രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിലെ സ്ഥിര നിക്ഷേപത്തേക്കാളും പലിശ ലഭിക്കുന്ന നിരവധി നിക്ഷേപങ്ങളുണ്ട്. അവയക്ക് അതുപോലെ റിസ്കുമുണ്ട്. അതുകൊണ്ടാണ് പലരും സ്ഥിര നിക്ഷേപങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നത്. നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ ബാങ്കിലെ സ്ഥിര നിക്ഷേപത്തോട് നോ പറഞ്ഞ് നിക്ഷേപിക്കാൻ പറ്റിയ മാർ​ഗങ്ങളുണ്ടെങ്കിലോ?. തപാൽ വകുപ്പിന്റെ കയ്യിൽ ഇത്തരത്തിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഇതിൽ സ്ഥിര നിക്ഷേപവും ആവർത്തന നിക്ഷേപവം സ്ഥിരമായി കേൾക്കുന്ന പേരാണ്. കുറഞ്ഞകാലം കൊണ്ട് നിക്ഷേപത്തിന് മികച്ച പലിശ ലഭിക്കുന്ന തപാൽ വകുപ്പിന്റെ മറ്റൊരു നിക്ഷേപ മാർ​ഗമാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‍സി). തപാൽ വകുപ്പ് ഓഫീസുകൾ വഴിയാണ് നാഷണൽ സേവിം​ഗ് സർട്ടിഫിക്കറ്റ് വാങ്ങാനാവുക. സ്കീമിൽ ചേരുന്നതോടെ ഉയർന്ന പലിശ തുടർച്ചയായ അഞ്ച് വർഷത്തേക്ക് ലഭിക്കുന്നു എന്ന പ്രത്യേകത പദ്ധതിക്കുണ്ട്. സ്കീമിലെ നിക്ഷേപത്തിലൂടെ അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷത്തിനടുത്ത് രൂപയാണ് ആദായം ലഭിക്കുന്നത്.

 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപം നടത്തുന്നത് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഏതൊരാൾക്ക് വേണമെങ്കിലും സ്കീമിൽ ചേർന്ന് നേട്ടങ്ങൾ സ്വന്തമാക്കാം. പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തി​ഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാം, ജോയിന്റ് അക്കൗണ്ടിൽ പരമാവധി മൂന്ന് പേർക്കാണ് ചേരാനാവുക. പത്ത് വയസിൽ മുകളിൽ പ്രായമമുള്ള കുട്ടിക്കും സ്വന്തം പേരിൽ സർട്ടിഫിക്കറ്റ് വാങ്ങാനാകും. 10 ൽ കുറവ് പ്രായമുള്ളരൊൾക്ക് വേണ്ടി രക്ഷിതാക്കൾക്കും അക്കൗണ്ട തുറക്കാം. പദ്ധതിയിൽ ചേരുന്നതും വളരെ എളുപ്പമാണ്. തൊട്ടടുത്ത പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് നൽകിയാൽ നാഷണൽ സേവിം​ഗസ് സർട്ടിഫിക്കറ്റിൽ ചേരാം.

Also Read ബാങ്കിനെയും മുട്ടുകുത്തിക്കുന്ന സ്ഥിരവരുമാനം! കുറഞ്ഞകാലം കൂടുതൽ പലിശ; നോക്കുന്നോ?

നിക്ഷേപിക്കാനുള്ള പരിധി

നിക്ഷേപിക്കാനുള്ള പരിധി

ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. നൂറിന്റെ ​ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. ഉയർന്ന നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഒരാൾ ഒരേ സമയം എടുക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിലും നിയന്ത്രണമില്ല. ഇതോടൊപ്പം എൻഎസ്‍സിയിൽ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി ഇളവുണ്ട്. ആദായ നികുതി നിയമം സെക്ഷൻ 80 സി പ്രകാരം നിക്ഷേപത്തിന് 1.50 ലക്ഷം വരെ നികുതി കിഴിവുണ്ട്.

Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

രണ്ട് ലക്ഷത്തോളം ലാഭം എങ്ങനെ

രണ്ട് ലക്ഷത്തോളം ലാഭം എങ്ങനെ

നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിന് നിലവിൽ തപാൽ വകുപ്പ് നൽകുന്നത് 6.8 ശതമാനം പലിശയാണ്. കൂട്ടു പലിശ രീതിയിൽ വാർഷിക തലത്തിലാണ് പലിശ ഈടാക്കുക. കാലാവധി പൂർത്തിയാകുമ്പോഴാണ് പലിശ അനുവദിക്കുകയുള്ളൂ. ഇത് പ്രകാരം എൻഎസ്‍സി യിൽ 1.000 രൂപ നിക്ഷേപിക്കുന്ന ഓരാൾക്ക അഞ്ച് വർഷത്തിന് ശേഷം 1,389.49 രൂപയാണ് തിരികെ ലഭിക്കുക. ഇപ്രകാരം നിക്ഷേപകൻ അഞ്ച് ലക്ഷം രൂപ എൻഎസ്‍സിയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 6,94,746 രൂപയാകും തിരികെ ലഭിക്കുക. അതായത് നാഷണൽ സേവിംഗ്‌സ് സ്‌കീമിൽ നിന്ന് ലഭിക്കുന്ന ആദായം 1,94,746 രൂപയാണ്.

Also Read: വില ഇറങ്ങിയാല്‍ വാങ്ങാനുള്ള സുവര്‍ണാവസരം! കുതിക്കാനൊരുങ്ങി അഗ്രോകെമിക്കല്‍ ഓഹരി; നേടാം മികച്ച ലാഭം

അവസാനിപ്പിക്കൽ

അവസാനിപ്പിക്കൽ

മറ്റു പോസ്റ്റ് ഓഫീസ് നിക്ഷേപം പോലെ പാതിയിൽ വെച്ച് നി‌ക്ഷേപം അവസാനിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടകളുണ്ട്. ചില സന്ദർഭങ്ങളിൽ മാത്രമെ എസ്എസ്‍സി അകൗണ്ട് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. വ്യക്തി​ഗത അക്കൗണ്ട് ആണെങ്കിൽ ഉടമ മരിച്ചാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ പറ്റും. ജോയിന്റ് അകൗണ്ടിൽ ഏതെങ്കിലും ഒരാളുടെയോ എല്ലാവരുടെയോ മരണം സംഭവിച്ചാലും അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവ് വഴിയും അക്കൗണ്ട് അവസാനിപ്പാക്കാൻ സാധിക്കും. നാഷണൽ സേവിം​ഗ്സ സർട്ടിഫിക്കറ്റ് ദേശസാൽകൃത ബാങ്കുകളിലോ, സഹകരണ ബാങ്ക്/ സൊസൈറ്റികൾ എന്നിവടങ്ങളിൽ ഈട് നൽകി വായ്പ എടുക്കാനും സാധിക്കും,

Read more about: post office investment nsc
English summary

National Savings Certificate: Providing Highest Interest Rate And Get 1.94 Lakh Return From 5 Lakh Deposit

National Savings Certificate: Providing Highest Interest Rate And Get 1.94 Lakh Return From 5 Lakh Deposit
Story first published: Monday, May 23, 2022, 18:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X