മാസം 1,350 രൂപ മുടക്കാനുണ്ടോ? 100 വയസ് വരെ 36,000 രൂപ പെൻഷൻ ഉറപ്പ്! ഉ​ഗ്രൻ പദ്ധതിയിങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്ക് ആവശ്യമായവയാണ്. വിമരിക്കൽ കാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് നഷ്ട സാധ്യതയില്ലാതെ ഉറപ്പുള്ള വരുമാനം ലഭിക്കുന്ന നിക്ഷേപങ്ങൾ ലഭിക്കണം. ഇതിനൊപ്പം നല്ല ആദായം തരുന്നവയുമാകണം. ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ഓഹരിയധിഷ്ഠിത നിക്ഷേപങ്ങൾ ഉയർന്ന ലാഭം തരുമെങ്കിലും നഷ്ട സാധ്യത മുന്നിലുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം റിസ്കെടുക്കാൻ തയ്യാറല്ലാത്തവർക്ക് സർക്കാർ ​ഗ്യാരണ്ടിയുള്ള സുരക്ഷിത നിക്ഷേപങ്ങൾ പരിഗണിക്കാം. 

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷൻ

ഇത്തരത്തിൽ സ്വന്തം പണം ഉയര്‍ന്ന വളര്‍ച്ച ലഭിക്കുന്നിടത്ത് നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് വിവിധ സർക്കാർ പദ്ധതികളുണ്ട്. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ ജീവന്‍ ഉമാം​ഗ് പദ്ധതി. ഇത്തരക്കാർക്കായി തയ്യാറാക്കിയ പദ്ധതിയാണ് കാലാവധിക്ക് ശേഷം വർഷത്തിൽ പെൻഷനായി നല്ലൊരു തുക ലഭിക്കുന്ന പദ്ധതിയാണിത്. ഒപ്പം ലൈഫ് ഇന്‍ഷൂറന്‍സിന്റെ ഗുണങ്ങള്‍ കൂടി എൽഐസി ജീവൻ ഉമാം​ഗ് പദ്ധതിയിൽ നിന്ന് ലഭിക്കും. 

Also Read: പൊളിച്ചു! നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയാക്കിയ സ്‌മോള്‍ കാപ് ഫണ്ട്; കൂട്ടത്തില്‍ 'ഒറ്റയാന്‍'Also Read: പൊളിച്ചു! നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയാക്കിയ സ്‌മോള്‍ കാപ് ഫണ്ട്; കൂട്ടത്തില്‍ 'ഒറ്റയാന്‍'

എൽഐസി ജീവൻ ഉമാം​ഗ് വിശദാംശങ്ങൾ

എൽഐസി ജീവൻ ഉമാം​ഗ് വിശദാംശങ്ങൾ

90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ് വരെ പോളിസിയിൽ ചേരാൻ സാധിക്കും. 100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസി നല്‍കുന്നത്. 32 വയസില്‍ പോളിസിയില്‍ ചേരുന്നൊരാൾക്ക് 68 വയസ് വരെ കവറേജ് ലഭിക്കും. 2 ലക്ഷമാണ് പോളിസിയിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക. ഉയർന്ന സം അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. 

Also Read: ചിട്ടിയിൽ എങ്ങനെ 'ഭാവി ബാധ്യത' മറികടക്കാം; എല്ലാ വസ്തുവും കെഎസ്എഫ്ഇയിൽ ജാമ്യമാണോ? വ്യവസ്ഥകളറിയാംAlso Read: ചിട്ടിയിൽ എങ്ങനെ 'ഭാവി ബാധ്യത' മറികടക്കാം; എല്ലാ വസ്തുവും കെഎസ്എഫ്ഇയിൽ ജാമ്യമാണോ? വ്യവസ്ഥകളറിയാം

പോളിസി കാലയളവ്

ചുരുങ്ങിയ പോളിസി കാലയളവ് 15 വർഷമാണ്. 20 വർഷം, 25 വർഷം, 30 വ​ർഷം എന്നിങ്ങനെ വിവിധ കാലാവധിയിൽ പ്രീമിയം അടയ്ക്കാൻ സാധിക്കും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ പോളിസിയിൽ പ്രീമിയം അടയ്ക്കാം. കുട്ടികളുടെ പേരിലാണ് പോളിസിയിൽ ചേരുന്നതെങ്കിൽ വരുമാനം ലഭിക്കാൻ 30 വയസ് പൂര്‍ത്തിയാകണം. 3 വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും. 

Also Read: ഓഹരികള്‍ വില്‍ക്കാതെയും പണമാക്കാം; ഞൊടിയിടയിൽ 20 ലക്ഷം വരെ നേടാം; അറിയാം വായ്പ പദ്ധതിAlso Read: ഓഹരികള്‍ വില്‍ക്കാതെയും പണമാക്കാം; ഞൊടിയിടയിൽ 20 ലക്ഷം വരെ നേടാം; അറിയാം വായ്പ പദ്ധതി

പോളിസി തുക

പോളിസി തുക

പ്രീമിയം അടവ് കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ലഭിക്കുന്ന തുക വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയായിരിക്കും. പോളിസി ഉടമ പ്രീമിയം കാലയളവ് എല്ലാ മാസ തവണകളും അടച്ച് പൂര്‍ത്തിയാക്കിയാല്‍ സം അഷ്വേഡ് തുകയുടെ 8 ശതമാനം സര്‍വൈവല്‍ ബെനഫിറ്റായി എല്ലാ വര്‍ഷവും പോളിസി ഉടമയ്ക്ക് ലഭിക്കും.

പോളിസി പ്രീമിയം കാലായളവ് കഴിഞ്ഞാലുടന്‍ ഈ തുക ലഭിക്കാന്‍ തുടങ്ങും. പോളിസി ഉടമ 100 വയസിനിടെ മരണപ്പെട്ടാൽ നോമിനിക്ക് തുക ലഭിക്കും. ഇത് തവണകളായോ ഒറ്റതവണയായോ പിൻവലിക്കാൻ സാധിക്കും.

പെന്‍ഷന്‍ ലഭിക്കുന്നത് എങ്ങനെ

പെന്‍ഷന്‍ ലഭിക്കുന്നത് എങ്ങനെ

പദ്ധതിയില്‍ ചേരുന്നൊരാള്‍ക്ക് 100 വയസുവരെ ആനുകൂല്യം ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിനാൽ തന്നെ പെൻഷൻ 100 വയസ് വരെ ലഭിക്കും. ദിവസം 45 രൂപ അടച്ച് 36,000 രൂപ പെന്‍ഷന്‍ നേടാം. ഇത് എങ്ങനെ എന്ന് നോക്കാം. 26ാം വയസില്‍ 4.5 ലക്ഷം രൂപയ്ക്ക് ജീവന്‍ ഉമാം​ഗ് പോളിസി വാങ്ങുന്നൊരാള്‍ക്ക് മാസത്തില്‍ 1,350 രൂപയണ് പ്രീമിയം വരുന്നത്.

ഇത് ദിവസത്തില്‍ കണക്കാക്കുമ്പോള്‍ 45 രൂപ വരും. വര്‍ഷത്തില്‍ 15,882 രൂപയാണ് പ്രീമിയയമായി അടയ്ക്കുന്നത്. 30 വര്‍ഷത്തേക്കുള്ള പ്രീമിയം അടവ് തിരഞ്ഞെടുത്താലുള്ള നേട്ടം പരിശോധിക്കാം.

36,000 രൂപ

പോളിസി 30 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ 31ാമത്തെ വര്‍ഷം മുതല്‍ 36,000 രൂപ പോളിസി ഉടമയ്ക്ക് ലഭിച്ചു തുടങ്ങും. പോളിസിയുടെ ചട്ടം പ്രകാരം സം അഷ്വേഡ് തുകയുടെ 8 ശതമാനം പ്രീമിയം അടവ് കാലാവധിക്ക് ശേഷം ലഭിക്കും. ഇവിടെ 4.5 ലക്ഷത്തിന്റെ 8 ശതമാനമായി 36,000 രൂപ 100 വയസ് വരെ പോളിസി ഉടമയ്ക്ക് ലഭിക്കും.

Read more about: investment pension lic
English summary

LIC Jeevan Umang Calculator; Invest 1,350 Rs Monthly And Get 36,000 Rs Pension For 100 Years

LIC Jeevan Umang Calculator; Invest 1,350 Rs Monthly And Get 36,000 Rs Pension For 100 Years, Read In Malayalam
Story first published: Friday, October 21, 2022, 13:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X