ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കണോ? കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാനൊരിടം ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 വർഷം മുൻപ് നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് 50 ലക്ഷമായി എന്നുള്ള കഥ കേൾക്കാറില്ലേ. നിക്ഷേപകരുടെ കീശ നിറയ്ക്കുന്ന മൾട്ടിബാ​ഗർ ഓഹരികൾ കണ്ടെത്താനും ഇവയിൽ സ്ഥിരതയോടെ നിക്ഷേപം നടത്താനും സാധിക്കേണ്ടതുണ്ട്. ഇതിന് വലിയ സാങ്കേതിക അറിവ് കൂടി ആവശ്യമാണ്.എന്നാൽ തുടക്കകാർക്ക്, വ്യക്തി​ഗത ഓഹരിയേക്കാൾ കുറഞ്ഞ ചെലവിലും താരതമ്യേന കുറഞ്ഞ അപകട സാധ്യതയിലും ഓഹരി വിപണിയിൽ നിന്ന് കീശ നിറയ്ക്കാൻ സാധിക്കും.

ഇതിന് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ നിക്ഷേപകരെ സഹായിക്കും. ഇത്തരത്തിൽ നിഫ്റ്റി 50 സൂചികയെ പിന്തുടരുന്നൊരു ഇടിഎഫാണ് നിഫ്റ്റി ബീഇഎസ് (NIFTY BeES). എങ്ങനെ നിക്ഷേപിക്കണമെന്നും പ്രത്യേകതളും നോക്കാം. 

എന്താണ് നിഫ്റ്റി ബീഇഎസ്

എന്താണ് നിഫ്റ്റി ബീഇഎസ്

നിഫ്റ്റി 50 സൂചികയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നൊരു ഇടിഎഫ് ആണ് നിഫ്റ്റി ബീഇഎസ് (ബെഞ്ചമാർക്ക് എക്‌സചേഞ്ച് ട്രേഡിഡ് സകീം). വൈവിധ്യമാർന്ന ഓഹരികളെ ഉൾകൊള്ളുന്നൊരു ഫണ്ടാണ് ഇടിഎഫ്. 2002 ജനുവരിയിൽ അവതരിപ്പിച്ച നിഫ്റ്റി ബീഇഎസാണ് ഇന്ത്യയിലെ ആദ്യ ഇടിഎഫ്.

നിഫ്റ്റി ബീഇഎസിൽ നിക്ഷേപിക്കുന്നതിലൂടെ നിഫ്റ്റി 50 സൂചികയിലുള്ള കമ്പനികളിലെ നേട്ടം നിക്ഷേപകന് സ്വന്തമാക്കാം. 13 വിവിധ സക്ടെറുകളിൽ നിന്നുള്ള ഏറ്റവും മികച്ച 50 കമ്പനികളാണ് നിഫ്റ്റി 50 യിൽ ഉൾപ്പെടുന്നത്. ഇതിനാൽ നിഫ്റ്റി 50യുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള ആദായം നിഫ്റ്റി ബീഇഎസ് നൽകുന്നു. 

Also Read: പണക്കാരനാകാൻ നിക്ഷേപം തുടങ്ങാം; ഒപ്പം തിരുത്തേണ്ട സാമ്പത്തിക ശീലങ്ങൾ കൂടി അറിയാംAlso Read: പണക്കാരനാകാൻ നിക്ഷേപം തുടങ്ങാം; ഒപ്പം തിരുത്തേണ്ട സാമ്പത്തിക ശീലങ്ങൾ കൂടി അറിയാം

തുടക്കകാർക്ക് അനുയോജ്യം

തുടക്കകാർക്ക് അനുയോജ്യം

ഓഹരി വിപണിയിൽ തുടക്കരാർക്കും അധികം റിസ്കെടുക്കാതെ ദീർഘകാല നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവർക്കും നിഫ്റ്റി ബീഇഎസ് മികച്ചൊരു മാർ​ഗമാണ്. നഷ്ട സാധ്യത കുറയ്ക്കാനാണ് ബ്ലൂചിപ്പ് കമ്പനികളിൽ നിക്ഷേപിക്കുന്നത്. ഈ ബ്ലൂച്ച് ചിപ്പ് കമ്പനികൾ ഉൾപ്പെടുന്ന സൂചികയെ പിന്തുടർന്നാണ് നിഫ്റ്റി ബീഇഎസിന്റെ പ്രവർത്തനം. നിഫ്റ്റിയുടെ മൂവ്‌മെന്റിനെ അടിസ്ഥാനമാക്കിയാണ് നിഫ്റ്റി ബീഇഎസിന്റെ ആദായം. നിഫ്റ്റി താഴ്ചയിലാണെങ്കിൽ ഓഹരികളും താഴോട്ടായിരിക്കും. 

