അടിസ്ഥാനം ഭദ്രം! 2023-ലേക്ക് ഇപ്പോള്‍ വാങ്ങാവുന്ന 5 മിഡ് കാപ് ഓഹരികള്‍; പരിഗണിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭേദപ്പെട്ട സാമ്പത്തിക നിലവാരത്തിനൊപ്പം മികച്ച ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും ഒത്തൊരുമിച്ച് ചേരുന്നത് പൊതുവേ മിഡ് കാപ് കമ്പനികളിലാണ്. ഇത്തരം ഓഹരികളെ ദീര്‍ഘകാല നിക്ഷേപത്തിന് തെരഞ്ഞെടുത്താല്‍ താരതമ്യേന കുറഞ്ഞ റിസ്‌കില്‍ മികച്ച ആദായം നേടാന്‍ സാധിക്കും.

 

മിഡ് കാപ് കമ്പനി

മിഡ് കാപ് കമ്പനികളുടെ ശരാശരിയിലും ഉയര്‍ന്ന നിലവാരത്തിലുള്ള സാമ്പത്തികാടിത്തറ നല്‍കുന്ന സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ട് ഭാവിയില്‍ മികച്ച നിലയിലേക്ക് കുതിക്കുമ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളും കാരണം ഇത്തരം ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്.

അതായത്, സാമ്പത്തിക സുരക്ഷിതത്തവും ഉയര്‍ന്ന വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിന് ലഭിക്കുന്ന സ്ഥിരതയാര്‍ന്ന നേട്ടം മിഡ് കാപ് വിഭാഗത്തില്‍ കൂടുതലായിരിക്കുമെന്ന് സാരം. സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 മികച്ച ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

സുപ്രീം പെട്രോകെം

സുപ്രീം പെട്രോകെം

പെട്രോകെമിക്കല്‍ വിഭാഗത്തിലുള്ള രാജ്യത്തെ പ്രമുഖ കമ്പനിയാണ് സുപ്രീം പെട്രോകെം ലിമിറ്റഡ്. പോളിസ്റ്ററീന്‍ ഉത്പന്ന നിര്‍മാണത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. ഭക്ഷണ സാധനങ്ങളുടെ പാക്കേജിങ്ങിനും ടെക്‌സ്റ്റൈല്‍സ്, മെഡിക്കല്‍ ഉപകരണം, നിത്യോപയോഗ സാധനങ്ങളുടെ നിര്‍മാണത്തിനുമുള്ള പ്രധാന അസംസ്‌കൃത വസ്തുവാണ് പോളീസ്റ്ററീന്‍. സ്‌റ്റൈറനിക്സ് പദാര്‍ത്ഥങ്ങളും വിവിധതരം പോളിമറുകളും നിര്‍മിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡിലും ചെന്നൈയിലുമാണ് നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Also Read: ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുന്നു; 45 രൂപയുള്ള ഈ ഓഹരി വാങ്ങിയാല്‍ ഗുണമുണ്ടോ?Also Read: ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുന്നു; 45 രൂപയുള്ള ഈ ഓഹരി വാങ്ങിയാല്‍ ഗുണമുണ്ടോ?

ഓഹരി വിശദാംശം

പോളീസ്റ്ററീന്‍ നിര്‍മിക്കുന്നതിനോടൊപ്പം പോളിമര്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വ്യാപാരമാണ് എതിരാളികളുടെ മേല്‍ സുപ്രീം പെട്രോകെമ്മിന് (BSE: 500405, NSE : SPLPETRO) മേല്‍ക്കൈ നേടിക്കൊടുക്കുന്നത്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനം 17 ശതമാനവും പ്രവര്‍ത്തന ലാഭം 113 ശതമാനവും അറ്റാദായം 138 ശതമാനം വീതവും വളര്‍ച്ച കരസ്ഥമാക്കി.

