പോസ്റ്റ് ഓഫീസ് നിക്ഷേപകരുടെ മാഗ്നറ്റിക് എ.ടി.എം. കാര്‍ഡുകൾ പൂർണമായും ഒഴിവാക്കുന്നു. പകരം എല്ലാ തപാല്‍ നിക്ഷേപകര്‍ക്കും ഇനി ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് എടിഎം കാര്‍ഡുകള്‍ ലഭിക്കും. രാജ്യത്തെ എല്ലാ തപാല്‍ എ.ടി.എമ്മുകളിലും, സഹകരണ ബാങ്കുകളൊഴികെ എല്ലാ സ്വകാര്യമേഖലാ-പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും പുതിയ കാര്‍ഡ് ഉപയോഗിക്കാം. നിശ്ചിത കാലാവധി നിക്ഷേപങ്ങളില്ലാത്ത സാധാരണ ഇടപാടുകാര്‍ക്കും ഈ കാര്‍ഡ് ലഭിക്കും.
ചിപ്പ് കാർഡ്
പഴയ കാര്‍ഡുകളുള്ളവര്‍ക്ക് പുതിയ ചിപ്പ് കാര്‍ഡ് സൌജന്യമായി തന്നെ മാറ്റി ലഭിക്കും. പുതുതായി അക്കൗണ്ട് എടുക്കുന്നവര്‍ക്കും തികച്ചും സൗജന്യമായി കാര്‍ഡ് നല്‍കും. പ്രധാന തപാല്‍ ഓഫീസുകളില്‍ എല്ലാം തന്നെ കാർഡിന്റെ വിതരണം ആരംഭിച്ചു. കാർഡ് തട്ടിപ്പുകളിൽ നിന്ന് പുതിയ കാർഡ് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നാണ് വിവരം. കാരണം ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ കൃത്രിമമായുണ്ടാക്കാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയില്ല.
തപാല്‍ വകുപ്പ് എടിഎം
എടിഎമ്മിന് സര്‍വ്വീസിന് ചാര്ജുണ്ടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കേരള സര്‍ക്കിളില്‍ മാത്രം തപാല്‍ വകുപ്പിന് 51 എ.ടി.എമ്മുകളുണ്ട്. നിലവില്‍ എ.ടി.എം. കാര്‍ഡില്ലാത്ത പോസ്റ്റ് ഓഫീസ് നിക്ഷേപകർക്കും പുതിയ ചിപ്പ് കാര്‍ഡ് സ്വന്തമാക്കാം. ബാങ്ക് എ.ടി.എമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ അതത് ബാങ്കുകളുടെ സേവനനിരക്കുകളും നിബന്ധനകളും ബാധകമായിരിക്കും.
എടിഎം കാർഡ്
പുതിയ എടിഎം കാര്‍ഡ് റുപേ ഡെബിറ്റ് കാര്‍ഡ് കൂടിയാണ്. ഓരോ കാര്‍ഡിലും യുണീക് ഐ.ഡി. നമ്പര്‍ ഉണ്ടാവും. തപാല്‍ ബാങ്കിങ്ങിന്റെ വിവിധ ഇടപാടുകള്‍ക്ക് പുതിയ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ്ങിനും പണമിടപാടുകള്‍ക്കും ക്യു.ആര്. കാര്‍ഡ് വേണം.
പോസ്റ്റ് ഓഫീസ് നിക്ഷേപം
ബാങ്ക് നിക്ഷേപങ്ങളുടെയും മറ്റ് വിവിധ നിക്ഷേപങ്ങളുടെയും പലിശനിരക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്തരം സന്ദർഭത്തിൽ, ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ് കൂടുതൽ നല്ലത്. പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ളതിനാൽ അവ വളരെ സുരക്ഷിതമാണ്. ബാങ്കുകളുടെ കാര്യത്തിൽ, ഇത് എല്ലായ്പ്പോഴും സമാനമായിരിക്കില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications