സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയോ? അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മള്‍ ഓരോരുത്തരുടേയും സ്മാര്‍ട് ഫോണില്‍ നമ്മുടെ വ്യക്തി വിവരങ്ങള്‍ പലതും സൂക്ഷിച്ചിട്ടുണ്ടാകും. അതില്‍ നമ്മുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങളും മൊബൈല്‍ വാലറ്റുകളുമെല്ലാം ഉള്‍പ്പെടും. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഈ വിവരങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന രീതിയും തട്ടിപ്പുകാര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ മറിച്ചു വിറ്റാല്‍ കിട്ടുന്ന തുകയുടെ പല മടങ്ങ് തുകയാണ് ഇത്തരത്തിലുള്ള വിവരങ്ങള്‍ സ്വന്തമാക്കുന്നതിലൂടെ തട്ടിപ്പുകാര്‍ സ്വന്തമാക്കുന്നത്.

 
സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയോ? അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

അതിനാല്‍ തന്നെ നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടാലും നമ്മുടെ അക്കൗണ്ടിലെ പണം സുരക്ഷിതമാക്കുവാന്‍ അതുവഴി നിങ്ങള്‍ക്ക് സാധിക്കും.

അറിയുക, നിക്ഷേപത്തില്‍ വരുത്തുന്ന ഈ 5 തെറ്റുകള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണത്തെ അവതാളത്തിലാക്കിയേക്കാം

നിങ്ങളുടെ മൊബൈല്‍ നെറ്റുവര്‍ക്ക് സേവന ദാതാവുമായി ബന്ധപ്പെട്ട് ഉടനടി നിങ്ങളുടെ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക. സിം കാര്‍ഡ് ബ്ലോക്ക് ചെയ്തു കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ക്ക് സാമ്പത്തീക സേവനങ്ങളുടെ ഒടിപി നമ്പരുകളോ മറ്റ് വ്യക്തിഗത സന്ദേശങ്ങളോ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയില്ല. അതേ നമ്പറില്‍ നിങ്ങള്‍ക്ക് മറ്റൊരു സിം കാര്‍ഡ് എടുത്ത് വേറെ ഒരു ഫോണില്‍ ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ അതിനായി എടുക്കുന്ന സമയം കൊണ്ട് തട്ടിപ്പുകാര്‍ ചിലപ്പോള്‍ നിങ്ങളുടെ പണം തട്ടുകയും ചെയ്‌തേക്കാം. അതിനാല്‍ അത്രയം നാള്‍ കാത്തിരിക്കാതെ സിം ബ്ലോക്ക് ചെയ്യുന്നതാണ് ശരിയായ രീതി.

14,500 രൂപ മാസം നിക്ഷേപിച്ചാല്‍ നേടാം 23 കോടി രൂപയോളം

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിക്കണം. കൂടാതെ ആ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ സേവനങ്ങളും വാലറ്റുകളും ബ്ലോക്ക് ചെയ്യാന്‍ മറക്കരുത്.

മോഷ്ടിക്കപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നമ്പര്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കായി തുടര്‍ന്ന് ഉപയോഗിക്കാതിരിക്കുകയാണ് അഭികാമ്യം. ബാങ്കില്‍ ചെന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റാം. വീണ്ടും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോള്‍ എല്ലാ പാസ്‌വേഡും പുതുക്കിയിട്ട് വേണം തുടര്‍ന്ന് ഉപയോഗിക്കാന്‍.

ഈ എസ്‌ഐപി നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് നേടാം 10 കോടി; മാസം എത്ര രൂപ നിക്ഷേപിക്കണമെന്നറിയേണ്ടേ?

ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുള്ള ഫോണാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എങ്കില്‍ അടുത്തുള്ള ആധാര്‍ സെന്ററില്‍ ചെന്ന് മൊബൈല്‍ നമ്പര്‍ മാറ്റി നല്‍കാം. അല്ലെങ്കില്‍ തട്ടിപ്പുകാര്‍ പല തട്ടിപ്പുകള്‍ക്കും നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ചേക്കാം.

നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇ മെയില്‍ സേവനങ്ങള്‍ എന്നിവയുടെ പാസ് വേഡുകളും അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന നമ്പരും ഉടനടി മാറ്റാം. ഇല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാര്‍ പണം തട്ടിയേക്കാം.

Read more about: mobile
English summary

lost your smart phone; 8 important things you should do to save your money in your account | സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയോ? അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

lost your smart phone; 8 important things you should do to save your money in your account
Story first published: Monday, June 28, 2021, 20:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X