ജീവിതത്തിൽ നിക്ഷേപത്തോളം പ്രാധാന്യമുണ്ട് ലൈഫ് ഇൻഷൂറൻസ് പോളിസികൾക്ക്. ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മികമായ വേർപ്പാടുകളിൽ സാമ്പത്തികമായി കുടുംബത്തിന് പിന്തുണയേകുന്നതാണ് ലൈഫ് ഇൻഷൂറൻസ് പോളിസികൾ. മാസത്തിൽ പ്രീമിയം അടച്ച് കാലാവധി പൂർത്തിയാക്കുന്ന പോളിസികൾ തിരഞ്ഞെടുക്കുകയാണെങ്കിൽ കാലാവധിയിൽ നല്ലൊരു തുക വരുമാനവും ലഭിക്കും. കുറഞ്ഞ പ്രീമിയം അടവിൽ ഒരു പോളിസി നോക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നൊരു ലൈഫ് ഇൻഷൂറൻസ് പോളിസി എൽഐസി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
എല്‍ഐസി ജീവന്‍ ആസാദ്
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിച്ച പോളിസിയാണ് എല്‍ഐസി ജീവന്‍ ആസാദ്. നോൺ-ലിങ്ക്ഡ്, ലിമിറ്റഡ് പ്രീമിയം, എൻഡൗമെന്റ് പ്ലാനാണിത്. സമ്പാദ്യവും ലൈഫ് ഇന്‍ഷൂറന്‍സും എന്ന ഉദ്യോശത്തിലപുള്ള പോളിയാണിത്. എന്‍ഡൗമെന്റ് പോളിസിയായതിനാല്‍ കാലാവധിക്ക് ശേഷം പോളിസി ഉടമയ്ക്ക് പണം തിരികെ ലഭിക്കും.
ഇതോടൊപ്പം പോളിസി കാലയളില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. ഹ്രസ്വകാലം മാത്രം പ്രീമിയം അടച്ചാല്‍ മതിയെന്നത് പോളിസിയുടെ മറ്റൊരു പ്രത്യേകത. അടിയന്തരഘട്ടത്തില്‍ പണം ആവള്യമായി വന്നാല്‍ വായ്പ സൗകര്യത്തിലൂടെ ലിക്വിഡിറ്റിയും പോളിസി ഉറപ്പു വരുത്തുന്നു.
സം അഷ്വേഡ്
പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 2 ലക്ഷം രൂപയാണ്. പരമാവധി സം അഷ്വേഡ് 5 ലക്ഷം രൂപയാണ്. 15 മുതല്‍ 20 വര്‍ഷ കാലയളവിലേക്ക് പോളിസി തിരഞ്ഞെടുക്കാം. പോളിസി കാലാവധിയേക്കാള്‍ 8 വര്‍ഷം കുറച്ച് മാത്രം പ്രീമിയം അടച്ചാല്‍ മതിയാകും.
20 വര്‍ഷത്തെ പോളിസി ചേര്‍ന്നൊരാള്‍ 12 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. എല്‍ഐസി ജീവന്‍ ആസാദ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായ പരിധി 90 ദിവസമാണ്. 50 വയസുവരെ പോളിസിയില്‍ ചേരാം.
സർവൈവൽ ബെനഫിറ്റ്
എൽഐസി ജീവൻ ആസാദ് പോളിസയിൽ 3 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങുന്ന വ്യക്തിക്ക് 20 വർഷം പോളിസി കാലയളവ് തീരുമാനിച്ചാലുള്ള ആനുകൂല്യങ്ങൾ നോക്കാം. പോളിസി ഉടമ 12 വർഷത്തെ പ്രീമിയം കാലയളവിൽ എല്ലാ വർഷവും 25,120 രൂപ പ്രീമിയം അടയ്ക്കണം. മാസത്തിൽ അടയ്ക്കുമ്പോൾ 2,093 രൂപയാണ് പ്രീമിയം വരുന്നത്.
12 വർഷം മുടക്കാതെ അടച്ചാൽ ആകെ അടവ് 3,01440 രൂപ ആയിരിക്കും. എന്നാൽ മെച്യൂരിറ്റി കാലാവധിയിൽ ലഭിക്കുന്ന തുക ഏകദേശം അഞ്ച് ലക്ഷം രൂപ ആയിരിക്കും. പദ്ധതി കാലയളവിൽ പോളിസി ഉടമ മരണമടഞ്ഞാൽ ആശ്രിതർക്ക് ഉയർന്ന സം അഷ്വേർഡ് തുക ലഭിക്കും.
മരണാനുകൂല്യം
പോളിസി കാലയളവിൽ മരണപ്പെടുന്ന പോളിസി ഉടമയുടെ കുടുംബത്തിന് മരണാനുകൂല്യമായി സം അഷ്വേഡ് ഓൺ ഡെത്ത് ലഭിക്കും. ബേസിക് സം അഷ്വേഡോ, വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങോ ആയിരിക്കും. സം അഷ്വേഡ് ഓൺ ഡെത്ത്. മരണ സമയം വരെ അടച്ച മൊത്തം പ്രീമിയത്തിന്റെ 105 ശതമാനത്തിൽ കുറയാത്ത തുക പോളിസിയിൽ നിന്ന് മരണാനുകൂല്യമായി ലഭിക്കും.
മറ്റു പ്രത്യേകതകൾ
2 വർഷം തുടർച്ചയായി പ്രീമിയം അടച്ച ശേഷം പോളിസി തുടരാൻ ആഗ്രഹമില്ലാത്തവർക്ക് പോളിസി സറണ്ടർ ചെയ്യാം. പ്രീമിയം അടച്ച് 2 വർഷം കഴിഞ്ഞ് എൽഐസി ജീവൻ ആസാദ് പ്ലാൻ ഉപയോഗിച്ച് വായ്പ എടുക്കാനും സാധിക്കും. വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ ഇടവേളകളിൽ പോളിസി അടയ്ക്കാം. പ്രീമിയം അടയ്‌ക്കുന്ന കാലാവധി പോളിസി ടേമിൽ നിന്ന് എട്ട് വർഷം കുറച്ചായിരിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications