പി‌പി‌എഫ് അക്കൌണ്ടിൽ നിന്നും വായ്പ എടുക്കാം; പലിശ നിരക്ക്, കാലാവധി അറിയേണ്ട കാര്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7.9 ശതമാനം പലിശ നിരക്ക്, മൂലധനത്തിനും പലിശയ്ക്കും നികുതി ഇളവ്, സർക്കാർ സേവിംഗ്സ് സ്കീമിന്റെ സുരക്ഷ എന്നിവയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനെ (പിപിഎഫ്) ഏറ്റവും പ്രചാരമുള്ള ചെറുകിട നിക്ഷേപ പദ്ധതിയായി നിലനിർത്തുന്നത്. പോസ്റ്റോഫീസുകളിലോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ (എസ്‌ബി‌ഐ) മാത്രമല്ല, ചില സ്വകാര്യ ബാങ്കുകളിലും നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. 15 വർഷമാണ് ഒരു പിപിഎഫ് അക്കൌണ്ടിന്റെ കാലാവധി.

നിക്ഷേപം

നിക്ഷേപം

15 വർഷത്തിന് ശേഷം മുഴുവൻ‌ തുകയും പിൻ‌വലിക്കാനോ അല്ലെങ്കിൽ‌ അഞ്ചുവർ‌ഷത്തേക്ക്‌ കൂടി നിക്ഷേപം നീട്ടി കൊണ്ടു പോകാനോ സാധിക്കും. നിങ്ങളുടെ പി‌പി‌എഫ് അക്കൌണ്ടിൽ സെക്ഷൻ 80 സി പ്രകാരം ഒരു വർഷം പരമാവധി 1.5 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ കഴിയുക. അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് കുറഞ്ഞത് 500 രൂപയെങ്കിലും ഒരു വർഷം നിക്ഷേപിക്കണം.

പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപം ഇനി മൊബൈലിലൂടെ നടത്താം, പുതിയ ആപ്പ് പുറത്തിറക്കിപിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപം ഇനി മൊബൈലിലൂടെ നടത്താം, പുതിയ ആപ്പ് പുറത്തിറക്കി

പിപിഎഫ് പിൻവലിക്കൽ നിയമങ്ങൾ

പിപിഎഫ് പിൻവലിക്കൽ നിയമങ്ങൾ

പിപിഎഫ് പദ്ധതി സാമ്പത്തിക വർഷത്തെയാണ് (ഏപ്രിൽ-മാർച്ച്) അക്കൌണ്ടിംഗ് വർഷമായി കണക്കാക്കുന്നത്. അതിനാൽ, 2019 മാർച്ചിൽ നിങ്ങൾ ഒരു പിപിഎഫ് അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ, നിങ്ങൾ ഇപ്പോൾ രണ്ടാം വർഷത്തിലാണ്. ഇത്തരത്തിൽ പതിനഞ്ചാം വർഷത്തിന്റെ അവസാനത്തിൽ നിങ്ങളുടെ പി‌പി‌എഫ് അക്കൌണ്ട് ക്ലോസ് ചെയ്യാനും നിങ്ങളുടെ പണം മുഴുവൻ പിൻവലിക്കാനും നിങ്ങൾക്ക് കഴിയും ഇതിനായി ഫോം സി പൂരിപ്പിച്ച് അക്കൗണ്ട് ഉള്ള പോസ്റ്റോഫീസിലോ ബാങ്കിലോ സമർപ്പിക്കണം.

നിക്ഷേപ കാലാവധി നീട്ടാം

നിക്ഷേപ കാലാവധി നീട്ടാം

നിങ്ങൾക്ക് പി‌പി‌എഫ് അക്കൌണ്ട് ക്ലോസ് ചെയ്യാതെ തന്ന് നിക്ഷേപം 5 വർഷത്തേക്ക് നീട്ടാം. അക്കൗണ്ട് ഉടമ ജീവിച്ചിരിക്കുന്നതുവരെ ഈ വിപുലീകരണം എത്ര തവണ വേണമെങ്കിലും ചെയ്യാം. ഇത്തരത്തിൽ പി‌പി‌എഫ് അക്കൌണ്ട് നീട്ടുന്നതിന് ഫോം എച്ച് പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുണ്ട്.