Also Read: ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപമിതാAlso Read: ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ

നിഫ്റ്റി

നിഫ്റ്റിയുടെ നേട്ടത്തിന് അനുസൃതമായ നേട്ടം നിഫ്റ്റി ബീഇഎസിലൂടെ ലഭിക്കും. കമ്പനികളുടെ ഡിവിഡന്റ് പേ ഔട്ട്, ബോണസ്, സ്പ്‌ളിറ്റ് എന്നിവ കൂടി നിഫ്റ്റി ബീസിന്റെ വാല്യുവേഷനിൽ ലഭിക്കും. 20 വർഷം മുൻപ് ഒറ്റത്തവണയായി നിക്ഷേപിച്ചവർക്ക് 2000 ശതമാനത്തിലധികം ആദായം നിഫ്റ്റി നൽകിയിട്ടുണ്ട്. 2002ൽ 1 ലക്ഷം നിക്ഷേപിച്ചൊരാൾക്ക് 21,33,742 രൂപ ഇന്ന് നേടനാകും. 

Also Read: ശമ്പളക്കാര്‍ എല്ലാവരും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ? നിയമത്തിൽ പറയുന്നത് എന്ത്Also Read: ശമ്പളക്കാര്‍ എല്ലാവരും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ? നിയമത്തിൽ പറയുന്നത് എന്ത്

എങ്ങനെ നിക്ഷേപിക്കാം

എങ്ങനെ നിക്ഷേപിക്കാം

ഓഹരികൾ വാങ്ങുന്നതിന് സമാനമായി നിഫ്റ്റി ഇടിഎഫുകളിലും നിക്ഷേപിക്കാം. ഇതിനായി ഒരു ട്രേഡിം​ഗ്, ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്. നിലവിലുള്ള മാർക്കറ്റ് വിലയിൽ എക്സ്ചേഞ്ച് ട്രേഡിം​ഗ് സമയത്ത് നിഫ്റ്റി ബീഇഎസ് യൂണിറ്റുകൾ വാങ്ങാം. ലംപ്സം (ഒറ്റത്തവണ), എസ്ഐപി വഴിയോ നിഫ്റ്റി ബീഇഎസിൽ നിക്ഷേപിക്കാം. നിലവിലെ വിലയിൽ വാങ്ങാൻ ലംപ്സം രീതി ഉപയോ​ഗിക്കാം.

വിപണി തളർച്ച നേരിടുന്ന ഘട്ടത്തിൽ ഈ രീതി ഉപയോ​ഗിക്കാം. പ്രതിമാസ തവണകളിൽ വാങ്ങാൻ ഒരു തീയതി തിരഞ്ഞെടത്ത് എസ്ഐപി വഴി നിക്ഷേപുിക്കാം. ദീർഘകാലത്തേക്ക് അച്ചടക്കത്തോടെ നിക്ഷേപിക്കാൻ ഇത് സഹായിക്കും.

പ്രത്യേകതകൾ

പ്രത്യേകതകൾ

വൈവിധ്യവത്കരണം- നിഫ്റ്റി 50-യിൽ ഉൾപ്പെടുന്ന 50 കമ്പനികളിലുള്ള ഓഹരികളിൽ എക്സ്പോഷർ ലഭിക്കും. 13 വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 50 വ്യത്യസ്ത ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ വൈവിധ്യവത്കരണം വഴി അപകട സാധ്യതകൾ കുറയ്ക്കാൻ സാധിക്കും.

ഉയർന്ന ലിക്വിഡിറ്റി- നിഫ്റ്റി ബീഇഎസ് ഉയർന്ന ലിക്വിഡിറ്റിയുള്ള ഇടിഎഫാണ്. 20 വർഷം പഴക്കമുള്ള ഇടിഎഫ് ആയതിനാൽ നിരവധി വലിയ തോതിൽ ട്രേഡ് ചെയ്യപ്പെടുന്നുണ്ട്. ഇതിനാൽ ആവശ്യ സമയത്ത് യൂണിറ്റുകൾ വില്പന നടത്തി പുറത്തു കടക്കാനാകും.

കുറഞ്ഞ ചെലവ്- ഓരോ നിഫ്റ്റ് ബീസ് യൂണിറ്റിനും 50 വ്യത്യസ്ത കമ്പനികളുടെ വൈവിധ്യവത്കരണം ആസ്വദിക്കാൻ സാധിക്കും. പാസീവ് നിക്ഷേപ തന്ത്രമായതിനാൽ മൊത്ത ചെലവ് അനുപാതം കുറവാണ്. ഇതോടൊപ്പം നിക്ഷേപത്തെ പിന്തുടരാൻ വളരെ എളുപ്പമാണ്.

Read more about: stock market nifty
English summary

NIFTY BeES; Get Better Return From Stock Marketട Choose This Law Risk Investment; Details Here

NIFTY BeES; Get Better Return From Stock Marketട Choose This Law Risk Investment; Details Here, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X