സുപ്രീം പെട്രോകെമ്മിന്റെ ഓഹരിയിന്മേലുള്ള ആദായം 50.5 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 66.2 ശതമാനം നിരക്കിലുമാണുള്ളത്. ഇന്ന് 761 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

സരിഗമ ഇന്ത്യ

സരിഗമ ഇന്ത്യ

രാജ്യത്തെ ഏറ്റവും പഴക്കമുള്ള മ്യൂസിക് ലേബല്‍ കമ്പനികളിലൊന്നാണ് സരിഗമ ഇന്ത്യ. 1,42,000 ഗാനങ്ങളും 6,000 മണിക്കൂര്‍ ടെലിവിഷന്‍ സീരിയലുകളും കമ്പനിയുടെ പക്കലുണ്ട്. ആര്‍പി-സജ്ഞീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമാണ്. 1902-ല്‍ ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് എച്ച്എംവി എന്നായി മാറ്റിയിരുന്നു. പിന്നീട് 2000-ലാണ് സരിഗമ ഇന്ത്യ എന്ന് പുനര്‍ നാമകരണം ചെയ്തത്.

Also Read: ഏറെക്കാലം അനക്കമില്ലാതിരുന്ന 2 കേരളാ സ്‌മോള്‍ കാപ് ഓഹരികള്‍ ബ്രേക്കൗട്ട് കുതിപ്പിലേക്ക്; വാങ്ങുന്നോ?Also Read: ഏറെക്കാലം അനക്കമില്ലാതിരുന്ന 2 കേരളാ സ്‌മോള്‍ കാപ് ഓഹരികള്‍ ബ്രേക്കൗട്ട് കുതിപ്പിലേക്ക്; വാങ്ങുന്നോ?

ഓഹരിയിന്മേലുള്ള ആദായം

സംഗീതം കൂടാതെ 2017 മുതല്‍ യൂഡില്‍ ഫിലിംസ് എന്ന ബാനറില്‍ ചലച്ചിത്ര നിര്‍മാണരംഗത്തേയ്ക്കും കടന്നു. 60-ലധികം ചിത്രങ്ങള്‍ പ്രദര്‍ശന ശാലകളിലെത്തിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ സരിഗമ ഇന്ത്യയുടെ (BSE: 532163, NSE : SAREGAMA) വരുമാനത്തില്‍ 1 ശതമാനവും പ്രവര്‍ത്തന ലാഭം 70 ശതമാനവും അറ്റാദായം 41 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

സരിഗമ ഇന്ത്യയുടെ ഓഹരിയിന്മേലുള്ള ആദായം 16.2 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 22.1 ശതമാനം നിരക്കിലുമാണുള്ളത്. ചൊവ്വാഴ്ച 374 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

ഇസാബ് ഇന്ത്യ

ഇസാബ് ഇന്ത്യ

വെല്‍ഡിങ്/ കട്ടിങ് ഉത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ വിതരണക്കാരാണ് ഇസാബ് ഇന്ത്യ. അമേരിക്കയിലെ കോള്‍ഫാക്‌സ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഇസാബ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഉപകമ്പനിയാണിത്. കപ്പല്‍ നിര്‍മാണം, പെട്രോകെമിക്കല്‍, കാറ്റാടിപ്പാടം, എല്‍എന്‍ജി, പൈപ്പ്‌ലൈന്‍ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇസാബിന്റെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്.

അതേസമയം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഇസാബ് ഇന്ത്യയുടെ (BSE: 500133, NSE : ESABINDIA) വരുമാനത്തില്‍ 9.4 ശതമാനവും പ്രവര്‍ത്തന ലാഭം 11.5 ശതമാനവും അറ്റാദായം 13.5 ശതമാനം വീതവും വളര്‍ച്ച പ്രകടമാക്കി. ഓഹരിയിന്മേലുള്ള ആദായം 33.2 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 44.5 ശതമാനം നിരക്കിലുമാണുള്ളത്. ചൊവ്വാഴ്ച 3,496 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

റൂട്ട് മൊബൈല്‍

റൂട്ട് മൊബൈല്‍

ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ അധിഷ്ഠിത പ്ലാറ്റ്‌ഫോം സജ്ജമാക്കുന്ന പ്രമുഖ ടെക് കമ്പനിയാണ് റൂട്ട് മൊബൈല്‍. ഒടിടി സേവനദാതാക്കള്‍, മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ക്കാണ് പ്രധാനമായും സേവനം വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്തൃ/ സാങ്കേതിക സേവനങ്ങള്‍ക്കും പുറംകരാര്‍ സേവനങ്ങളും നല്‍കുന്നു. ചെറുകിട കമ്പനികളെ ഏറ്റെടുത്ത് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലുള്ള താത്പര്യം പ്രകടമാണ്.

