നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതിയുമായി സർക്കാർ കമ്പനി; 9 ലക്ഷമിട്ടാൽ 21 ലക്ഷം രൂപ ഉറപ്പ്; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിന്റെ വളർച്ച ഏതൊരാളെയും സന്തോഷിപ്പിക്കുന്നതാണ്. നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കാൻ നിരവധി സാധ്യതകൾ ഇന്നുണ്ട്. വർഷങ്ങളോളം നിക്ഷേപിച്ചിട്ടും വലിയ ആദായം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതികളിലൊന്നാണ് ഇന്ന് വിശദമാക്കുന്നത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാകുന്നതിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കൂടി ലഭിക്കും. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിച്ച പുതിയ പദ്ധതി പ്രകാരം വ്യത്യസ്ത കാലാവധിയിൽ ഓരോരുത്തർക്കും അനുയോജ്യമായ പദ്ധതി തീരുമാനിക്കാം. വിശദാംശങ്ങൾ ഇങ്ങനെയാണ്. 

 

എല്‍ഐസി ധന്‍ വര്‍ഷ

എല്‍ഐസി ധന്‍ വര്‍ഷ

ഉത്സവ സീസണിനോട് അനുബന്ധിച്ച് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ അവതരിപ്പിച്ച പുതിയ പദ്ധതിയാണ് എല്‍ഐസി ധന്‍ വര്‍ഷ. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്‌സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണ് ധന്‍ വര്‍ഷ. ലൈഫ് ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യത്തിന്റെ ഗുണങ്ങള്‍ ലഭിക്കുന്നൊരു പ്ലാനാണിത്. പോളിസി കാലായളവിലുണ്ടാകുന്ന പോളിസിയുടമയുടെ മരണത്തിന് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനപ്പം നിക്ഷേപം ഇരട്ടിയാകുന്നു എന്നത് കൂടി പദ്ധതിയുടെ നേട്ടമാണ്. 

Also Read: വമ്പന്‍ പലിശയുമായി എച്ച്ഡിഎഫ്‌സി അടക്കമുള്ള വമ്പന്മാര്‍; 45 മാസത്തേക്ക് ലഭിക്കും 7.75%; നോക്കുന്നോ?Also Read: വമ്പന്‍ പലിശയുമായി എച്ച്ഡിഎഫ്‌സി അടക്കമുള്ള വമ്പന്മാര്‍; 45 മാസത്തേക്ക് ലഭിക്കും 7.75%; നോക്കുന്നോ?

സം അഷ്വേഡ് തുക

മരണ ആനുകൂല്യമായി സം അഷ്വഡ് ഓണ്‍ ഡെത്തും ഗ്യാരണ്ടീഡ് അഡീഷനും ലഭിക്കും. കാലാവധിയില്‍ ബേസിക് സം അഷ്വേഡിനൊപ്പം ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും. രണ്ട് വ്യത്യസ്ത ഓപ്ഷനുകളിലായി പദ്ധതിയിൽ ചേരാം. പോളിസിയിലെ ചുരുങ്ങിയ സം അഷ്വേഡ് തുക 1.25 ലക്ഷമാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും. 

Also Read: നികുതി കൊടുക്കാതെ പലിശ വാങ്ങിച്ചെടുക്കാം; അറിയണം 15ജി, 15എച്ച് ഫോമുകളുടെ ഉപയോ​ഗംAlso Read: നികുതി കൊടുക്കാതെ പലിശ വാങ്ങിച്ചെടുക്കാം; അറിയണം 15ജി, 15എച്ച് ഫോമുകളുടെ ഉപയോ​ഗം

പ്രായ പരിധി

പ്രായ പരിധി

പോളിസി ടേം അനുസരിച്ചാണ് പദ്ധതിയില്‍േ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്. 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ 3 വയസ് പൂര്‍ത്തിയാകണം. 10 വര്‍ഷ പോളിസിയില്‍ 8 വയ്‌സ് പ്രായമുള്ളവര്‍ക്കാണ് ചേരാന്‍ സാധിക്കുക. കാലാവധിയിൽ 18 വയസ് പൂർത്തിയാകണം. ഓപ്ഷന്‍ ഒന്ന് പ്രകാരം പോളിസിയിൽ ചേരുന്നൊരാൾക്കുള്ള ഉയർന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന്‍ രണ്ടിൽ ചേരാനുള്ള ഉയർന്ന പ്രായ പരിധി 50 വയസാണ്.

