വിരമിക്കൽ കാലമായി പരിഗണിക്കുന്നത് 60 വയസാണ്. ഇക്കാലത്ത് നിക്ഷേപിക്കുന്നവർ മൂലധന നേട്ടത്തേക്കാൾ പരിഗണിക്കുന്നത് സ്ഥിര വരുമാനം നേടാൻ സാധിക്കുന്ന പദ്ധതികളാണ്. മാസ വരുമാനം ലഭിക്കുന്ന പദ്ധതികൾ കണ്ടെത്തിയാൽ വിരമിക്കൽ കാലത്ത് ചെലവിനുള്ള തുകയാകും. ചെലവുയരുന്ന കാലത്ത് പെൻഷൻ പദ്ധതികളിൽ അംഗമല്ലാത്തവർക്ക് ഇത്തരം നിക്ഷേപ മാർഗങ്ങൾ ഗുണകരമാണ്. ഇതോടൊപ്പം കയ്യിലുള്ള തുകയുടെ ഒരു ഭാഗം വളരാൻ സാധിക്കുന്നൊരു നിക്ഷേങ്ങളിലേക്കും മാറ്റാം. ഇത്തരത്തിലുള്ള 5 നിക്ഷേപങ്ങളെയാണ് ചുവടെ വിശദമാക്കുന്നത്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിന് ഉപയോഗിക്കാവുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. കയ്യിലുള്ള തുകയുടെ ഒരു ഭാഗം പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപിച്ചാൽ തൊട്ടടുത്ത മാസ മുതൽ വരുമാനം ലഭിക്കും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് നിലവിൽ 6.7 ശതമാനം പലിശ ലഭിക്കും.
വ്യക്തിഗത അക്കൗണ്ടിൽ 4.50 ലക്ഷം രൂപ നിക്ഷേപിച്ച് മാസത്തിൽ 2,500 രൂപയോളം വരുമാനം നേടാം. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ആദായം ടാക്സ് സ്ലാബ് അനുസരിച്ച് നികുതി നൽകണം.
മ്യൂച്വൽ ഫണ്ടുകൾ
മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത മ്യൂച്വൽ ഫണ്ട് സ്കീമുകൾ ലഭിക്കും. പ്രതിമാസ വരുമാന പദ്ധതി (എംഐപി), ഫിക്സഡ് മെച്യൂരിറ്റി പ്ലാൻ (എഫ്എംപി), ലിക്വിഡ് ഫണ്ട് എന്നിവ ഉപയോഗിച്ച് മുതിർന്ന പൗരന്മാർക്ക് ഡെബ്റ്റ് ഫണ്ടിൽ നിക്ഷേപിക്കാം. എസ്ഐപി വഴിയോ ഒറ്റത്തവണയായോ നിക്ഷേപം നടത്താൻ സാധിക്കും. ഇതോടൊപ്പം സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ ഉപയോഗിച്ച് മാസ വരുമാനം ഉണ്ടാക്കാനും സാധിക്കും.
ആന്യുറ്റി പദ്ധതികൾ
വിരമിക്കുമ്പോൾ ലഭിക്കുന്ന ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ വിഹിതം നിക്ഷേപിച്ച് സ്ഥിര വരുമാനം ആഗ്രഹിക്കുന്നവരാണെങ്കിൽ ആന്യുറ്റി സ്കീമുകൾ പരിഗണിക്കാം. 6.50 ശതമാനം വരെ വാർഷിക വരുമാനം ലഭിക്കാൻ ആന്യുറ്റി പദ്ധതികൾ സഹായിക്കും. എൽഐസി ഇത്തരത്തിലുള്ള വിവിധ പദ്ധതികൾ നടത്തുന്നുണ്ട്. ഇതിലൂടെ സ്ഥിര വരുമാനവും ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നൊരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ചേരാൻ പറ്റിയ പദ്ധതിയാണിത്. വർഷത്തിൽ 8 ശതമാനം പലിശ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ലഭിക്കും. 5 വർഷത്തേക്ക് ത്രൈമാസത്തിൽ പലിശ വരുമാനം പദ്ധതിയിലൂടെ ലഭിക്കും.
15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകന്റെ ടാക്സ് സ്ലാബ് അനുസരിച്ച് പലിശ നൽകണം.
ബാങ്ക് സ്ഥിര നിക്ഷേപം
മുഴുവൻ തുകയും സ്ഥിര വരുമാന പദ്ധതികളിലേക്ക് മാറ്റരുത്. കയ്യിലുള്ള ആകെ വരുമാനത്തിന്റെ ഒരു പങ്ക് സ്ഥിര നിക്ഷേപത്തിലിടാം. ഇതുവഴി പണത്തിന് വളർച്ച ലഭിക്കും. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ 0.25 ശതമാനം മുതൽ 1 ശതമാനം വരെ ഉയർന്ന പലിശ നൽകുന്നുന്നുണ്ട്. സ്വകാര്യ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്നുണ്ട്. ഇതോടൊപ്പം പലിശ വരുമാനത്തിന് 50,000 രൂപ വരെ നികുതി ഈടാക്കുകയുമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