അതേസമയം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ റൂട്ട് മൊബൈലിന്റെ (BSE: 543228, NSE : ROUTE) വരുമാനത്തില്‍ 33.4 ശതമാനവും പ്രവര്‍ത്തന ലാഭം 36.3 ശതമാനവും അറ്റാദായം 42.9 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തുന്നു. ഓഹരിയിന്മേലുള്ള ആദായം 14.3 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 17.1 ശതമാനം നിരക്കിലുമാണ്. ഇന്നു 1,401 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

കെഐഒസിഎല്‍

കെഐഒസിഎല്‍

സ്റ്റീല്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിരത്‌ന പദവിയുള്ള പൊതുമേഖല സ്ഥാപനമാണ് കെഐഒസിഎല്‍. കയറ്റുമതി ഉദ്ദേശ്യത്തോടെയുള്ള ഇരുമ്പയിരിന്റെ ഖനനത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനകം 15 ഇടങ്ങളില്‍ പര്യവേക്ഷണം പൂര്‍ത്തിയാക്കി ഖനനം നടത്തുന്നുണ്ട്. അടുത്തിടെ 2,000 കോടി മുടക്കി ദേവദാരി ഖനി വികസിപ്പിക്കുകയും 200 കോടി മുടക്കില്‍ പെല്ലറ്റ് നിര്‍മാണ കേന്ദ്രം ആധുനികവത്കരിക്കുകയും ചെയ്തു.

അതേസമയം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കെഐഒസിഎല്ലിന്റെ (BSE: 540680, NSE : KIOCL) വരുമാനത്തില്‍ 15.2 ശതമാനവും പ്രവര്‍ത്തന ലാഭം 68.7 ശതമാനവും അറ്റാദായം 41 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഓഹരിയിന്മേലുള്ള ആദായം 15.2 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 19.4 ശതമാനം നിരക്കിലുമാണ്. ഇന്നു 190 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

ബിസിനസ് സംരംഭങ്ങളുടെ വിജയസാധ്യത പ്രവചനാതീതമാണ്. എങ്കിലും മികച്ച ബാലന്‍സ് ഷീറ്റും ബിസിനസ് മോഡലുകളുടെ നിലനില്‍പ്പും കമ്പനിയെ കുറിച്ചുള്ള വാര്‍ത്തകളും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്ന കാര്യങ്ങളും കൂടി മനസിലാക്കുന്നതും യഥാസമയം വിലയിരുത്തുന്നതും ഏറെ ഉപകാരപ്പെടും. താഴെ പറയുന്ന 5 കാര്യങ്ങള്‍ കൂടി നിക്ഷേപത്തിന് മുമ്പ് ശ്രദ്ധിക്കുക.

  • ലാഭക്ഷമതയും
  • മാനേജ്‌മെന്റിന്റെ നേതൃഗുണം
  • സാമ്പത്തികാടിത്തറ (ബാലന്‍സ് ഷീറ്റ് പരിശോധിക്കുക)
  • വളര്‍ച്ച (വരുമാനത്തിലും ലാഭത്തിലും)
  • ഓഹരി വില (മൂല്യം)
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Mid Cap Stocks For 2023 Buy These 5 Fundamentally Strong And High Revenue Growth Shares | അടിസ്ഥാനം ഭദ്രം! 2023-ലേക്ക് ഇപ്പോള്‍ വാങ്ങാവുന്ന 5 മിഡ് കാപ് ഓഹരികള്‍; പരിഗണിക്കാം

Multibagger Mid Cap Stocks For 2023 Buy These 5 Fundamentally Strong And High Revenue Growth Shares. Read In Malayalam.
Story first published: Tuesday, October 11, 2022, 18:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X