ബോണസ്

ബോണസ്

രണ്ട് ഓപ്ഷനുകളിലായി പോളിസിയില്‍ ചേരാം. ഓപ്ഷന്‍ ഒന്ന് തിരഞ്ഞെടുത്താല്‍ പ്രീമിയത്തിന്റെ 1.25 ഇരട്ടി ഡെത്ത് ബൈനഫിറ്റും ഗ്യാരണ്ടീഡ് അഡിഷണന്‍ ബോണസും ലഭിക്കും. രണ്ടാമത്തെ ഓപ്ഷനില്‍ പ്രീമിയത്തിന്റെ 10 മടങ്ങ് ഡെത്ത് ബെനഫിറ്റ് ലഭിക്കും.

ബോണസിന്റെ കാര്യത്തില്‍ ഓപ്ഷന്‍ ഒന്നിനാണ് നേട്ടം. 10 വര്‍ഷത്തിന്റെ പോളിസി 7 ലക്ഷത്തിന് മുകളിലുള്ള സം അഷ്വേഡിന് വാങ്ങുന്നൊരാള്‍ക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഓപ്ഷന്‍ രണ്ടില്‍ ഇത് യഥാക്രമം 35 രൂപ, 40 രൂര എന്നിങ്ങനെയാണ്. 

Also Read: രൂപ ഇനിയും ദുര്‍ബലമായാല്‍ നേട്ടം കൊയ്യുന്നവരും തിരിച്ചടി നേരിടുന്നവരും ആരൊക്കെ?Also Read: രൂപ ഇനിയും ദുര്‍ബലമായാല്‍ നേട്ടം കൊയ്യുന്നവരും തിരിച്ചടി നേരിടുന്നവരും ആരൊക്കെ?

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

ഓപ്ഷൻ ഒന്ന് തിരഞ്ഞെടുക്കുന്നയാൾക്കാണ് മെച്യൂരിറ്റി തുക ഇരട്ടിയാകുന്നതും കൂടുതൽ ബോണസ് ലഭിക്കുന്നതും. ഓപ്ഷൻ 1 പ്രകാരം എല്‍ഐസി ധന്‍ വര്‍ഷ പോളിസിയില്‍ ചേരുന്ന 30 വയസുള്ളൊരാള്‍ 10 ലക്ഷത്തിന്റെ സം അഷ്വേഡ് തിരഞ്ഞെടുക്കുമ്പോള്‍ ഒറ്റത്തവണ പ്രീമിയമായി 9,26,654 രൂപ അടയ്ക്കണം. 15 വര്‍ഷ കാലാവവധിയില്‍ പിന്‍വലിക്കുമ്പോല്‍ മെച്യൂരിറ്റി ബെനഫിറ്റായി 21.25 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 11,83,438 രൂപ മുതല്‍ 22.33 ലക്ഷത്തിന്റെ മരണാനുകൂല്യം ലഭിക്കുന്നു.

ഓപ്ഷന്‍ രണ്ട്

ഓപ്ഷന്‍ രണ്ട് പ്രകാരം ഉയർന്ന മരണാനുകൂല്യം ലഭിക്കും. 30 വയസുകാരന്‍ 10 ലക്ഷത്തിന്റെ പോളിസിയില്‍ ചേരുമ്പോള്‍ 8,34,642 രൂപ പ്രീമിയമായി അടയ്ക്കണം. 16 ലക്ഷം മെച്യൂരിറ്റി ബെനഫിറ്റായി 15 വർഷത്തിന് ശേഷം ലഭിക്കും. 1 വർഷം മുതൽ 15 വർഷം വരെ 80 ലക്ഷം മുതല്‍ 85 ലക്ഷം വരെ മരണ ആനുകൂല്യമായി ലഭിക്കും.

Read more about: insurance investment
English summary

LIC Launched New Policy Dhan Varsha Will Double Your Money And Get Huge Amount As Death Benefit

LIC Launched New Policy Dhan Varsha Will Double Your Money And Get Huge Amount As Death Benefit, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X