയിൽ ഉപയോഗിക്കാൻ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരാം

സംയുക്തമായും പദ്ധതിയിൽ ചേരാം. ഒരോരുത്തരും കുറഞ്ഞത് 1 ലക്ഷം രൂപ വീതമെങ്കിലും നിക്ഷേപിക്കണം. 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് കുറഞ്ഞ വാർഷിക പെൻഷൻ 12,000 രൂപയാണ്. മാസത്തിൽ കുറഞ്ഞത് 1,000 രൂപ ഈ പോളിസി വഴി ലഭിക്കും. പെൻഷൻ തുക എങ്ങനെ ലഭിക്കുമെന്നതിന് 10 ഓപ്ഷനുകൾ പോളിസി നൽകിയിട്ടുണ്ട്. ഇവയിൽ നിക്ഷേപകന്റെ താൽപര്യപ്രകാരം ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

ഓപ്ഷനുകൾ
പോളിസി ഉടമയുടെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുകയും മരണത്തോടെ ആന്യുറ്റി പെയ്‌മെന്റ് അവസാനിക്കുകയും ചെയ്യുന്ന ഓപ്ഷനാണ് ആദ്യത്തേത്. മറ്റ് ഓപ്ഷനുകളിലും പോളിസി ഉടമയുടെ മരണം വരെ പെന്‍ഷന്‍ ലഭിക്കും. 5, 10, 15, 20 എന്നിങ്ങനെ നാല് ഗ്യാരണ്ടി പിരിയഡ് ഉണ്ടാകും. ഇക്കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ശേഷം ഗ്യാരണ്ടി പിരിയഡ് വരെ നോമിനിക്ക് പെന്‍ഷന്‍ ലഭിക്കും. ഇത്തരത്തിലുള്ള 10 ഓപ്ഷനുകള്‍ പോളിസിയില്‍ നിന്ന് ലഭിക്കും.

പെൻഷൻ കാൽക്കുലേറ്റർ
ജീവൻ അക്ഷയ് പോളിസിയിൽ ജീവിത കാലം മുഴുവൻ പെൻഷൻ ലഭിക്കേണ്ട ആന്യുറ്റി ഓപ്ഷൻ തിരഞ്ഞെടുത്താൽ ലഭിക്കുന്ന പെൻഷൻ നോക്കാം. 9 ലക്ഷം രൂപയുടെ പോളിസി വാങ്ങിയൊരാൾക്ക് 9,16,200 രൂപ നികുതി അടയ്ക്കണം നിക്ഷേപിക്കണം. ഇവർക്ക് മാസത്തിൽഷ 6,859 രൂപ ലഭിക്കും. വർഷത്തിൽ 86,265 രൂപ, അർധ വർഷത്തിൽ 42,008 രൂപ, ത്രൈമാസത്തിൽ 20,745 രൂപ എന്നിങ്ങനെ പെൻഷൻ ലഭിക്കും.
45 വയസുള്ള വ്യക്തി 70,00,000 രൂപ നിക്ഷേിച്ചാലാണ് പ്രതിമാസം 36,429 രൂപ പെൻഷൻ മരണം വരെ ലഭിക്കുന്നത്. പ്രതിമാസം 20,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ ഏകദേശം 40 ലക്ഷം രൂപ നിക്ഷേപിക്കണം.