പിപിഎഫ് ബാലൻസിന്റെ പലിശ കണക്കാക്കുന്നത് എങ്ങനെ? കൂടുതൽ നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?പിപിഎഫ് ബാലൻസിന്റെ പലിശ കണക്കാക്കുന്നത് എങ്ങനെ? കൂടുതൽ നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?

15 വർഷത്തിന് മുമ്പ് പിപിഎഫ് പിൻവലിക്കൽ

15 വർഷത്തിന് മുമ്പ് പിപിഎഫ് പിൻവലിക്കൽ

പി‌പി‌എഫ് അക്കൌണ്ടിന്റെ ആദ്യ ആറ് വർഷത്തേക്ക്, പിൻവലിക്കൽ അനുവദനീയമല്ല. എന്നാൽ ഏഴാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് കുറച്ച് തുക ഭാഗികമായി പിൻവലിക്കാൻ സർക്കാർ അനുവദിക്കും. എന്നിരുന്നാലും ഒരു വർഷത്തിൽ ഒരു പിൻവലിക്കൽ മാത്രമേ അനുവദിക്കൂ. ഭാഗിക പിൻ‌വലിക്കലിലൂടെ ലഭിക്കുന്ന തുകയും നികുതി രഹിതമായി കണക്കാക്കുന്നു. അതായത് പിപിഎഫിൽ നിന്ന് നിങ്ങൾ പിൻവലിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിലൊഴികെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പിൻവലിക്കൽ അനുവദീയമല്ല.

പിപിഎഫിൽ നിന്ന് വായ്പ

പിപിഎഫിൽ നിന്ന് വായ്പ

ഏഴാം വർഷത്തിന് മുമ്പായി നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യത്തിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കാൻ നിങ്ങൾക്ക് അനുവാദമില്ലാത്തതിനാൽ മൂന്നാം വർഷം മുതൽ ആറാം വർഷം വരെ പിപിഎഫിൽ നിന്ന് വായ്പ എടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. നിക്ഷേപ തുകയുടെ 25 ശതമാനമാണ് വായ്പ ലഭിക്കുക. പഴയ വായ്പ തീരാതെ നിങ്ങൾക്ക് പുതിയ വായ്പ എടുക്കാൻ കഴിയില്ല.

പിപിഎഫ് അക്കൗണ്ട് മതിയാക്കാൻ ഒരുങ്ങുകയാണോ? പിഴ നിരക്കുകൾ ഇങ്ങനെപിപിഎഫ് അക്കൗണ്ട് മതിയാക്കാൻ ഒരുങ്ങുകയാണോ? പിഴ നിരക്കുകൾ ഇങ്ങനെ

പലിശ നിരക്ക്

പലിശ നിരക്ക്

പി‌പി‌എഫിന്റെ നിലവിലുള്ള പലിശ നിരക്കിനേക്കാൾ 2% കൂടുതൽ പലിശയാണ് വായ്പ എടുക്കുമ്പോൾ നൽകേണ്ടത്. ഉദാഹരണത്തിന്, നിങ്ങളുടെ പി‌പി‌എഫ് ബാലൻസിൽ നിന്ന് നിങ്ങൾ വായ്പ എടുക്കുകയാണെങ്കിൽ, പി‌പി‌എഫ് അക്കൌണ്ടിന് 7.9% പലിശ ലഭിക്കുന്നതിനാൽ വായ്പയ്ക്ക് നിങ്ങൾ 9.9% പലിശ നൽകണം. വായ്പ 36 മാസം കൊണ്ട് തിരികെ അടയ്ക്കുകയും ചെയ്യണം. ഏഴാം വർഷം മുതൽ വായ്പ ലഭിക്കില്ല. എന്നാൽ ഭാഗികമായി പണം പിൻവലിക്കാം.

English summary

പി‌പി‌എഫ് അക്കൌണ്ടിൽ നിന്നും വായ്പ എടുക്കാം; പലിശ നിരക്ക്, കാലാവധി അറിയേണ്ട കാര്യങ്ങൾ ഇതാ

You are free to borrow from the PPF for the third year to the sixth year as you are not allowed to withdraw partially from your public provident fund savings before the seventh year. Read in malayalam.
Story first published: Friday, December 6, 2019, 8:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X