ഈ 5 കാര്യങ്ങളറിഞ്ഞാൽ മതി; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി തുടക്കക്കാർക്കും കസറാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ പല അബദ്ധ ധാരണങ്ങളുമുണ്ട്. എന്നാൽ ഇതിനെ മറികടന്ന് കൃത്യമായ വളര്‍ച്ച മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി കാണുന്നുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.17 കോടി നിക്ഷേപകരാണ് പുതുതായി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയത്. 2020-21 ല്‍ ഇത് 81 ലക്ഷമായിരുന്നു. 2019-21 സാമ്പത്തിക വര്‍ഷത്തില്‍ 73 ലക്ഷം നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ട് വിപണിയിലെത്തി. 2018-19 ല്‍ 1.13 കോടി, 2017-18 ല്‍ 1.6 കോടി എന്നിങ്ങനെയാണ് നിക്ഷേപകരുടെ കണക്ക്.

ഇനിയും പുതിയ നിക്ഷേപകർ വിപണിയിലേക്ക് എത്തുമെന്നുറപ്പാണ്. നിക്ഷേപകർക്ക് ഒറ്റത്തവണയായും മാസങ്ങളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി നിശ്ചിത തുക തുടർച്ചയായി നിക്ഷേപിക്കാനും സാധിക്കും. തുടക്കകാർക്ക് എസ്ഐപി മികച്ച ഓപ്ഷനാണ്. 500 രൂപ മുതൽ വിവിധ മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ തുടക്കകാർ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കമെന്ന് വിശദമായി ചുവടെ വ്യക്തമാക്കാം.

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അച്ചടക്കമുള്ള ഒരു നിക്ഷേപ രീതിയാണ്. നിശ്ചിത തുക നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കുന്ന രീതിയെയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നു പറയുന്നത്. നിക്ഷേപിക്കാൻ സാധിക്കുന്ന തുക തിരഞ്ഞെടുക്കാനും അത് ഏത് തീയതി പിൻവലിക്കണമെന്ന് നിശ്ചയിക്കാനും നിക്ഷേപകന് സാധിക്കും. എസ്ഐപി ഒരു നിക്ഷേപമല്ലെന്ന് തുടക്കകാർ മനസിലാക്കണം.ഒരു ഫണ്ടിലോ സ്കീമിലോ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാനുള്ള മാർ​ഗമാണിത്.

Also Read: 30ാം വയസിലെ തെറ്റുകൾക്ക് അനുഭവിക്കുക 50തിൽ; നിക്ഷേപിക്കാൻ വൈകിയാൽ വലിയ വില കൊടുക്കേണ്ടി വരും!Also Read: 30ാം വയസിലെ തെറ്റുകൾക്ക് അനുഭവിക്കുക 50തിൽ; നിക്ഷേപിക്കാൻ വൈകിയാൽ വലിയ വില കൊടുക്കേണ്ടി വരും!

നിക്ഷേപ ലക്ഷ്യം

നിക്ഷേപ ലക്ഷ്യം

എസ്ഐപി വഴി നിക്ഷേപിക്കാൻ ഇറങ്ങുന്നവർക്ക് നിക്ഷേപ ലക്ഷ്യത്തെ പറ്റി ബോധമുണ്ടായിരിക്കണം. എസ്‌ഐപി വഴിയുള്ള നിക്ഷേപം ഹ്രസ്വകാലത്തേക്കാണോ ദീര്‍ഘകാലത്തേക്കാണോ എന്നുള്ള കാര്യത്തില്‍ തുടക്കത്തിലെ തീരുമാനമുണ്ടാകണം. എത്രകാലം കൊണ്ട് എത്ര രൂപ ആവശ്യമുണ്ടെന്ന് മനസിലാക്കിയാൽ മാത്രമെ വിജയകരമായി നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ.

സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യക്തികളിൽ നിന്ന് വ്യത്യാസപ്പെടും. മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹ സമയത്തേക്കുള്ള തുക കണ്ടെത്താൻ നിക്ഷേപിക്കുന്നവരും വിരമിക്കൽ കാലത്തെ ചെലവുകൾക്കായി നിക്ഷേപിക്കുന്നവരുമുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട്, കാറ്, മക്കളുടെ വിദ്യാഭ്യാസം എന്നി ചെലവുകളെ മുൻനിർത്തി നിക്ഷേപിക്കുന്നവരുണ്ട്. എസ്ഐപികൾ പൊതുവെ അഞ്ച് വർഷത്തിൽ കൂടുതൽ കാലത്തേക്ക് ആരംഭിക്കുന്നതാണ് മികച്ച നേട്ടം നൽകുന്നത്.

എസ്ഐപി ഉയർത്തുക

എസ്ഐപി ഉയർത്തുക

പണപ്പെരുപ്പത്തില്‍ പണത്തിന്റെ മൂല്യം കുറയുകയാണ്. ഇതിനാല്‍ തന്നെ പണപ്പെരുപ്പത്തെ മറികടക്കാന്‍ ഉള്ള ശ്രമങ്ങള്‍ എസ്ഐപി നിക്ഷേപത്തിലും വേണം. ഇതിനായി എസ്‌ഐപി തുക വർഷത്തിൽ നിശ്ചിത ശതമാനം ഉയര്‍ത്തണം. എസ്ഐപി സെറ്റ്അപ്പ് എന്നാണ് ഇതിനെ പൊതുവായി വിളിക്കുന്നത്. എസ്ഐപി സെറ്റ് അപ്പ് ചെയ്താൽ പണപ്പെരുപ്പത്തെ മറികടക്കുന്നതിനൊപ്പം നല്ല ആദായവും ലഭിക്കും.

നിലിവിലെ എസ്ഐപി തുകയുടെ 10 ശതമാനമാണ് വർഷത്തിൽ എസ്ഐപി ഉയർത്താൻ പൊതുവിൽ നിർദ്ദേശിക്കുന്നത്. ഉദാഹരണമായി 1,000 രൂപ മാസത്തിൽ എസ്ഐപി ചെയ്യുന്നൊരാൾ നിക്ഷേപം ആരംഭിച്ച് രണ്ടാം വർഷം മുതൽ 10 ശതമാനം തുക വർധിപ്പിച്ച് 1,100 രൂപ മാസത്തിൽ നിക്ഷേപിക്കാൻ തുടങ്ങണം. തൊട്ടടുത്ത വർഷം 1,210 രൂപയാകും മാസത്തിൽ നിക്ഷേപിക്കേണ്ടത്. 

Also Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മു‍‍ഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥAlso Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മു‍‍ഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥ

ഫണ്ടുകൾ തിരഞ്ഞെടുക്കുക

ഫണ്ടുകൾ തിരഞ്ഞെടുക്കുക

എസ്‌ഐപി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഏത് സ്‌കീം തിരഞ്ഞെടുക്കണമെന്നത്. ഇക്വിറ്റി ഫണ്ട്, ഡെബ്റ്റ് ഫണ്ട്, ഹൈബ്രിഡ് ഫണ്ട് എന്നിങ്ങെ നിക്ഷേപകന്റെ റിസ്‌ക്കെടുക്കാനുള്ള ശേഷിയും പ്രതീക്ഷിക്കുന്ന ആദായവും കാലാവധിയും അടിസ്ഥാനമാക്കി വേണം ഫണ്ട് തിരഞ്ഞെടുക്കാം. ഉയര്‍ന്ന റിസ്‌കെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഉയര്‍ന്ന ആദായം നല്‍കുന്ന ഇക്വിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. റിസ്‌ക് ശേഷം കുറഞ്ഞവര്‍ക്ക് ഡെബ്റ്റ് ഫണ്ടുകളാണ് അനുയോജ്യം. റിസ്‌ക് ശേഷി ഇടത്തരം റിസ്‌ക് ശേഷിയുള്ളവര്‍ക്ക് ഹൈബ്രിഡ് ഫണ്ടുകളെ തിരഞ്ഞെടുക്കാം.

ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ തിര‍ഞ്ഞെടുപ്പും പ്രധാനമാണ്. വ്യത്യസ്ത പദ്ധതികൾ വാ​ഗ്ദാനം ചെയ്യുന്ന നിരവധി മ്യൂച്വൽ ഫണ്ട് കമ്പനികൾ വിപണിയിലുണ്ട്. എന്നാൽ എല്ലാ കമ്പനികളുടെ എല്ലാ ഫണ്ടുകളും മികച്ച പ്രകടനം നടത്തുന്നവ ആകണമെന്നില്ല. കമ്പനിയുടെ പ്രകടനം, നിക്ഷേപ ചെലവ്, സ്കീമിന്റെ മുൻകാല പ്രകടനം, ഫണ്ട് മാനേജറുടെ പ്രവർത്തനം എന്നീ ഘടകങ്ങൾ പരി​ഗണിക്കണം.

വൈവിധ്യം

വൈവിധ്യം

നിക്ഷേപത്തില്‍ വൈവിധ്യം ഉണ്ടാവുക എന്നത് മികച്ച നിക്ഷേപ തന്ത്രമാണ്. ഇതുവഴി നഷ്ട സാധ്യതകളെ കുറയ്ക്കാന്‍ സാധിക്കുന്നു. നിക്ഷേപം വൈവിധ്യവത്കരിക്കുന്നത് വഴി വ്യത്യസ്ത അസറ്റ് ക്ലാസുകള്‍, സ്‌കീമുകള്‍, മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍.എന്നിവയിലേക്ക് നിക്ഷേപിക്കാം. അധികമായാൽ അമൃതും വിഷമെന്ന പോലെ അമിത വൈവിധ്യവത്കരണം വരുമാനം കുറയ്ക്കും. എന്നാൽ തീരെ വൈവിധ്യമില്ലായ്മ നഷ്ട സാധ്യത ഉയർത്തുകയും ചെയ്യും.

Also Read: ഓഹരി വിപണിയിൽ തുടക്കകാരാണോ; ശ്രദ്ധിച്ച് ചുവട് വെയ്ക്കാം; ഒഴിവാക്കേണ്ട 6 തെറ്റുകൾAlso Read: ഓഹരി വിപണിയിൽ തുടക്കകാരാണോ; ശ്രദ്ധിച്ച് ചുവട് വെയ്ക്കാം; ഒഴിവാക്കേണ്ട 6 തെറ്റുകൾ

പ്രകടനം വിലയിരുത്തുക

പ്രകടനം വിലയിരുത്തുക

നിക്ഷേപിച്ച് വെറുതെയിരിക്കുന്നത് മ്യൂച്വൽ ഫണ്ടിൽ നടപടിയാകുന്ന കാര്യമല്ല. കൃത്യമായ ഇടവേളകളില്‍ നിക്ഷേപത്തിന്റെ പ്രകടനം വിലയിരുത്തേണ്ടതുണ്ട്. ഫണ്ട് തിരഞ്ഞെടുത്തതിലെ പോരായ്മ കൊണ്ടോ വിപണിയുടെ പ്രകടനം മോശമായത് കൊണ്ടോ നിക്ഷേപം പ്രതീക്ഷിച്ച പ്രകടനം നടത്തണമെന്നില്ല. ഇത് മനസിലാക്കാൻ തുടർച്ചയായ നിരീക്ഷണം നിക്ഷേപത്തിന് മുകളിൽ ആവശ്യമാണ്. നിക്ഷേപത്തെ കൃത്യമായി വീക്ഷിക്കുന്നൊരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ പാളിയ ഫണ്ടുകള്‍ ഒഴിവാക്കി പുതിയവ പോര്‍ട്ടഫോളിയോയില്‍ ഉള്‍പ്പെടുത്താൻ സാധിക്കും.

Read more about: mutual fund sip investment
English summary

New Mutual Fund SIP Investors Follow These 5 Things To Gain More Profit

New Mutual Fund SIP Investors Follow These 5 Things To Gain More Profit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X